Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികൾക്കെതിരെ ലൈഗീക അതിക്രമങ്ങൾ വർധിക്കുന്നു... മിക്കവയും വീടിനുള്ളിൽത്തന്നെ കണക്കുകൾ നിരത്തി കൈലാഷ് സത്യാർഥി

13 SEPTEMBER 2017 10:08 AM IST
മലയാളി വാര്‍ത്ത

സാമൂഹികനേട്ടങ്ങളിൽ മുന്നിലാണെന്ന് അഭിമാനിക്കുന്നവരാണ് കേരളീയർ. എന്നാൽ ഈ ധാരണയെ പൊളിച്ചെഴുതുന്നു നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി. രണ്ടുവർഷത്തിനിടെ 20,000 കുട്ടികളെ കേരളത്തിൽനിന്നു കാണാതായിട്ടുണ്ടെന്നും ഈ കുട്ടികൾ എവിടെയെന്നു കണ്ടെത്തേണ്ടതു സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും സത്യാർഥി പറയുന്നു.

സത്യാർഥി ഒരു പ്രമുഖവാരികയ്ക്ക് നൽകിയ അഭിമുഖം ഇങ്ങനെ;

സാമൂഹിക വികസനത്തിൽ കേരളം മുന്നിലാണ്. കുട്ടികളുടെ സുരക്ഷയ്ക്കു കേരളം എന്തൊക്കെയാണു ചെയ്യേണ്ടത്?

സാക്ഷരതയും സാമൂഹികബോധവും കൂടുതലുള്ള സമൂഹമാണു കേരളത്തിലേത് എന്നതു ശരിയാണ്. പക്ഷേ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ കേരളവും അപകടകരമായ ദിശയിലാണു നീങ്ങുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഇവിടെ വർധിക്കുകയാണ്. വീടിനുള്ളിലാണ് കൂടുതലും ചൂഷണമെന്നതു ഞെട്ടിക്കുന്ന കാര്യം. 2013–15 കാലയളവിൽ കേരളത്തിൽനിന്ന് 20,000 കുട്ടികളെ കാണാതായിട്ടുണ്ട്. ഇവർ എവിടെപ്പോയി? കുട്ടിക്കടത്തു സംഘങ്ങൾ ഇവിടെയും സജീവമാണെന്നല്ലേ ഇതിനർഥം? ലൈംഗിക ചൂഷണം ഉൾപ്പെടെ ക്രൂരതകൾക്കാണ് ഈ കുട്ടികൾ ഇരകളാകുന്നത്.

കൗമാരക്കാരുടെ ആത്മഹത്യയാണ് ഇവിടത്തെ മറ്റൊരു ഗുരുതര പ്രശ്നം. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ കൂടുന്നു. ഇതെല്ലാം കേരള സർക്കാരും സമൂഹവും ഗൗരവത്തോടെ കാണണം.

 ഇന്ത്യ കുട്ടികൾക്ക് എത്രമാത്രം സുരക്ഷിതമാണ്?

ഇന്ത്യയിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. സർക്കാർ ഒട്ടേറെ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും പൂർണ ഫലം ആയിട്ടില്ല. ഒരു കുട്ടിയെങ്കിലും സുരക്ഷിതയല്ലെങ്കിൽ നാം ആശങ്കപ്പെടണം. സ്കൂളുകളിൽ പോലും കുട്ടികൾ അക്രമങ്ങൾക്കിരയാകുന്നു. കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിയമത്തിനായുള്ള ശ്രമങ്ങളിലാണു ഞങ്ങൾ.

പോക്സോ ഉൾപ്പെടെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നുണ്ടെങ്കിലും 10% കേസുകളിൽ മാത്രമാണു നടപടി വരുന്നത്. ചില കേസുകൾ 40 വർഷം വരെ നീളുന്നു എന്നതു കയ്പേറിയ യാഥാർഥ്യമാണ്. മത, രാഷ്ട്രീയഭേദമില്ലാതെ ജനങ്ങൾ ഒന്നിച്ചാൽ മാത്രമേ കുട്ടികളെ സുരക്ഷിതരാക്കാനാകൂ. ആ ദൗത്യത്തിന്റെ തുടക്കമാണു ഭാരത് യാത്ര.

കുട്ടികളുടെ മാനസികമായ സുരക്ഷയും കണക്കിലെടുക്കേണ്ടതല്ലേ?

അനാവശ്യ മൽസരങ്ങളും കരിയറിനെക്കുറിച്ചുള്ള ആധിയും പണം സമ്പാദിക്കാനുള്ള ആർത്തിയുമൊക്കെ രക്ഷിതാക്കൾ അടിച്ചേൽപിക്കുന്നതോടെ കുട്ടികൾ മാനസിക സമ്മർദത്തിന് അടിമകളാകുന്നു. നമുക്കു നേടാൻ കഴിയാതിരുന്നതെല്ലാം കുട്ടികൾ നേടണമെന്നാണു രക്ഷിതാക്കളുടെ അത്യാഗ്രഹം ബാല്യത്തിന്റെ ആനന്ദമാണു നഷ്ടപ്പെടുത്തുന്നത്.

 കുട്ടികളുടെ ഓൺലൈൻ സുരക്ഷയാണ് ഇപ്പോഴത്തെ വലിയൊരു ആശങ്ക.

ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഓൺലൈൻ ഗെയിമുകളാണു പ്രചരിക്കുന്നത്. കുട്ടികൾ സൈബർ ചതിക്കുഴികളിൽപെടുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. വീട്ടിൽനിന്നു മാനസിക പിന്തുണ ലഭിക്കാതെ വരുമ്പോഴാണ് അവർ മറ്റു മേഖലകൾ തേടുക. വഴിതെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്താനും തിരുത്താനും ആദ്യം കഴിയേണ്ടതു രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള അറിവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (2 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (3 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (3 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (4 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends