Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയിലില്‍ എഴുതിക്കൊണ്ടിരുന്ന ദിലീപ് ജാമ്യമില്ലെന്ന വാര്‍ത്തയറിഞ്ഞ് മിണ്ടിയില്ല; പകരം ചെയ്തത്...

18 SEPTEMBER 2017 11:04 PM IST
മലയാളി വാര്‍ത്ത

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത കേട്ടിട്ടും നടന്‍ ദിലീപിന് ജയിലിനുള്ളില്‍ ഭാവഭേദമൊന്നുമില്ല. നാലാം തവണയും ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത ജയില്‍ വാര്‍ഡനാണ് ദിലീപിനെ അറിയിച്ചത്. എന്നാല്‍ താരം വൈകാരിക പ്രതികരണത്തിനൊന്നും ഇത്തവണ മുതിര്‍ന്നില്ല. ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്തകളോട് താരം നേരത്തെ അതിവൈകാരികമായാണ് പ്രതികരിച്ചിരുന്നത്. ചിലപ്പോഴൊക്കെ പൊട്ടിക്കരഞ്ഞും ജയിലിലെ ചുവരില്‍ തലയിട്ടടിച്ചും ദിലീപ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു ഭാവഭേദവും ഉണ്ടായില്ല.

ഇത്തവണ ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ദിലീപ് സെല്ലിനുള്ളില്‍ എഴുത്തിലായിരുന്നു. വാശിയോടെ എന്തോ എഴുതുന്നത് കണ്ടു. സിനിമയ്ക്ക് തിരക്കഥ എഴുതുന്നതിന്റെ തിരക്കിലാണ് താരമെന്നാണ് ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എഴുത്തിനായി അമ്പതിലധികം പേപ്പറുകള്‍ ജയിലിലെ വെല്‍ഫെയര്‍ ഓഫീസില്‍ നിന്നും ദിലീപ് ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. എഴുതുന്ന തിരക്കഥയുടെ കഥാതന്തു എന്താണെന്ന് സഹതടവുകാരോടോ വാര്‍ഡന്‍മാരോടോ വെളിപ്പെടുത്തിയിട്ടില്ല. ജയില്‍ പശ്ചാത്തലത്തിലുള്ള കഥയില്‍ ദിലീപിന്റെ ജീവിതപശ്ചാത്തലം തന്നെയാണെന്നാണ് സൂചന.

എഴുത്ത് കഴിഞ്ഞാല്‍ വായനക്കാണ് ദിലീപ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. മലയാളത്തിലെ മികച്ച കഥകളും തിരക്കഥകളും വാങ്ങി ജയിലില്‍ എത്തിക്കാന്‍ താരം അനുജനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെല്ലിനുള്ളില്‍ ബ്ലാങ്കറ്റില്‍ പത്രം വിരിച്ചാണ് എഴുതുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും എഴുത്തും വായനയും മുടക്കിയിട്ടില്ല. പഴയതുപോലെ വിഷാദമൂകനായി ഇരിക്കാതെ സഹതടവുകാരോട് തമാശ പറയാനും ദിലീപ് സമയം കണ്ടെത്തുന്നുണ്ട്. സിനിമയ്ക്ക് തിരക്കഥ എഴുതുന്നതിന് പുറമെ ജയില്‍ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കാന്‍ ദിലീപിന് പദ്ധതിയുണ്ടെന്നും അറിയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (2 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (3 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (3 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (7 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (7 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (7 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (7 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (7 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (7 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (7 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (9 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (9 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (9 hours ago)

Malayali Vartha Recommends