വക്കീല്‍ മാറ്റം: താരത്തിന് തിരിച്ചടിയായി

കഴിഞ്ഞ ദിവസം ദിലീപിന് ജാമ്യം ലഭിക്കുമെന്ന് സിനിമാക്കാര്‍ക്ക് ഉള്‍പ്പെടെ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വക്കീല്‍ രാംകുമാറിനെ മാറ്റിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താരത്തിന് തിരിച്ചടിയായി. വക്കീലിനെ മാറ്റിയാലുടന്‍ ജാമ്യം നല്‍കിയാല്‍ അത് അഭിഭാഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ടാകുമായിരുന്നു. രാംകുമാറിന്റെ തന്നെ ശിഷ്യന്‍മാരില്‍ ചിലര്‍ ജഡ്ജിമാരായുണ്ട്. മാത്രമല്ല പ്രോസിക്യൂഷന്റെ വാദങ്ങളെ പൊളിക്കത്തക്ക യാതൊന്നും ദിലീപിന്റെ രാമന്‍പിള്ളയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. വാദത്തിലുടനീളം അദ്ദേഹം പറഞ്ഞത്, സിനിമാരംഗത്തുള്ള ചിലര്‍ ദിലീപിനെ കുടുക്കാന്‍ നോക്കിയതെന്നാണ്. ദിലീപിനെ പോലെ പ്രശസ്തമായ ഏത് വ്യക്തിക്കും എതിരാളികള്‍ ഉണ്ടാകും. അതൊണ്ട് മാത്രം ഗൂഢാലോചന നടത്തിയെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മറ്റാരുടെയോ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയ സിം കാര്‍ഡ് ഉപയോഗിച്ച് ദിലീപ് പലരെയും വിളിച്ചിരുന്നു. സുനിയുമായുള്ള ഇടപാടുകള്‍ ദിലീപ് നടത്തിയിരുന്നത് ഈ ഫോണ്‍ ഉപയോഗിച്ചാണ്. ഗൂഢാലോചന ആരോപണം മഞ്ജുവാര്യര്‍ പറഞ്ഞപ്പോള്‍ തന്നെ പൊലീസ് ഈ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദിലീപാണ് ഇത് ഉപയോഗിച്ചെന്ന് തെളിയിക്കാനാവില്ല. അതിനാല്‍ ആ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.
അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും അത് സഹായകമായി. കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താത്തത് കോടതിയില്‍ പോയാല്‍ കേസ് പരാജയപ്പെടാതിരിക്കാനാണ്. മാഡം ഉണ്ടെന്ന് സുനി പറഞ്ഞിട്ടും പൊലീസ് നിഷേധിക്കുന്നത് അതിനാലാണ്.

അതേസമയം ഗൂഢാലോചനയില്‍ പ്രഥമദൃഷ്ട്യാ ദിലീപിന് പങ്കുണ്ടെന്ന് ഹൈക്കോടതി പ്രസ്താവിച്ചതോടെ ഇനി സുപ്രീംകോടതിയില്‍ ജാമ്യത്തിന് പോയാലും ലഭിക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ താമസിക്കാതെ ദിലീപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയുന്നു. ഓണത്തിന് മുമ്പ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha

























