Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?

26 MARCH 2026 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

  തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തിയതറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ  കണ്ടംവഴിയോടിയതെന്തിന്?   അഘോരികളെ വിമർശിച്ച് രംഗത്തെത്തിയ നേമത്തെ സ്ഥാനാർത്ഥി വി ശിവൻ കുട്ടിയെ മുഖ്യമന്ത്രി ശാസിച്ചതെന്തിന്?    നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്കായി അഘോരികൾ പ്രചാരണത്തിനിറങ്ങിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്നാണ്  എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞത്. അഘോരികൾ അവരുടെ മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നതാണ്. മതപരമായി ബന്ധമുള്ള അഘോരികൾ തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ  പോലും പങ്കെടുത്തു. ഇത് ചട്ടലംഘനമാണെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
അഘോരികൾ ഇത്തരത്തിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ‌ ആശങ്കയുണ്ട്. വീടുകൾ കയറി വോട്ടുപിടിക്കാൻ വരുമോയെന്ന് ജനങ്ങൾക്ക് ഭയമുണ്ട്. വർഗീയസംഘർഷം ഉണ്ടാക്കുന്നതിന് കൂടിയാണ് ഉത്തർപ്രദേശിൽനിന്നും അഘോരികളെ എത്തിച്ചത്. കേരളത്തിന് പരിചിതമല്ല ഇത്തരം രീതികൾ.

ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കോടികളാണ് തെരഞ്ഞെടുപ്പിലേക്ക് ചെലവിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നും നൂറിലേറെ വാഹനങ്ങൾ ബിജെപി എത്തിക്കുന്നുണ്ട്. ഇതിൽ ആർടിഒ പരിശോധന നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.   ത്യശൂർ പൂരത്തിൽ സംഭവിച്ചത് കേരളത്തിൽ ഇനി ആവർത്തിക്കരുതെന്ന  തീരുമാനത്തിലാണ് മുഖ്യമന്ത്രി.സുരേഷ് ഗോപിയുടെ ജയം മുഖ്യമന്ത്രിയെ ഇന്നും വേട്ടയാടുന്നു. വലിഞ്ഞുകയറി വിവാദമുണ്ടാക്കി കാര്യങ്ങൾ വഷളാക്കരുതെന്നാണ് ശിവൻ കുട്ടിക്ക് നൽകിയ നിർദ്ദേശം.        ആരാണ് അഘോരി സന്യാസിമാർ?   ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.   നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഢ  മന്ത്രങ്ങൾ പിന്തുടരുന്നു.  അഥർവ്വ വേദം അഭ്യസിക്കുന്ന സന്യാസിവര്യന്മാർ ക്ഷിപ്രകോപികളാണ്.    അഥർവ്വ വേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദസ്ഥമാക്കിയാൽ അമാനുഷികമായ ശേഷികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിന്റെ ഉദാഹരണമാണ് മധ്യ തിബറ്റിലെ ചില ലാമമാർ. ആഘോരികളുമായി അടുത്ത് ബന്ധം പുലർത്തുന്ന ലാമമാർ അഘോരി സന്യാസിമാരിൽ  നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നു പോരുന്നു.    അഘോരി സന്യാസിസമൂഹത്തെക്കുറിച്ചു ഇന്ന്  നിരവധി നുണ കഥകൾ  പ്രചരിപ്പിച്ചുന്നുണ്ട്.  നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്നവരാണ്   അഘോരികൾ എന്നാണ് ഒരു പ്രചരണം.  എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക.    യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിക്കും.  രുദ്രാക്ഷ മാലകൾ കഴുത്തിൽ അണിയും. താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തും. കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം. അതിതീഷ്ണമാണ് ഇവരുടെ കണ്ണുകൾ.  ചോര പൊടിയുന്ന ആ നോട്ടം  സാധാരണ മനുഷ്യർക്ക്  ഏൽക്കാൻ കഴിയില്ല.   ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യില്ല. ഇക്കൂട്ടരെ  കണ്ടെത്തുന്നതും  എളുപ്പമല്ല. കാശിയിലും, ഉത്തര കാശിയിലും ഒൻപതു ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്. അമാനുഷികമായ സിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കനോ പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല. അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ആണ് ഇവരുടെ രീതി.   അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്ന ഞങ്ങളും അഘോരികൾ ആണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരാനുഷ്ടാനങ്ങളിൽ ഉറച്ചു നിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അത്ഭുത സിദ്ധികൾ സ്വായത്തമാക്കി ആത്മ ശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹം ആണ് അഘോരികൾ.   വടക്കേന്ത്യയിലെ ഹിന്ദുമത സംഘടനകൾ ആണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്. കടുത്ത യാഥാസ്തികരായ ആഘോര മാർഗത്തിൽ ജീവിക്കുന്ന ഒരു ചെറിയ വിഭാഗം ആണ് അഘോരികൾ. ഈ സംഘവുമായി ചേർന്നതിന് ശേഷം ആഘോരദീക്ഷ കൈവരിക്കാൻ കഴിയാതെ പുറംതള്ളപ്പെടുന്നവർ ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കാപാലികരും ദുർമന്ത്രവാദം നടത്തുന്നവരും പലതരത്തിൽ സ്വഭാവ വൈകൃതം ഉള്ളവരും ആണ്. ശരിക്കുള്ള ആഘോരികളും കപട ആഘോരികളും ഇടതുപക്ഷവും വലത്തുപക്ഷവും ആയി ചേരി തിരിഞ്ഞ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു. വലത് പക്ഷക്കാർ ആയ വാമഭാഗികൾ ആണ് യഥാർത്ഥ അഘോരികൾ. ഈ മായാ പ്രപഞ്ചത്തിന്റെ നശ്വരത മനസിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസിലാക്കിയത്തിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപീകൃതമായതെന്നു പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്.   ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറയ്ക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്. പ്രകൃതിയുടെ നിയമങ്ങൾ , നിർണയങ്ങൾ എല്ലാം തന്നെ മനുഷ്യന് അനുകൂലമായതാണ്. അതിനെ മറികടക്കാൻ തക്കവണം അഘോരികൾ അവരുടെ വഴികൾ തേടുന്നു. ആഘോരം എന്നാൽ ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യയാങ്ങൾ ആണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ.   ശിവചൈതന്യം ഉൾകൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യയായങ്ങൾ ആണ്. പ്രകൃതി ശക്തിയെ അറിയുക പിന്നെ മന്ത്ര തന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്ന തത്വത്തെ അധിഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയെയും നിയന്ത്രിക്കാൻ പഠിക്കുന്നു. ആഘോര മന്ത്രങ്ങൾ 51 അക്ഷരങ്ങൾ ഉൾകൊള്ളുന്നവയാണ്. ഈ ഓരോ അക്ഷരവും ഒരുലക്ഷം തവണ ജപിച്ചാൽ മാത്രമേ മന്ത്ര സിദ്ധി സാധ്യമാകൂ എന്ന് പറയയപ്പെടുന്നു. അഘോരികൾ മാസത്തിൽ മൂന്നുലക്ഷം തവണയെങ്കിലും ജപിക്കുന്ന ഗൗരിബീജാക്ഷരമന്ത്രം ഗുരുവിൽ നിന്ന് വിധിപ്രകാരം നേടുന്ന ഒന്നാണ്. ഈ ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞാൽ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ തിളങ്ങി നിൽക്കും.   മഹാമൃത്യുഞ്ജയമന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കല്പനയോഗസിദ്ധി, ഖേചരി വിദ്യ, കുണ്ഡലിനി ശക്തിയെ ഉണർത്താൽ എന്നിവ ഒക്കെ അഘോരികളുടെ അനുപമമായ സിദ്ധികളിൽ പെടുന്നവയാണ്. മനുഷ്യ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനഃശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ നടത്തുവാൻ കഴിയും. അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾക്കു ഉണ്ടായതായി പല കഥകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്.   പരകായ പ്രവേശം നടത്തുവാൻ അഘോരികൾക്കു കഴിയും. കുണ്ഡലിനി ശക്തിയെ ഉണർത്താൻ അപാരമായ കഴിവാണ് ഈ കൂട്ടർക്ക്. സാധകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് കുണ്ഡലിനിയോഗം എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരണങ്ങളിൽ പറയപ്പെടുന്നു. ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരി മാർഗ്ഗത്തിൽ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കു. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രി അഘോരികൾ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക. സന്ധ്യവന്ദനവും സൂര്യരാധനയും കൃത്യമായി നടത്തുന്ന ഇവർ പ്രഭാത വന്ദനവും കഴിഞ്ഞതിനു ശേഷമേ ഉറങ്ങാറുള്ളു. ആർഷഗ്രന്ഥങ്ങളും നവീന ശാസ്ത്ര ഗ്രന്ഥങ്ങളും നിത്യമായി വായനയിൽ പെടുന്നവയാണ്. സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യം ആണ് ആഘോരികൾക്കിടയിൽ. സ്ത്രീ പുരുഷ സംഭോഗം ഇവർക്കിടയിൽ നിഷിദ്ധമാണ്. പക്ഷെ ഭോഗിക്കാതെ തന്നെ ലൈംഗികസാക്ഷാൽക്കാരം നടത്താൻ ഇവർക്ക് കഴിയും. യഥാർത്ഥ അർധനരീശ്വര സങ്കൽപ്പം ആണിത്. ഊർജ്ജവും ജഢവും യോചിക്കുകതന്നെ വേണം അപ്പോൾ മാത്രമേ പൂർണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുന്നുള്ളൂ.   അഘോരികളെ അറസ്റ്റ് ചെയ്യണമെന്ന വാദം ചില ഇടതുപക്ഷ ചിന്തകൻ മാർ ഉയർത്തിയപ്പോഴും പോലീസ് മൗനം പാലിച്ചത് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ്. അഘോരികളെ തൊട്ടാൽ കേരളത്തിൽ വർഗീയ കലാപം ഉണ്ടാകുമെന്ന് അവർക്ക് നന്നായറിയാം. തലസ്ഥാനത്ത് എത്തിയത് ആരാണെന്ന് അറിയില്ലെങ്കിലും ആഘോരികളെ തൊട്ടുകളിക്കാൻ പിണറായി ഇനി തയാറാവില്ല. മറ്റൊരു എം ആർ അജിത്  കുമാറാകാൻ പോലീസ് മേധാവിയും ശ്രമിക്കില്ല.    സുരേഷ് ഗോപിയെ ജയിപ്പിച്ചത് പിണറായിയാണെന്ന് മുമ്പും സി പി ഐ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ തൃശൂർ  പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സർക്കാർ ബലിയാടാക്കി. പൂരം കലക്കിയതിന്റെ പൂർണ ഉത്തരവാദിത്വം കമ്മീഷണറുടെ തലയിൽ ചാരി. ഭരണവുമായി അടുപ്പം പുലർത്തുന്ന അജിത്  കുമാറിന്റെ നിർദ്ദേശാനുസരണമാണ് കമ്മീഷണർ പൂരം കലക്കിയതെന്നാണ് സി.പി.ഐയുടെ പരാതി. രാജ്യ സഭാ സീറ്റ് സി.പി.ഐക്ക് നൽകിയിട്ടും സുനിൽ കുമാറിന്റെ തൃശൂർ തോൽവിയിൽ സി പി ഐക്ക് അമർഷം  തീർന്നില്ല. 

ത്യശൂർ പൂരം കലക്കിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും  തൃശൂർ മേയർക്കുമുള്ള പങ്കിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം തീർന്നിട്ടില്ല. . തൃശൂരിൽ സുരേഷ് ഗോപിയുടെ  വിജയത്തിൽ നിർണായകമായത് തൃശൂർ പൂരമാണെന്നും പിണറായി വിജയന്റെ അറിവോടെയാണ് പൂരം പൊളിച്ച തെന്ന   നിഗമനത്തിലുമാണ് സി പി ഐ. ഇത് സംബന്ധിച്ച് 

സി പി ഐ കേന്ദ്ര നേതൃത്വം സി പി എം കേന്ദ്ര നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. 


തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന പൂരം അലങ്കോലപ്പെടുത്തൽ ആസൂത്രിതമെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാർ അന്നേ  പരസ്യമാക്കി.  എൽഡിഎഫിന്റെ മേയർ എം.കെ.വർഗീസ് തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടിയാണ് പ്രവർത്തിച്ചത് എന്ന  ഗുരുതര ആരോപണവും സുനിൽ ഉയർത്തി. മേയർ പദവിയിൽ അദ്ദേഹത്തെ വച്ചുകൊണ്ടിരിക്കരുത്. പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് എൽഡിഎഫിന് അന്തസ്. മുഖ്യമന്ത്രിക്കെതിരെ പറയുന്നതിന് പകരമാണ് മേയർക്കെതിരെ സുനിൽ കുമാർ ആഞ്ഞടിച്ചത്. എന്നാൽ മേയർക്ക് ഒന്നും സംഭവിച്ചില്ല. 


സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നവരാണ് പൂരത്തിന്റെ   ചുമതലകൾ എക്കാലത്തും നിർവഹിച്ചിട്ടുളളതെന്ന്  സുനിൽകുമാർ ചൂണ്ടിക്കാട്ടി. അതിനിടയിൽ കമ്മിഷണർ  പ്രകോപനപരമായി പെരുമാറിയത് യാദൃച്ഛികമായി കാണാൻ കഴിയില്ല. പൂരത്തിന് കലാപം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ആ ഉദ്യോഗസ്ഥന് എന്തെങ്കിലും  ബന്ധം ഉണ്ടാകാം. തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത്. സംഭവം നടന്ന ഉടനെ ആർഎസ്എസ് നേതാക്കൾ അവിടെ പ്രത്യക്ഷപ്പെട്ടു. ഒരിക്കലും സംഭവിക്കാത്ത ചില കാര്യങ്ങൾ ആ പാതിരാത്രി ആരും അറിയാതെ സംഭവിക്കില്ല. ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ പൂരത്തെ ആസൂത്രിതമായി  ചിലർ ഉപയോഗിച്ചു. അതിൽ ചില പൊലീസ് ഉദ്യോഗസ്ഥർ  പങ്കുവഹിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരുന്നത്  സർക്കാരിന്റെ ഇടപെടൽ മൂലമാണ്– സുനിൽ പറഞ്ഞു. ഇതിൽ പോലീസുദ്യോഗസ്ഥൻ എന്ന്  ഉദ്ദേശിക്കുന്നത് അജിത് കുമാറിനെയാണ്. 

 

ഏതായാലും ഇത്തരം ഒരനുഭവത്തിന്റെ ചൂട്  മാറാത്ത സാഹചര്യത്തിൽ പിണറായി  ആഘോരികളെ തൊടില്ലെന്ന കാര്യം തീർച്ചയാണ്. 

           
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 minutes ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (14 minutes ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (26 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (32 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (42 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (48 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (51 minutes ago)

IRAN നോവായി കൊച്ചുമകൾ  (2 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends