Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ബി.ജെ.പിക്കെതിരെ കടുത്ത നിലപാടുമായി എന്‍.എസ്.എസ്

15 SEPTEMBER 2017 11:49 AM IST
മലയാളി വാര്‍ത്ത

ബിജെപിയും എന്‍.എസ്.എസും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാണാന്‍ ജി. സുകുമാരന്‍ നായര്‍ അനുമതി നിഷേധിച്ചു. ബുധനാഴ്ച കോട്ടയത്തുണ്ടായിരുന്ന കണ്ണന്താനത്തെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിക്കുകയായിരുന്നു. സുകുമാരന്‍ നായരെ കണ്ണന്താനം നേരിട്ടാണ് ഫോണില്‍ വിളിച്ചത്. എന്നാല്‍ തനിക്ക് സുഖമില്ലെന്നും കാണാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ വലിഞ്ഞുകയറി പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് കണ്ണന്താനവും പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് എന്‍.എസ്.എസിന്റെ ബജറ്റിനിടയില്‍ കയറി ചെന്ന സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. ബജറ്റ് സമ്മേളനം സംഘടനയുടെ സ്വകാര്യ കാര്യമാന്നും അത്തരം സമ്മേളനങ്ങളില്‍ പുറമേയുള്ളവര്‍ പങ്കെടുക്കാന്‍ പാടില്ലെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. സുരേഷ് ഗോപി ബി.ജെ.പിയില്‍ അരങ്ങേറ്റം കുറിക്കുന്ന കാലത്തായിരുന്നു ഇത്. പിന്നീട് സുരേഷ് ഗോപി രാജ്യസഭാംഗമായെങ്കിലും അദ്ദേഹത്തെ എന്‍.എസ്.എസ് അടുപ്പിച്ചിട്ടില്ല. ബി.ജെ.പിയോടുള്ള താത്പര്യ കുറവ് തന്നെയാണ് കാരണം. അതേ സമയം ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പല നേതാക്കളും സുകുമാരന്‍ നായരെ കാണുന്നുണ്ട്. അവര്‍ക്കൊന്നും അദ്ദേഹം അനുമതി നിഷേധിക്കുന്നില്ല.

എന്‍.എസ്.എസ് പ്രവര്‍ത്തകരില്‍ ഒരു നല്ല ശതമാനം ബി.ജെ.പിയില്‍ ചേക്കേറുമ്പോഴാണ് കടുത്ത നിലപാടുമായി സംഘടന രംഗത്തുള്ളത്. എന്‍.എസ്.എസുമായി ചേര്‍ന്നു നില്‍ക്കാന്‍ ബി.ജെ.പി പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒരു കരയിലും വള്ളമടുപ്പിക്കാന്‍ സുകുമാരന്‍ നായര്‍ സമ്മതിച്ചിട്ടില്ല. അതിന്റെ ഗുണം എന്‍.എസ്.എസിന് ലഭിക്കുന്നുണ്ട്. ഇടതു വലതു മുന്നണികളുമായി സംഘടനക്ക് വളരെ നല്ല ബന്ധമാണുള്ളത്. എന്‍.എസ്.എസിന്റെ ഒരാവശ്യം വന്നാല്‍ ഇരു പാര്‍ട്ടികളും അവഗണിക്കുകയില്ല.

എന്നാല്‍ ഇത്തരം നീക്കങ്ങളോട് യോജിക്കാത്തവരും സംഘടനയിലുണ്ട്. സമവായമാകാം, എന്നാല്‍ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കണമെന്നാണ് അവരുടെ വാദം. പക്ഷേ സുകുമാരന്‍ നായരെ എതിര്‍ക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല.

ഏതായാലും കണ്ണന്താനത്തിന് സുകുമാരന്‍ നായരുടെ പെരുമാറ്റം അരോചകമായി മാറിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയെന്നു തന്നെയാണ് കണ്ണന്താനത്തിന്റെ വിശ്വാസം. എന്നാല്‍ കേന്ദ്രമന്ത്രിക്ക് സുകുമാരന്‍ നായരെ ഒന്നും ചെയ്യാനാവില്ല. കാരണം അതുക്കും മേലെയാണ് സുകുമാരന്‍ നായരുടെ സ്ഥാനം.

സുകുമാരന്‍ നായരെ പിണക്കാന്‍ ബി.ജെ.പി തയ്യാറല്ല. കാരണം എന്‍.എസ്.എസ് ഒരു വോട്ടു ബാങ്കാണ്. അവരെ പിണക്കി കൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല. അങ്ങനെ മുന്നോട്ടു പോയാല്‍ വിജയിക്കുകയുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (5 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (5 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (8 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (8 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends