Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

പ്രഭാത ഭക്ഷണത്തിന് ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയില്‍ എത്തുന്ന ദിലീപിന്റെ പിന്നീടുള്ള അന്നത്തെ ദിവസം

06 SEPTEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാദ്ധ്യത

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം

ആലുവ സബ് ജയിലിലെ റിമാന്‍ഡ് പ്രതിയായ ദിലീപ് കഴിയുന്നത് നിരവധി സൗകര്യങ്ങള്‍ക്ക് നടുവിലാണെന്ന് പരാതി. ജയില്‍ മുറിയില്‍ ഉറങ്ങി എണീക്കുന്ന ദിലീപിന് കിടക്കും വരെ ജയിലിനുള്ളില്‍ അത്യാഡംബര സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ജയില്‍ ഡിജിപിക്ക് ആലുവാ സ്വദേശി ടിജെ ഗിരീഷ് പരാതി നല്‍കി. പ്രഭാത ഭക്ഷണത്തിന് ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയില്‍ എത്തുന്ന ദിലീപ് കിടക്കും വരെയുള്ള സമയം ചെലവിടുന്നത് ഇവിടെയാണ്.

അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കാത്തപ്പോഴും ഓണം അവധി ദിനങ്ങളില്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത് നിരവധി പേരാണ്. സിനിമാക്കാരടക്കം നിരവധി പേരാണ് ദിലീപിനെ കാണാന്‍ അവധി ദിവസം ജയിലിലേക്ക് പ്രവഹിച്ചത്. കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചതിന് പിന്നാലെ സിനിമാക്കാരും കേസിലെ പ്രതികള്‍ എന്ന് സംശയിക്കുന്നവരും അടക്കം പലരും ആലുവായിലെ ജയിലില്‍ എത്തി ദിലീപിനെ കണ്ട് മടങ്ങി. ജയിലിനുള്ളില്‍ മറ്റു പ്രതികള്‍ക്ക് കൊടുക്കാത്ത ഇത്തരം സൗകര്യങ്ങള്‍ ദിലീപിന് മാത്രം അനുവദിച്ച് നല്‍കുന്നതിനെതിരെയാണ് ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സന്ദര്‍ശനാനുമതി നല്‍കി.

ദിലീപ് റിമാന്‍ഡിലായതിന്റെ തൊട്ടടുത്ത അവധി ദിവസം ഇരട്ടക്കൊലക്കേസിലെ പ്രതി ജയില്‍ സന്ദര്‍ശിച്ചതു വിവാദമായിരുന്നു. ജയിലിനുള്ളില്‍ മറ്റു പ്രതികള്‍ക്കു ലഭിക്കാത്ത ഇത്തരം പരിഗണനകള്‍ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണു പരാതിക്കാരന്റ ആവശ്യം. പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനു കോടതി താല്‍ക്കാലിക അനുമതി നല്‍കിയ വിവരം പുറത്തുവന്ന ശനിയാഴ്ച മുതലാണു ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒറ്റയ്ക്കും കൂട്ടായും ജയില്‍സന്ദര്‍ശനം തുടങ്ങിയത്. കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഇന്നലെ ജയിലിലെത്തി ദിലീപിനെ കണ്ടു.

തിരുവോണ നാളില്‍ ഓണക്കോടിയുമായാണു നടന്‍ ജയറാം എത്തിയത്. സംവിധായകന്‍ രഞ്ജിത്, നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി, നടന്മാരായ നാദിര്‍ഷാ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാടാണു ജയില്‍ സൂപ്രണ്ടിന്റേത്. നടന്‍ ദിലീപിനെ കാണാന്‍ ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. 

തടവുകാരെ കാണാന്‍ ഒരു ദിവസം രണ്ടോ മൂന്നോ പേരില്‍ കൂടുതലാളുകളെ അനുവദിക്കാറില്ല. എന്നാല്‍, ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നു ജയില്‍ ചട്ടങ്ങളില്‍ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ബോര്‍ഡ് വച്ചിരിക്കുന്നത്. അതു കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (2 minutes ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (35 minutes ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (45 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (1 hour ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (1 hour ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (1 hour ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (9 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (9 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (9 hours ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (9 hours ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (9 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (10 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (10 hours ago)

Malayali Vartha Recommends