കേരളത്തിലും ആ പാവപ്പെട്ട സ്‌ത്രീകളെ ഗര്‍ഭ പരിശോധനയ്‌ക്ക് വിധേയമാക്കി... കിറ്റക്‌സിന് വേണ്ടി ഡോണ്‍ ബോസ്‌കോ നടത്തിയ മനുഷ്യക്കടത്തില്‍ ലൈംഗിക ചുവ

ജാര്‍ഖണ്‌ഡില്‍ നിന്നും ഡോണ്‍ബോസ്‌കോ റിക്രൂട്ട് ചെയ്‌ത് കിറ്റക്‌സിന് വേണ്ടി കേരളത്തിലെത്തിച്ച യുവതികളെ കേരളത്തില്‍ വച്ചും ഗര്‍ഭ പരിശോധന നടത്തിയെന്ന് യുവതികളുടെ മൊഴി. വനിതാ കമ്മീഷന്‍ മുമ്പാകെയാണ് യുവതികള്‍ മൊഴി നല്‍കിയത്. യുവതികളെ ലൈംഗികാവശ്യത്തിനാണോ കൊണ്ടു വന്നത് എന്ന സംശയം നിലനില്‍ക്കേയാണ് യുവതികളുടെ ഈ മൊഴി.
കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റക്‌സ് ഗാര്‍മെന്റ്‌സിലേക്കാണ് 3200 പാവപ്പെട്ട സ്‌ത്രീകളെ ഡല്‍ഹിയിലെ അറിയപ്പെടുന്ന സ്ഥാപനമായ ഡോണ്‍ബോസ്‌കോ റിക്രൂട്ട് ചെയ്‌ത് അയച്ചത്. അയക്കുന്നതിന് മുമ്പായി ഗര്‍ഭ പരിശോധന നടത്തിയതിനെ ഡോക്‌ടര്‍ ചോദ്യം ചെയ്‌തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പരിശോധന നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ ബാക്കിയുള്ളവരെ കേരളത്തില്‍ വച്ച് ഗര്‍ഭ പരിശോധന നടത്തി എന്നാണ് പറയപ്പെടുന്നത്.
കേരളത്തിലേക്ക് കൊണ്ടു പോയ 18നും 24നും ഇടയ്‌ക്കുള്ള യുവതികളേയാണ് ഗര്‍ഭ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. സര്‍ക്കാര്‍ സഹകരണത്തിലുള്ള ജോലിയായതിനാല്‍ പരിശോധന നിര്‍ബന്ധമാണെന്നാണ് യുവതികളെ ധരിപ്പിച്ചിരുന്നത്. പാവപ്പെട്ട സ്‌ത്രീകള്‍ ഇതില്‍ വിശ്വസിച്ച് പരിശോധനയ്‌ക്ക് തയ്യാറാകുകയായിരുന്നു.
ഇതിനിടെ പതിനായരത്തോളം പേരെ ഇപ്രകാരം കൊണ്ടു വന്നെന്ന വെളിപ്പെടുത്തലും പുറത്തു വന്നു. എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നും എന്താണ് ജോലിയെന്നും പലര്‍ക്കും അറിയില്ലായിരുന്നു. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്‌മയും കൊണ്ടാണ് അവര്‍ കേരളത്തിലേക്ക് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























