റിസോര്‍ട്ടില്‍ പൂട്ടിയിട്ട യുവതി ഫെയ്‌സ്ബുക്കിലൂടെ സഹായം തേടി... പിന്നെ സംഭവിച്ചത്?

പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് റിസോര്‍ട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. യുവതി ഫെയ്‌സ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയെ വൈക്കം പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂര്‍ ഹില്‍സില്‍ നെല്ലുവേലില്‍ ദില്‍ന ബേബിയെയാണ് (29) പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ അടച്ചിട്ട മുറിയില്‍നിന്നായിരുന്നു സന്ദേശം. റിസോര്‍ട്ടില്‍ ജനറല്‍ മാനേജറായ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി അഭിജിത്ത് മര്‍ദ്ദിച്ചതായും വധഭീഷണിയുണ്ടെന്നും അടച്ചിട്ട വാതില്‍ തുറക്കാന്‍ തട്ടിവിളിക്കുകയാണെന്നും ആയിരുന്നു സന്ദേശം. തുടര്‍ന്ന് വൈക്കം എസ്.ഐയുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇവരെ മോചിപ്പിക്കുകയായിരുന്നു.
ക്രിസ്തുമത വിശ്വാസിയായ താനും ഹിന്ദു നായര്‍ വിഭാഗത്തില്‍പെട്ട അഭിജിത്തും പ്രണയത്തിലാവുകയും 2014 ജനുവരി 17ന് കോഴിക്കോട് ആര്യ സമാജത്തില്‍ വെച്ച് മതം മാറിയശേഷം വിവാഹിതരാവുകയും ചെയ്തതായി യുവതി വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ജോലി ചെയ്യുന്ന ചെമ്മാനകരിയിലെ റിസോര്‍ട്ടില്‍ താമസമാക്കി. ഇതിനിടയില്‍ അഭിജിതിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബഹളം വയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് തന്റെ വീട്ടിലേക്ക് വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അഭിജിത്ത് തന്നെ മര്‍ദ്ദിച്ച ശേഷം പൂട്ടിയിടുകയായിരുന്നു എന്നും യുവതി പറഞ്ഞു.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും വൈക്കം സി.ഐ ബിനു പറഞ്ഞു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























