Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ദിലീപിനെതിരെ പ്രതിഷേധമോ ജയ് വിളിയോ വരാത്തതിനാല്‍ എല്ലാം ശാന്തമായി അവസാനിച്ചു

06 SEPTEMBER 2017 11:43 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് 58 ആം ദിവസം പിതാവിന്റെ ശ്രാദ്ധചടങ്ങിന് പുറത്തിറങ്ങിയത് അതീവ സുരക്ഷയില്‍. പോലീസ് പ്രതീക്ഷിച്ചപോലെ പ്രതിഷേധമോ ഫാന്‍സ് തരംഗമോ ദിലീപിനെ വരവേല്‍ക്കാന്‍ എത്തിയിരുന്നില്ല. ഫാന്‍സുകാര്‍ റോഡ് ഷോയ്‌ക്കോ കീ വിളിക്കോ തയ്യാറായിരുന്നെങ്കില്‍ അതിനെതിരെ പ്രതിഷേധം വരികയും അങ്ങനെ ദിലീപിന്റെ ജാമ്യം അടയുകയും ചെയ്യുമായിരുന്നു. ഇത് മുന്നില്‍ കണ്ട് ഫാന്‍സുകാര്‍ക്ക് ദിലീപിന്റെ അനുയായികള്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാം ശാന്തമായി കലാശിച്ചതോടെ ഇനിയുള്ള ജാമ്യാപേക്ഷ എളുപ്പത്തിലാകും. 

പതിവുപോലെ മാധ്യമങ്ങള്‍ മാത്രമാണ് ദിലീപിന്റെ വരവ് ഒപ്പിയെടുക്കാന്‍ മണിക്കൂറുകളായി ആലുവ സബ് ജയിലിനു മുന്നിലും കുടുംബവീടായ പത്മസരോവരത്തിനു മുന്നിലും കാത്തുനിന്നത്. 

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ നാട്ടുകാരുടെയും ചില സംഘടനകളുടെയും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും കോടതിയില്‍ എത്തുമ്പോഴും തെളിവെടുപ്പ് വേളിയിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ദിലീപിനെ ജയിലിന് വെളിയില്‍ വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ പോലീസിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു ഇന്നത്തെ ശാന്തത. 

ദിലീപിനെ അനുകൂലിച്ച് മലയാള സിനിമയിലെ പ്രമുഖര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഓണദിവസങ്ങളില്‍ ദിലീപിനെ ജയിലിലെത്തി കാണാനും ഇവര്‍ മത്സരിച്ചു. ദിലീപിന് അനുകൂലമായി പൊതുജനങ്ങളുടെ മനസ്സ് മാറിവരുന്നുവെന്ന സൂചനയാണ് ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. ദിലീപ് വീട്ടിലെത്തിയപ്പോള്‍ പോലീസിനെയും മാധ്യമങ്ങളെയും കണ്ട് ഏതാനും വഴിയാത്രക്കാര്‍ മാത്രമാണ് അവിടെ തടിച്ചുകൂടിയത്. എന്നാല്‍ ഒരു പ്രതിഷേധസ്വരം പോലും എവിടെ നിന്നും ഉയര്‍ന്നിരുന്നില്ല. ശ്രാദ്ധത്തിന് വന്ന ദിലീപായത് കൊണ്ട് എല്ലാവരും പ്രത്യേക മാനസികാവസ്ഥയിലായിരുന്നു. അതിനാലാണ് ആരും പ്രതിഷേധവുമായി വരാതിരുന്നത്. 

കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ ആലുവയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ഇടപെടലും പാടില്ലെന്ന് ഫാന്‍സ് നേതൃത്വം തന്നെ സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രതികൂല സാഹചര്യമുണ്ടായാല്‍ അത് ദിലീപിന്റെ വരുംനാളുകളിലെ ജാമ്യാപേക്ഷകളില്‍ ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഫാന്‍സുകാരും സംയമനം പാലിച്ചു.

കോടതി നിര്‍ദേശിച്ച എല്ലാ ഉപാധികളും അനുസരിച്ച് നിശ്ചയിച്ചതിലും പത്ത് മിനിറ്റ് മുന്‍പേ ജയിലില്‍ തിരികെ പ്രവേശിച്ച് ദിലീപും പോലീസുമായി സഹകരിച്ചു. ആര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാതെ സൗമ്യനായി തന്നെ ദിലീപ് ജയിലിലേക്ക് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (2 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (2 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (3 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (3 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (3 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (4 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (4 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (4 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (4 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (4 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (4 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends