സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു

തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു. വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് ആന്റണി രാജു എത്തിയത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും വാര്‍ത്തയാകുന്ന കാലമാണെന്നും കണ്‍വെന്‍ഷന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ സുധീറിന് വേണ്ടി താന്‍ പ്രചാരണ വീഡിയോ ചെയ്തിരുന്നുവെന്നുമാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ആന്റണി രാജു പറഞ്ഞത്.
ഇടതുപക്ഷവുമായി അങ്ങനെ മുറിഞ്ഞുപോകുന്ന ബന്ധമല്ല ഉള്ളതെന്നും ആന്റണി രാജു പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം മാത്രമേ ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ചിട്ടുള്ളൂ. 1996ല്‍ എം എം ഹസ്സനെ തോല്‍പ്പിച്ചുകൊണ്ടാണ് മണ്ഡലം എല്‍ഡിഎഫിനായി താന്‍ പിടിച്ചെടുത്തത്. ഇതിനിടയ്ക്ക് പാര്‍ട്ടി യുഡിഎഫിലേക്ക് പോയപ്പോള്‍ താന്‍ മത്സരിച്ചില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെങ്കില്‍ അത് എല്‍ഡിഎഫിന് ഒപ്പം മാത്രമായിരിക്കുമെന്ന് തീരുമാനം എടുത്തിരുന്നു. കേരള കോണ്‍ഗ്രസ് രൂപം കൊണ്ടതുതന്നെ ഇടത് സ്വഭാവത്തിലാണെന്നും ആന്റണി രാജു പറഞ്ഞു.
വരും ദിവസങ്ങളിലെ കണ്‍വെന്‍ഷനുകളും താന്‍ ഉദ്ഘാടനം ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു. താന്‍ പങ്കെടുക്കില്ലെന്ന സംശയം ജനിപ്പിക്കേണ്ട. ചാനലുകള്‍ ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. തന്നെ എല്ലാമെല്ലാം ആക്കിയത് പാര്‍ട്ടിയാണെന്നും സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞപ്പോള്‍ത്തന്നെ സുധീര്‍ കരമന തന്നെ വിളിച്ചുവെന്നും ആന്റണി രാജു വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























