Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

വികാരനിര്‍ഭരമായി പദ്മസരോവരത്തില്‍ നിന്നും ദിലീപിന്റെ മടക്കയാത്ര

06 SEPTEMBER 2017 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാദ്ധ്യത

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം

അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാനായി ആലുവ പദ്മസരോവരത്തില്‍ എത്തിയ ദിലീപിന്റെ മടക്കയാത്ര വികാരനിര്‍ഭരമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി 57 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും വീട്ടിലെത്തുന്നതും.

രണ്ട് മണിക്കൂറായിരുന്നു ചടങ്ങുകള്‍ക്കായി കോടതി അനുവദിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ദിലീപ് വീണ്ടും ആലുവ സബ്ജയിലിലേക്ക് മടങ്ങിയത്. ചടങ്ങുകളില്‍ അമ്മയും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു.

എന്നാല്‍ ആ സമയമൊന്നും കാവ്യ പുറത്തിറങ്ങിയില്ല. 9.45 ആയപ്പോള്‍ ദിലീപ് ജയിലിലേക്ക് പോകാന്‍ തയ്യാറായി വീടിന് പുറത്തേക്ക് വന്നു. ഒപ്പം അമ്മയും കാവ്യയും മീനാക്ഷിയും മറ്റ് ബന്ധുക്കളും. ചെരിപ്പിടാന്‍ കാവ്യയാണ് ദിലീപിനെ സഹായിച്ചത്. കാവ്യ കണ്ണുകള്‍ തുടച്ചു. തുടര്‍ന്ന് ദിലീപ് അമ്മയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു.

പിന്നെ ആരുടെയും മുഖത്ത് നോക്കാതെ നേരേ പൊലീസ് വാഹനത്തിലേക്ക് നടന്നു. കൂടെ ബന്ധുക്കളും വാഹനത്തിനടുത്ത് വരെ ചെന്നു. കാവ്യ വീടിന്റെ പൂമുഖത്ത് നില്‍ക്കുകയായിരുന്നു. തിരിച്ചു ജയിലിലേക്ക് പോകുമ്പോള്‍ വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം.

അച്ഛന്റെ ശ്രാദ്ധകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന് സമയം അനുവദിച്ചത്. കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിന് പുറത്തിറങ്ങിയത്. ആലുവ സബ്ജയിലില്‍ ഇറങ്ങിയപ്പോള്‍ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു.

കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മഫ്തിയിലായിരുന്നു വീട്ടില്‍ പൊലീസുകാര്‍. വീട്ടിലേക്ക് നടന്നുകയറിയ ദിലീപിനെ സ്വീകരിക്കാന്‍ പൂമുഖത്ത് ബന്ധുക്കള്‍ നിന്നിരുന്നു.

വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കും വീടിന് പുറത്തേക്ക് വന്നു. ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് 10 മിനിറ്റോളം നീണ്ട ശ്രാദ്ധകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ദിലീപ് വീണ്ടും ജയിലിലേക്ക് മടങ്ങി.

നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. ആലുവ ഡിവൈഎസ്പിക്കായിരുന്നു സുരക്ഷാച്ചുമതല. റിമാ‍ൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.

അതേസമയം, ദിലീപ് പുറത്തെത്തുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടമാണെത്തിയിരുന്നത്. വീടിനു പുറത്തും ജയിലിലും വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാൽ തെളിവെടുപ്പിന് പുറത്തിറക്കിയപ്പോഴത്തെ പോലെ കൂക്കിവിളികളൊന്നും ഇന്നുണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 minute ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (34 minutes ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (44 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (59 minutes ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (1 hour ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (1 hour ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (1 hour ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (9 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (9 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (9 hours ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (9 hours ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (9 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (10 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (10 hours ago)

Malayali Vartha Recommends