Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

സിബിഐ അന്വേഷണം ഉടനില്ല; ഗൗരി ലങ്കേഷ് വധത്തില്‍ കേന്ദ്രം റിപ്പോര്‍ട്ടു തേടി; പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന്; സംശയമുന വാടകക്കൊലയാളികളിലേക്ക്

06 SEPTEMBER 2017 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാദ്ധ്യത

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഉടന്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്വേഷണത്തിനായി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ (ഐജി) നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. അന്വേഷണം സിബിഐക്കു കൈമാറണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദഗൗഡ രംഗത്തെത്തിയിരുന്നു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും ആവശ്യപ്പെട്ടു.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ ഉറപ്പുനല്‍കി. പൊലീസ് അന്വേഷണം തൃപ്തികരമായ നിലയിലാണ് പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ വസതിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഗൗരി ലങ്കേഷ് കാറില്‍നിന്ന് ഇറങ്ങുന്നതും വെടിയേല്‍ക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്. ഹെല്‍മറ്റ് ധരിച്ച ഒരാളാണ് ഗൗരിക്കെതിരെ വെടിയുതിര്‍ത്തതെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍നിന്ന് കേന്ദ്രം റിപ്പോര്‍ട്ടു തേടി. കര്‍ണാടക ചീഫ് സെക്രട്ടറിയോടാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൗരി ലങ്കേഷിന്റെ വീടിനു പുറത്തുള്ള സിസിടിവി ക്യാമറകളില്‍നിന്ന് പ്രതികളിലൊരാളുടെ ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ഉടന്‍ മംഗളൂരുവിലേക്ക് പോകും.

പ്രതികളെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ കര്‍ണാടക പൊലീസ് ശക്തമാക്കി. മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളിലും ടോള്‍ പാതകളിലും പരിശോധന നടത്തുന്നുണ്ട്. കര്‍ണാടക കൂടാതെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കും അറിയിപ്പു നല്‍കിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെ എതിര്‍ത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റുകളിട്ട ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ചോദ്യം ചെയ്തു വരികയാണെന്നും കര്‍ണാടക പൊലീസ് അറിയിച്ചു.

ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ വാടകക്കൊലയാളികളാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. വീടിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളിലേക്കു നയിക്കുന്ന സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ഗൗരി ലങ്കേഷ് കാറില്‍ നിന്നിറങ്ങിയപ്പോഴാണ് അക്രമികള്‍ അവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. ഏഴു തവണ വെടിയുതിര്‍ത്തെങ്കിലും നാലെണ്ണം ഉന്നം പിഴച്ച് വീടിന്റെ ഭിത്തിയിലാണ് തറച്ചത്. രണ്ടെണ്ണം ഗൗരിയുടെ നെഞ്ചിലും ഒരെണ്ണം ശിരസ്സിലും തറച്ചുകയറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (3 minutes ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (36 minutes ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (46 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (1 hour ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (1 hour ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (1 hour ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (9 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (9 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (9 hours ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (9 hours ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (9 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (10 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (10 hours ago)

Malayali Vartha Recommends