Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

26 MARCH 2026 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് ട്രംപ് . ഇറാൻ ഭരണകൂടം സമാധാന കരാറിനായി യാചിക്കുകയാണെന്നും യുദ്ധത്തിൽ അമേരിക്ക വിജയത്തിന്റെ പാതയിലാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു..

എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ ഇറാനിലും വൻ വിജയം കൈവരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഇറാൻ നേതാക്കൾ സമാധാന കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ജനങ്ങൾ തങ്ങളെ വധിക്കുമോ എന്ന ഭയത്താലും, അമേരിക്കയോടുള്ള പേടി നിമിത്തവുമാണ് അവർ അത് പുറത്തുപറയാത്തത്. ലോകത്ത് ഒരു ഭരണാധികാരിയും ആഗ്രഹിക്കാത്ത അത്രയും സമ്മർദ്ദത്തിലാണ് ഇറാൻ തലവൻ,' ട്രംപ് അവകാശപ്പെട്ടു. തോൽവി സമ്മതിക്കുക അല്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നേരിടുക എന്ന മുന്നറിയിപ്പാണ് അമേരിക്ക ഇറാനു നൽകിയിരിക്കുന്നത്.

ഇറാനിൽ കരയുദ്ധം തുടങ്ങാൻ ഇനി അധിക സമയമില്ല. പശ്ചിമേഷ്യയിലേക്ക് കരസേനയെ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് യുഎസ് സൈന്യം വ്യക്തമാക്കി . 82ാമത് എയർബോൺ ഡിവിഷനാണ്  പശ്ചിമേഷ്യയിലേക്ക് എത്തിയ ത്. പാരച്യൂട്ട് വഴി ആക്രമണം നടത്തുന്നതിൽ പ്രത്യേക പരിശീലനം കിട്ടിയവരാണ് ഈ സൈനികർ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനിൽ യുഎസും ഇസ്രയേലും സംയുക്തമായി യുദ്ധം ആരംഭിച്ച് നാല് ആഴ്ചകൾ പിന്നിടുമ്പോഴാണ് യുഎസ് സൈനികനീക്കത്തിൽ  മാറ്റങ്ങൾ കൊണ്ടുവന്നത്. ഇതിനിടെ ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നു . . ഒരേ സമയം സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി ആണവായുധം പ്രയോഗിക്കാനുള്ള സാഹചര്യമാണുള്ളത് എന്നാണ് വിലയിരുത്തൽ .

 



കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും അമേരിക്കയുടെ നിബന്ധനകള്‍ പാലിക്കാന്‍ പറ്റില്ലെന്നും ഇറാൻ  നിലപാട്  സ്വീകരിച്ചതോടെ പശ്ചിമേഷ്യയില്‍ ഭയാനകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത് .  തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാൻ തന്നെയാണ് ട്രംപിന്റെ നീക്കം . എന്നാൽ ഈ നീക്കം മുൻകൂട്ടിക്കണ്ട് ഇറാന്‍ അവിടെ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദ്വീപിന് ചുറ്റും മൈനുകളും ബൂബി ട്രാപ്പുകളും ഇറാന്‍ സ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സൈനികരെ വിന്യസിച്ചും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചുമാണ് ഇറാന്‍ തയ്യാറെടുക്കുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയായതിനാല്‍ ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയാണ്. ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് മേല്‍ സമ്മര്‍ദം ചെലുത്താനാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഈ ദ്വീപ് പിടിച്ചെടുക്കാന്‍ ആലോചിക്കുന്നത്.

എന്നാല്‍ ഇത്തരം സൈനിക നീക്കം വലിയ അപകടമുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദ്വീപില്‍ വിന്യസിച്ചിരിക്കുന്ന ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് വലിയ ആളപായം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ സൈന്യം ഇറങ്ങാന്‍ സാധ്യതയുള്ള തീരപ്രദേശങ്ങളിലെല്ലാം ടാങ്കുകളെയും മനുഷ്യരെയും തകര്‍ക്കാൻ ശേഷിയുള്ള മൈനുകള്‍ ഇറാന്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ദ്വീപ് പിടിച്ചെടുത്തതുകൊണ്ട് മാത്രം ഹുര്‍മുസ് കടലിടുക്കിലെ പ്രശ്നങ്ങളോ ആഗോള വിപണിയിലെ ഇറാന്റെ സ്വാധീനമോ ഇല്ലാതാകില്ലെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ കരുതുന്നു.

കഴിഞ്ഞ മാര്‍ച്ച് 13-ന് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാല്‍ മാനുഷിക പരിഗണനകള്‍ കണക്കിലെടുത്ത് അന്ന് എണ്ണ ഖനന കേന്ദ്രങ്ങളെ ഒഴിവാക്കിയെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ദ്വീപ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. ദ്വീപിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും അധിനിവേശത്തെ പിന്തുണയ്ക്കുന്ന അയല്‍രാജ്യങ്ങളെയും ആക്രമിക്കുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഭീഷണിപ്പെടുത്തി.

 



ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം അവിടെ കരസേനയെ ഇറക്കുന്നത് വലിയ സൈനിക വിന്യാസം ആവശ്യമായ കാര്യമാണ്. സംഘര്‍ഷം രൂക്ഷമാക്കുന്നത് ഒഴിവാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കം മേഖലയിലാകെ വലിയ നാശനഷ്ടങ്ങള്‍ക്കും ദീര്‍ഘകാല യുദ്ധത്തിനും കാരണമാകുമെന്ന് സഖ്യകക്ഷികള്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍, നേരിട്ടുള്ള യുദ്ധത്തിന് പകരം ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുന്നതിലോ അല്ലെങ്കില്‍ ദ്വീപിന് ചുറ്റും നാവിക ഉപരോധം ഏര്‍പ്പെടുത്തി എണ്ണ കയറ്റുമതി തടയുന്നതിലോ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്ക ആലോചിക്കുന്നത്.

ഇറാനുമായി ചര്‍ച്ച തുടരുന്നതായും അതിന്റെ ഫലത്തെ ആശ്രയിച്ചാകും തുടര്‍ യുദ്ധമെന്നുമാണ്  അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം. ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാന്‍ അറിയിച്ചതായും ട്രംപ് അവകാശപ്പെടുന്നു.  എന്നാല്‍ യു.എസിന്റെ അവകാശവാദം ഇറാന്‍ പൂര്‍ണമായും തള്ളിയിട്ടുണ്ട്. സമ്പൂര്‍ണവിജയം നേടുംവരെ യുദ്ധം തുടരുമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍.

 യു.എസ് പ്രസിഡന്റെ അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷവും ഇറാനില്‍ വ്യോമാക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. തലസ്ഥാനമായ തെഹ്‌റാനിലും തന്ത്രപ്രധാന നഗരമായ ഇസ്ഫഹാനിലും കനത്ത വ്യോമാക്രമണം നടന്നു. 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭരണസിരാ കേന്ദ്രങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളിലും ഒരുപോലെ ആക്രമണം നടത്തുകയാണ് ഇസ്‌റാഈല്‍. തെഹ്‌റാനിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇറാനില്‍ മരണം 1500 കടന്നു. 18551 പേര്‍ക്കാണ് പരുക്കേറ്റത്. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ ഇറാനും പ്രത്യാക്രമണം കനപ്പിച്ചിരിക്കുകയാണ്. തെല്‍അവീവ്, ഏലിയാത്ത്, വടക്കന്‍ ഇസ്‌റാഈല്‍ മേഖലയില്‍ ആക്രമണമുണ്ടായി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടരുന്നതായി ഇസ്‌റാഈല്‍ അറിയിച്ചു. ഇസ്‌റാഈലില്‍ വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത്  പരുക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ  യുഎസ്എസ് എബ്രഹാം ലിങ്കണ് (CVN-72) നേരെ ക്രൂസ് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിയ യുഎസ് സെൻട്രൽ കമാൻഡ്, കപ്പൽ സുരക്ഷിതമാണെന്നും തങ്ങളുടെ സൈനിക നീക്കങ്ങൾ തടസ്സമില്ലാതെ തുടരുകയാണെന്നും വ്യക്തമാക്കി. ആക്രമണം നടന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചതോടെ മേഖലയിൽ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും പ്രസ് ടിവിയും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ തീരദേശത്തുനിന്നും തൊടുത്തുവിട്ട അത്യാധുനിക ക്രൂസ് മിസൈലുകൾ എബ്രഹാം ലിങ്കണെ ലക്ഷ്യമാക്കി കുതിച്ചു.  കപ്പൽ തങ്ങളുടെ മിസൈൽ പരിധിക്കുള്ളിൽ കടന്നാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാനിയൻ നേവി കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി മുന്നറിയിപ്പ് നൽകി.  കപ്പലിന്റെ ഓരോ ചലനവും ഇറാൻ സൈന്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇറാന്റെ ആർമി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.

ആക്രമണ വാർത്തകൾക്കിടയിലും എബ്രഹാം ലിങ്കണിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണെന്ന് യുഎസ് അറിയിച്ചു. അതേസമയം  ഇസ്രായേലിലെ ഹൈഫ, ഡിമോണ എന്നിവയുൾപ്പെടെ 70ലധികം കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. കൂടാതെ, മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് നേരെയും കടുത്ത ആക്രമണമുണ്ടായി.

ജോർദാനിലെ അൽ അസ്രഖ്, ബഹ്‌റൈനിലെ ഷെയ്ഖ് ഈസ, കുവൈത്തിലെ അലി അൽ സലേം, അരിഫ്ജാൻ എന്നീ യുഎസ് ബേസുകൾ ലക്ഷ്യമിട്ടതായും ഇറാൻ അറിയിച്ചു. ചബഹാറിന് മുകളിൽ വെച്ച് അമേരിക്കയുടെ എഫ്-18 (F-18) യുദ്ധവിമാനം വെടിവെച്ചിട്ടതായും യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിന് മിസൈൽ ആക്രമണത്തെത്തുടർന്ന് സ്ഥാനം മാറേണ്ടി വന്നതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ വിമാനം തകർന്നു എന്ന ഇറാന്റെ വാദം അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) നിഷേധിച്ചു.

ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണ വിതരണത്തിൽ തടസമുണ്ടായതോടെ ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുകയാണ്. ഇത് പരിഹരിക്കാൻ അമേരിക്ക തങ്ങളുടെ തന്ത്രപ്രധാനമായ എണ്ണ ശേഖരത്തിൽ നിന്ന് ഇന്ധനം പുറത്തുവിട്ടു. അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കരുതൽ ശേഖരമാണ് ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. രണ്ടായിരം കപ്പലുകളും ഇരുപതിനായിരം ജീവനക്കാരുമാണ് നിലവിൽ ഹോർമൂസിൽ കുടുങ്ങി കിടക്കുന്നത്.

ഇസ്രായേലിന് പുറമെ ലബനനിലും സംഘർഷം രൂക്ഷമാണ്. തെൽ അവീവിലെ ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് കേന്ദ്രത്തിന് നേരെ ലബനീസ് സായുധ സംഘം മിസൈൽ ആക്രമണം നടത്തി. അതിനിടെ, ദക്ഷിണ ലബനനിൽ ഇസ്രായേൽ തങ്ങളുടെ 'ബഫർ സോൺ' വ്യാപിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇറാൻ അനുകൂല സായുധ സംഘങ്ങളെ നിയന്ത്രിക്കാൻ ഇറാഖിനോട് പശ്ചിമേഷ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ആകാശത്തുവെച്ച് തകർത്തു. ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ലോക സാമ്പത്തിക രംഗത്തെ തകർക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

അതിനിടെ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി 'അപ്രായോഗികം' എന്ന് പറഞ്ഞ് ഇറാൻ തള്ളി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ പ്രധാനമായും അഞ്ച് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധനഷ്ടപരിഹാരവുമാണ് ഇതിൽ പ്രധാനം. തങ്ങളുടെ പ്രതിരോധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തങ്ങൾക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും തെഹ്‌റാൻ ആവർത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends