യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാ മാധവനു പുറമേ കാവ്യയുടെ അമ്മയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു

മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി പറഞ്ഞെങ്കിലും അത് പോലീസ് തീര്‍ത്തും വിശ്വസിച്ചിട്ടില്ല. എന്നാല്‍ വിശ്വസിക്കാതിരുന്നിട്ടുമില്ല. പള്‍സര്‍ സുനിയില്‍ നിന്നും പോലീസ് നേരത്തെ മനസിലാക്കിയ വസ്തുത തന്നെയാണ് ഇത്. സബ് ജയിലില്‍ കഴിയുമ്പോള്‍ തന്നെ ഇക്കാര്യം സുനി തന്റെ സഹ തടവുകാരോടും പോലീസുകാരോടും പറഞ്ഞിരുന്നു.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണും കാര്‍ഡും കാവ്യ വഴിയാണ് ദിലീപിന് കൈമാറിയത്. ദിലീപ് അത് എവിടെ സൂക്ഷിച്ചു എന്നത് പോലീസ് വിഷയമാക്കുന്നില്ല. ഫോണ്‍ കൈമാറിയതിന്റെ തെളിവ് കിട്ടിയാല്‍ ദിലീപിനെ കുരുക്കാം. അങ്ങനെ കിട്ടിയാല്‍ ആക്രമണ കേസില്‍ ദിലീപ് നേരിട്ട് പ്രതിയാകും. ഫോണ്‍ കൈപ്പറ്റിയത് കാവ്യയായതിനാല്‍ കാവ്യയും പ്രതിയാകും.
ഫോണ്‍ നശിപ്പിക്കപ്പെട്ടെങ്കില്‍ അതിനു ഉത്തരവാദി ദിലീപായി മാറും. തെളിവ് നശിപ്പിച്ചതിനു ദിലീപിനെതിരെ കേസെടുക്കും
.
കാവ്യയുടെ അമ്മക്ക് സംഭവവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്. കാവ്യയുടെ അമ്മയുടെ ഫോണ്‍ പോലീസ് പിന്തുടര്‍ന്നിരുന്നു എന്നാണ് വിവരം.

ദിലീപും കാവ്യയും അമ്മയും ആക്രമണത്തെ കുറിച്ച് പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെട്ടു എന്നാണ് അറിയുന്നത്. കാവ്യയുടെ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
കാവ്യയുടെ സ്ഥാപനത്തിലെ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും. സി.സി.റ്റി.വി.ദൃശ്യങ്ങളാണ് പോലീസ് ഇതിനു തെളിവാക്കുന്നത്. ഒരു പെട്ടി ഓട്ടോയിലെത്തിയ സുനി ഫോണും കാര്‍ഡും കാവ്യയുടെ സ്ഥാപനത്തില്‍ മതില്‍ ചാടി നല്‍കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അത് ആര്‍ക്കാണ് നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ടത്രേ.
കാവ്യയുടെ ബിസിനസ് സ്ഥാപനത്തില്‍ നിന്നാണ് സുനിക്ക് പണം നല്‍കിയത്. ഇതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്. പണം നല്‍കിയത് എന്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത കാവ്യക്കുണ്ട്. ലക്ഷങ്ങള്‍ സുനിയുടെ അക്കൗണ്ടിലേക്ക് കാവ്യയുടെ അക്കൗണ്ടില്‍ നിന്നും പോയിട്ടുണ്ട്. പള്‍സര്‍ സുനിയില്‍ നിന്നു തന്നെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ്. പിന്നീട് സുനി മൊഴി മാറ്റാതിരിക്കാന്‍ എല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























