Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന് ജാമ്യം നിഷേധിച്ച് കൊണ്ട് അങ്കമാലി കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ആരാധകര്‍ വിരല്‍ ചൂണ്ടുന്നത് ഗണേഷിനും ജയറാമിനും നേരെ

18 SEPTEMBER 2017 09:39 PM IST
മലയാളി വാര്‍ത്ത

ശൊ എന്തിന് വേണ്ടിയായിരുന്നു ഈ ഓണക്കോടിയുമായി ജയറാം വന്നത്. എല്ലാം അശുഭമാക്കാനോ. ദിലീപിന് ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നവരെ സങ്കടത്തിലാക്കിയ മറ്റൊന്നായിരുന്നു എംഎല്‍എയായ ഗണേഷ് കുമാറിന്റെ വരവ്. ആ വരവ് ഒന്നൊന്നര വരവായിരുന്നു. എംഎല്‍എ കാറില്‍ അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് പോലീസിനേയും ആഭ്യന്തര വകുപ്പിനേയും താറടിക്കുകയായിരുന്നു ഗണേഷ്. മാത്രമല്ല പോലീസ് ഗൂഢാലോചന നടത്തിയെന്നും ദിലീപിന് വേണ്ടി വാദിക്കുന്നവര്‍ രംഗത്തെത്തണമെന്ന് ആഖ്വാനവും ചെയ്തു.

ആലുവ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്. ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കാലത്ത് കൈവിടരുതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

എംഎല്‍എ ആയല്ല സുഹൃത്തായാണ് ദിലീപിനെ കാണാന്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദിലീപിനെ കാണാനുള്ള തീരുമാനം എടുത്തതെന്നും ദിലീപിന്റെ അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ഇതിന് മുമ്പ് വീട്ടിലെത്തി കണ്ടിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിന്റെ തോളില്‍ കയ്യിട്ട് നടന്നവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. അവര്‍ പേടിച്ച് മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ ഔദാര്യംപറ്റിയവര്‍ ആപത്തില്‍പ്പെട്ടപ്പോള്‍ കയ്യൊഴിയുന്നത് ശരിയല്ലെന്നും സിനിമാമേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

പീഡനാരോപണത്തിന് വിധേയനായ എംഎല്‍എയ്ക്ക് ജാമ്യം, ഇവിടെ ഒരു പാവപ്പെട്ട കലാകാരന് ജാമ്യം ലഭിക്കുന്നില്ല. ഒരു മകളുടെ ദുഃഖം, പത്തെണ്‍പത് വയസ്സായ ഒരു അമ്മയുടെ സങ്കടം, ഭാര്യയുടെ വേദന ഇതൊന്നും കാണാതിരിക്കാന്‍ സാധിക്കില്ല എന്നാണ് ഗണേഷ് പറഞ്ഞത്.

അതേസമയം പീഡിപ്പിക്കപ്പെട്ട നടിയ്ക്കും ഇവരെല്ലാമുണ്ടെന്ന് ഗണേഷ് കുമാര്‍ അറിഞ്ഞില്ലേ എന്തോ. സഹായം വേണ്ടത് ആരോരുമില്ലാത്ത ഇരയ്ക്കാണ്. അതിനാണ് എംഎല്‍എയായി ജനങ്ങള്‍ തെരഞ്ഞെടുത്തത്. അല്ലാതെ പണവും പ്രതാപവുമുള്ള 4 പ്രാവശ്യം കോടതി ഗുരുതര ആരോപണം ഉന്നയിച്ച വേട്ടക്കാരന് വേണ്ടിയല്ല വാദിക്കേണ്ടിയിരുന്നത്. വ്യക്തിപരമായി എന്നു പറയുമ്പോഴും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടിയിലാണ് ഗണേഷ് വന്നത്. മാത്രമല്ല പോലീസുകാര്‍ സല്യൂട്ട് ചെയ്താണ് അകത്തേയ്ക്ക് വിട്ടത്. മാത്രമല്ല ജനങ്ങള്‍ പറഞ്ഞിട്ടാണ് വന്നതെന്നും പറയുന്നു.

ഏതായാലും വിവാദം കത്തി. പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ച് ജയിച്ചതും ഇതു തന്നെ. പ്രതിക്ക് സ്വാധിനമുള്ളതിനാല്‍ സാക്ഷികളെ സ്വാധിനിക്കും എന്ന് പറഞ്ഞാണ് ജാമ്യം നിഷേധിച്ചത്. അതിന് തെളിവായി പോലീസ് നിരത്തിയത് ഗണേഷിന്റേയും ജയറാമിന്റേയും വരവും പ്രസ്ഥാവനകളുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പടിക്കല്‍ കൊണ്ട് കലമുടയ്ക്കുകയായിരുന്നു ഇവര്‍. ഇങ്ങനെ സ്‌നേഹിച്ച് കൊല്ലണോ സഖാക്കളേ... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (48 minutes ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (4 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (4 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (4 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (4 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (4 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (4 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (4 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (5 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (6 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (6 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (7 hours ago)

Malayali Vartha Recommends