Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

അണക്കെട്ടുകള് തമിഴകത്തിന്; കേരളത്തെ ചതിച്ചത് ഒരു ഉദ്യോഗസ്ഥ മാത്രമോ?

12 JUNE 2014 04:17 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം; ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും; ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ്

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും

കേരളത്തിലെ നാല്‌ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന്‌ ലഭ്യമാക്കിയതിന്‌ പിന്നില്‍ മറിഞ്ഞത്‌ കോടികള്‍. സംസ്ഥാനത്തെ ഉയര്‍ന്ന രാഷ്‌ട്രീയ നേതാക്കന്‍മാരടക്കും അറിയുന്ന ഇടപാടില്‍ പണം ഒഴുക്കിയത്‌ തമിഴ്‌നാടാണ്‌. ജമീല പ്രകാശം എം. എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ 65 ഏക്കറും ഫ്‌ളാറ്റും കൈമാറി നല്‍കിയെന്ന്‌ പറയുന്നു.അന്തര്‍സംസ്ഥാന നദീജല വകുപ്പ്‌ മുഖ്യമന്ത്രിയാണ്‌ ഭരിക്കുന്നത്‌. എന്നാല്‍ പതിവുപോലെ ഇടപാടു നടന്നകാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല.

മുല്ലപ്പെരിയാര്‍, ചാലക്കുടി പെരുവാരിപ്പളളം തുടങ്ങി നാല്‌ അണക്കെട്ടുകളാണ്‌ തമിഴ്‌നാട്‌ സ്വന്തമാക്കിയത്‌.ഡാം സുരക്ഷ ദേശീയ അതോറിറ്റിയുടെ യോഗത്തില്‍ തമിഴ്‌നാട്‌ ഉടമസ്ഥാവകാശം ഉന്നയിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിനിധി എതിര്‍ത്തതേയില്ല. മാത്രമല്ല ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതുമില്ല. അന്തിമ തീരുമാനം ഉണ്ടാകാത്തതുകൊണ്ടാണ്‌ തീരുമാനത്തെ എതിര്‍ക്കാത്തതെന്ന്‌ ഉദ്യോഗസ്‌ഥയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ നിസാരമായാണ്‌ സ്വീകരിച്ചത്‌.

അതേസമയം തീരുമാനത്തെ എതിര്‍ക്കരുതെന്ന്‌ യോഗത്തിലേക്ക്‌ പോയ ഉദ്യാഗസ്ഥയ്‌ക്ക്‌ ഉന്നതതല നിര്‍ദേശം ലഭിച്ചതായാണ്‌ വിവരം. തുടര്‍ന്ന്‌ യോഗത്തിന്റെ മിനിറ്റ്‌സ്‌ കേരളത്തിലെത്തുകയും ബന്ധപ്പെട്ട മന്ത്രാലയം കണ്ട്‌ ഒപ്പിട്ട്‌ ദേശീയ അണക്കെട്ടു സുരക്ഷ സമിതിക്ക്‌ മടക്കി അയക്കുകയും ചെയ്‌തു. എന്നാല്‍ ഫയല്‍ കണ്ട ഒരു ഉദ്യാഗസ്ഥന്‍ ഇത്‌ തെറ്റാണെന്ന്‌ ഫയല്‍ എഴുതിയപ്പോള്‍ മാത്രമാണ്‌ സര്‍ക്കാര്‍ ഉണര്‍ന്നത്‌. പേരിന്‌ ഡാം സുരക്ഷാ സമിതിക്ക്‌ ഒരു കത്തയച്ച്‌ വെറുതെയിരുന്നു. ഡാം സുരക്ഷാ ആതേറിറ്റി പറമ്പിക്കുളം, തുണക്കടവ്‌ അണക്കെട്ടുകള്‍ സന്ദര്‍ശിക്കുമെന്ന കേരള സര്‍ക്കാരിന്റെ കത്ത്‌ കിട്ടിയപ്പോള്‍ പ്രസ്‌തുത അണക്കെട്ടുകള്‍ തമിഴ്‌നാടിന്റേതാണെന്ന്‌ പരിശോധിക്കാന്‍ വരേണ്ടതില്ലെന്ന്‌ അവര്‍ മറുപടി അയച്ചു.

ജലവിഭവവകുപ്പ്‌ ചീഫ്‌ എഞ്ചിനിയര്‍ വി. ലതയാണ്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ ദേശീയ ഡാം സുരക്ഷാ അതോറിറ്റി മുമ്പാകെ ഹാജരായത്‌. തമിഴ്‌നാട്‌ അണക്കെട്ടുകള്‍ സ്വന്തമാക്കുന്നതിന്‌ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്‌. കോടിക്കണക്കിന്‌ രൂപയാണ്‌ അവര്‍ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. കേരളത്തിലെ നിരവധി നേതാക്കള്‍ക്ക്‌ തമിഴ്‌നാട്ടില്‍ ഏക്കര്‍കണക്കിന്‌ വസ്‌തുവകകള്‍ ഉണ്ട്‌. പ്രേമചന്ദ്രന്‍ മാത്രമാണ്‌ തമിഴ്‌നാടിനെതിരെ നിലപാട്‌ സ്വീകരിച്ചിട്ടുളളത്‌. എന്നല്‍ പ്രേമചന്ദ്രന്‍ യു.ഡി. ഫിലെത്തിയതോടെ നിശബ്‌ദനായി. ഇടതുമുന്നണിയിലെ മറ്റ്‌ നേതാക്കള്‍ക്ക്‌ അണകെട്ട്‌ വിഷയത്തില്‍ വേണ്ടത്ര പ്രാവണ്യവുമില്ല. ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെയാണ്‌ കേരളത്തിന്‌ സംഭവിച്ച ചതിയുടെ വിശദാംശങ്ങള്‍ ജമീല പ്രകാശം എം.എല്‍.എ ക്ക്‌ ലഭിച്ചത്‌. ജമീല രേഖകള്‍ ഹാജരാക്കി കൈയ്യടി നേടി. എന്നാല്‍ സംഭവിച്ച പിഴവുകള്‍ പിഴവുകളായി തന്നെ തുടരും. തമിഴ്‌നാടിന്‌ ഉടമസ്ഥാവകാശം കൈമാറിയ രേഖ കേരളത്തിന്‌ തിരുത്താനാവില്ല. ഇതേസമയം കേരളത്തെ ചതിച്ച ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയുമില്ല. ഉന്നതര്‍ക്ക്‌ ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വിമുഖത എന്തിന്‌?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശ  (5 minutes ago)

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം; ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും; ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ്  (13 minutes ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (22 minutes ago)

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (43 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (1 hour ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (1 hour ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (2 hours ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (2 hours ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (3 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (4 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends