Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ കുടുക്കുന്ന തെളിവുകൾ പുറത്ത് ; ഓണം കഴിഞ്ഞാൽ കാവ്യയുടെ ചോദ്യം ചെയ്യലിനും അറസ്റ്റിനും സാധ്യത

02 SEPTEMBER 2017 02:46 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കാവ്യമാധവൻ കുടുക്കിലേക്ക് . പൾസറിന് കാവ്യയുമായി അടുത്ത ബന്ധമുണ്ടെന്നതിന് അതിശക്തമായ തെളിവ് പോലീസിന്റെ കൈവശം ഉണ്ട്. കീഴടങ്ങിയതിന് തലേ ദിവസവും പൾസർ സുനി കാവ്യയുടെ ലക്ഷ്യയിലെത്തിയിരുന്നു . നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ കുടുക്കുന്ന തെളിവുകൾ ഏറെയാനുള്ളത് . അതിനാൽ തന്നെ കാവ്യയെ കസ്റ്റഡിയിൽ എടുത്ത് വീണ്ടും ചോദ്യം ചെയ്യുകയും അറസ്റ്റിൽ എത്തിക്കുകയും ചെയ്യുമെന്നും സൂചന. എന്നാൽ . കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുമ്പായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സോഴ്സിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇതിന് മുമ്പ് വിദേശത്തേക്ക് കടക്കരുതെന്ന് നിർദ്ദേശം കാവ്യയ്ക്ക് പൊലീസ് നൽകിയിട്ടുണ്ട്. കാവ്യാ മാധവന്റെ കുടുംബവുമായി പൾസർ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഫോൺ സംഭാഷണങ്ങളും പൊലീസ് ഇതിന് ശേഖരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടൻ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാൻ തുടങ്ങിയത്.

2014 ഏപ്രിൽ മാസമായിരുന്നു മിഥുൻ മാധവന്റെ വിവാഹം. വീഡിയോ ആൽബത്തിൽ നിന്നാണ് പൾസർ സുനി വിവാഹത്തിൽ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രിൽ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയിൽ സുനി എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. പൾസർ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈൽ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറിൽ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലിൽ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതൽ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടിൽ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണിൽ ബന്ധപ്പെടുകയും പിന്നാലെ പണം നൽകുകയുമായിരുന്നു എന്നാണ് വിവരം. കോടതിയിൽ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാർ തന്നെ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ ജസ്റ്റിസ്സ് സുനിൽ തോമസിന്റെ സിംഗിൾ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരൻ നായർ കൈമാറിയിരുന്നു.

അതായത്, ദിലീപിന്റെ ക്വട്ടേഷൻ 2013 ൽ ഏറ്റടുത്തതിന് ശേഷം ദിപുമായും ഇവരുടെ കുടുംബവുമായും പൾസർ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത് 53 ദിവസം പിന്നിടുമ്പോൾ, കുറ്റപത്രം പഴുതടഞ്ഞ രീതിയിൽ തയ്യാറാക്കുകയാണ് അന്വേഷണ സംഘം. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ കുറ്റപത്രം നൽകും എന്നാണ് പൊലീസ് സോഴ്സിൽ നിന്ന ലഭിക്കുന്ന വിവരം. സീനിയർ അഭിപാഷകരായ രാം കുമാറും, രാമൻ പിള്ളയും ജാമ്യപേക്ഷ പരിഗണിക്കുമ്പോൾ നടത്തിയ വാദങ്ങൾ പൊളിക്കാൻ സാധിക്കുന്ന നിലയിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്. രണ്ട് മുതിർന്ന അഭിഭാഷകരും കേസിനെ ഇഴകീറി പരിശോധിച്ച് മണിക്കൂറുകളോളം, വാദം നടത്തിയത്, ഗുണകരമായെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസിന്റെ ട്രയലിൽ പ്രതിഭാഗം ഉന്നയിക്കാൻ സാധ്യതയുള്ള പോയന്റുകളാണ് ഇരു അഭിഭാഷകരും ഹൈക്കോടതിയിൽ ഉന്നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ഈ സാഹചര്യത്തിൽ കാവ്യാ മാധവനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ഈ മാസം ഏഴാം തിയതിക്കും പതിനഞ്ചിനും ഇടയിൽ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ചുള്ള നോട്ടീസ് ഉടനെ കാവ്യയ്ക്ക് വീട്ടിലെത്തി നേരിട്ട് കൈമാറും. എന്നാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമോയെന്ന ചോദ്യത്തോട് വെയിറ്റ് ആൻഡ് സീ എന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. അതേസമയം, കാവ്യയെ മുമ്പ് ചോദ്യം ചെയ്തതിൽ നിന്ന് വിത്യസ്തമായി, കൂടുതൽ തെളിവുകൾ നിരത്തിയാകും ഇത്തവണത്തെ ചോദ്യം ചെയ്യൽ. കഴിഞ്ഞ തവണ കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്. ഈ മൊഴായാണ് കാവ്യയെ ഇപ്പോൾ തിരിഞ്ഞുകൊത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

അതേ സമയം, ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ കാവ്യയ്ക്ക് മുൻകൂർ ജാമ്യ അപേക്ഷ നൽകണമോയെന്ന കാര്യത്തിൽ ഇതുവരെ ഇവർ തീരുമാനമെടുത്തിട്ടില്ല. അറസ്റ്റിനുള്ള സാധ്യത ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യം എടുക്കേണ്ടതില്ലെന്നാണ് അഡ്വ രാമൻപിള്ള കാവ്യയുടെ കുടുംബത്തിന് നൽകിയ നിയമോപദേശം. എന്നാൽ കേസിലെ ‘ മാഡം’ കാവ്യയാണെന്ന് പൾസർ സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടി എന്താകുമെന്നുള്ള ആശങ്കയിലാണ് കാവ്യയും കുടുംബവും. ഇതിന്റെ പശ്ചാത്തലത്തിൽ ഓണാവധി കഴിഞ്ഞ് ഏഴാം തിയതിയാണ് കോടതി വീണ്ടും ചേരുക.

ഈ ദിവസം മുൻകൂർ ജാമ്യ അപേക്ഷ നൽകിയാലും, 9,10,12 ഉം കോടതി അവധിയാണ്. ഇതും കാവ്യയ്ക്ക് തിരിച്ചടിയാണ്. നിർഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകർ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പൊലീസിന്റെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നൽകണമെന്നും ഉപദേശിച്ചു എന്നാണ് വിവരം. എന്നാൽ, സാങ്കേതികത്തെളിവുകൾ ആവശ്യത്തിന് ഉള്ളതിനാൽ കാവ്യ കള്ളമൊഴി നൽകിയാലും പൊലീസിന് പൊളിക്കാനാവും. എറണാകുളം സി.ജെ.എം. കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു സുനിയുടെ നിർണായക വെളിപ്പെടുത്തൽ. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ വ്യക്തമാക്കിരുന്നു.

പൾസറിനെ വർഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ മൊഴിയും. പൾസർ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണ് പൾസറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണിൽനിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാൻ പൊലീസിനു കഴിയും. പൾസറിന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ കാവ്യയിൽനിന്ന് കുറ്റസമ്മതമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പൊലീസുകാരന്റെ ഫോണിൽനിന്ന് സുനി കാവ്യാമാധവന്റെ കടയിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പൊലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറിൽ തന്റെ ഫോണിൽനിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനൽകിയിരുന്നു. ഇതെല്ലാം കാവ്യയ്ക്കും ദിലീപിനും എതിരായ തെളിവുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends