Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

നെടുങ്കണ്ടത്ത് പെട്രോൾ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു; വൻദുരന്തത്തിൽനിന്നും നാടിനെ രക്ഷിച്ച് പമ്പ് ജീവനക്കാർ

15 SEPTEMBER 2017 11:58 AM IST
മലയാളി വാര്‍ത്ത

നെടുങ്കണ്ടത്ത് പെട്രോൾ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് തീ അണയ്ക്കുകയും വൻദുരന്തം ഒഴിവാകുകയും ചെയ്തു. ഇന്നലെ രാവിലെ 11നു കുമളി–മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ പ്രവർത്തിക്കുന്ന പമ്പിനു സമീപത്താണ് ബൈക്കിൽ തീയും പുകയും ഉയർന്നത്.

പെട്രോളടിച്ചശേഷം പുറത്തേക്ക് ഇറങ്ങി റോഡിലെത്തിയപ്പോഴാണ് ബൈക്കിൽ നിന്ന് പുകപടലം ഉയർന്നത് ബൈക്ക് യാത്രികന്റെയും പമ്പ് ജീവനക്കാരുടെയും ശ്രദ്ധയിൽപെട്ടത്. തീപിടിച്ചതോടെ യാത്രക്കാരൻ ഇരുചക്രവാഹനത്തിൽ നിന്നിറങ്ങി. പെട്ടെന്ന് സ്ഥലത്ത് പുകപടലം ഉയർന്നതോടെ സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാരും ഭീതിയിലായി.

സമീപത്തായി നൂറുകണക്കിനു കെട്ടിടങ്ങളും ബാങ്കുകളുമാണ് പ്രവർത്തിക്കുന്നത്. വിവിധ കെട്ടിടങ്ങളിലായി നൂറുകണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. പുക ഉയർന്നതോടെ ബൈക്ക് യാത്രികനും പരിഭ്രാന്തിയിലായി. സംഭവം ശ്രദ്ധയിൽപെട്ട മൂസയും പമ്പിലെ ജീവനക്കാരും ഓടിയെത്തി പമ്പിൽ സുക്ഷിച്ചിരുന്ന മണലും അഗ്നിശമനയന്ത്രവും ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.

സമീപത്തായി മറ്റ് വാഹനങ്ങളൊന്നുമില്ലാതിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. തീയണച്ചതിനുശേഷം ബൈക്ക് സ്ഥലത്ത് നിന്നു മറ്റൊരു വാഹനത്തിൽ നീക്കം ചെയ്തു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ നെടുങ്കണ്ടം ടൗൺ നശിച്ചേനെ. പമ്പ് മാനേജരും ജീവനക്കാരും ചേർന്ന് ആ വലിയ ദുരന്തത്തിൽ നിന്നും രക്ഷപെടുത്തി.

എൻജിനിലേക്ക് പെട്രോൾ കയറിപ്പോകുന്ന ഭാഗത്തുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (2 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (2 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (2 hours ago)

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി  (3 hours ago)

കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍  (3 hours ago)

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (3 hours ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (3 hours ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (4 hours ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (4 hours ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (6 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (6 hours ago)

Malayali Vartha Recommends