ചോദ്യം ചെയ്യുന്നതിന് ഹാജരായ സിനിമാ സംവിധായകൻ നാദിർഷയുടെ ആരോഗ്യനില മോശമായത് കള്ളം പറയാനുള്ള വ്യഗ്രതയിലാണോ എന്ന് പോലീസിന് സംശയം

നാദിർഷായെ സർക്കാർ ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ശുപത്രിയിലുള്ള നാദിർഷായെ എറണാകുളം മെഡിക്കൽ കോളേജിലേക്കോ മറ്റോ മാറ്റണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാൽ കോടതി ഉത്തരവുമായി ഹാജരായ നാദിർഷായെ അറസ്റ്റ് ചെയാൻ പോലീസിന് കഴിയില്ല. അങ്ങനെ അറസ്റ്റ് ചെയ്താൽ അത് കോടതി അലക്ഷ്യമാകും.
ഏതായാലും നാദിർഷാ വല്ലാത്ത മാനസിക സംഘർഷത്തിലാണെന്ന സൂചനയാണ് പോലീസിനുള്ളത്. പോലീസ് ക്ലബിൽ ഹാജരായ സംവിധായകൻ പെട്ടെന്ന് തന്നെ രോഗബാധിതനാവുകയായിരുന്നു. കള്ളം പറയാൻ ശ്രമിക്കുന്നവർ ഭയപ്പെടുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുള്ളതെന്ന് പോലീസ് പറയുന്നു. ടെൻഷനാണ് നാദിർഷായുടെ വിഷയം. എന്നാൽ ടെൻഷനടിക്കേണ്ട വിധത്തിൽ പോലീസ് ഒന്നും ചോദിച്ചില്ല.
ചോദ്യം ചെയ്യുന്നതിനു മുമ്പ് രക്തസമ്മർദ്ദം കൂടിയെങ്കിൽ അത് ചോദ്യം ചെയ്യുന്നതിനെ ഭയപ്പെട്ടിട്ടാണെന്നാണ് പോലീസിന്റെ സംശയം. ചോദ്യം ചെയ്യൽ ആരംഭിച്ചാൽ സംവിധായകന്റെ അരോഗ്യനില മോശമാകുമെന്ന് ഡോകടർമാർ ഉപദേശിച്ചു. അങ്ങനെയാണ് ചോദ്യം ചെയ്യൽ വേണ്ടെന്നു വച്ചത്. നേരത്തെ ദിലീപിനൊപ്പം 13 മണിക്കൂർ ചോദ്യം ചെയ്തിട്ടും നാദിർഷാക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല . ഇപ്പോൾ തനിക്കെതിരായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന സംശയം നാദിർഷാക്കുണ്ട്. അതാകാം ആരോഗ്യനില മോശമാകാനുള്ള കാരണം.
ഏതായാലും ഇന്നല്ലെങ്കിൽ നാളെ നാദിർഷാക്ക് എല്ലാം തുറന്നു പറയേണ്ടി വരും. ചോദ്യം ചെയ്യലിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി നാദിർഷാ വല്ലാത്ത ടെൻഷൻ അനുഭവിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ശരിക്ക് ഉറക്കവും ലഭിച്ചിരുന്നില്ല. ആത്മസുഹൃത്തായ ദിലീപിനോടുള്ള ടെൻഷൻ ഒരു വശത്ത്. മറ്റൊരു വശത്ത് പോലീസിനോടുള്ള പേടിയും. എന്ത് ചെയ്യുമെന്ന് ഒരു രൂപവും നാദിർഷാക്കില്ല. പോലീസ് പിറകെ നിൽക്കുമ്പോൾ നാദിർഷായുടെ മനോനില എങ്ങനെയായി തീരുമെന്ന് ദൈവത്തിനറിയാം.
https://www.facebook.com/Malayalivartha

























