വേങ്ങര നിയോജക മണ്ഡലത്തിൽ കെ.എൻ എ ഖാദറിനെ സ്ഥാനാർത്ഥിയാക്കിയത് രാജി ഭീഷണിയെ തുടർന്ന്

വേങ്ങര നിയോജക മണ്ഡലത്തിൽ കെ.എൻ എ ഖാദറിനെ സ്ഥാനാർത്ഥിയാക്കിയത് രാജി ഭീഷണിയെ തുടർന്ന്. ഖാദർ സി പി എം ചേരാനാണ് ആലോചിച്ചത്. അങ്ങനെയായിരുന്നെങ്കിൽ ഖാദർ വേങ്ങരയിൽ ഇടതു സ്ഥാനാർത്ഥിയാകുമായിരുന്നു.
ലത്തീഫിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു തീരുമാനം. പി കെ കുഞ്ഞാലിക്കുട്ടിയാണ് ലത്തീഫിനു വേണ്ടി രംഗത്തെത്തിയത്. ലത്തീഫ് തന്നെയാണ് സ്ഥാനാർത്ഥിയെന്ന് വൈകിട്ട് വരെയും പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു കെ ടി ജലീലിനെ സൃഷ്ടിക്കാൻ പാണക്കാട് തങ്ങൾ തയ്യാറായില്ല. പണ്ട് ഇതുപോലൊരു രാഷ്ട്രീയ തർക്കത്തിലാണ് കെ ടി ജലീൽ ലീഗ് വിട്ടത്. ലീഗ് വിട്ട ജലീൽ സി പി എമ്മിലെത്തി കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ചു. ഇതൊന്നും ലീഗ് നേതൃത്യം മറന്നിട്ടില്ല. ഇനിയുമൊരു റിസ്ക് എടുക്കുവാൻ പാണക്കാട് കുടുംബം തയാറല്ല. ലീഗിന്റെ സംസ്ഥാന നേതൃത്വവും തയാറല്ല.
കെ എൻ എ ഖാദർ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയല്ല. അദ്ദേഹം ഇ ടി മുഹമ്മദ് ബഷീറിന്റെയും മുനീറിന്റെയും വിശ്വസ്തനാണ്. ബഷീറും മുനീറും ചേർന്നാണ് ഖാദറിനു വേണ്ടി രംഗത്തെത്തിയത്. അപ്പോൾ തന്നെ കുഞ്ഞാലിക്കുട്ടി ലത്തീഫിന്റെ പേര് നിശ്ചയിച്ചു. ഇന്നലെ പാണക്കാട് തങ്ങളെ കണ്ട് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. എന്നാൽ പാർട്ടി തീരുമാനിക്കട്ടേ എന്നായിരുന്നു പാണക്കാട് തങ്ങളുടെ മറുപടി.
കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പോയതോടെ അദ്ദേഹത്തിന് കേരളത്തിൽ പിടുത്തം കുറഞ്ഞു. അതാണ് ഇന്ന് പാണക്കാട് കണ്ടത്. ഇനി ഇ ടി യുടെ കാലമാണ്. അദ്ദേഹം കുഞ്ഞാലിക്കുട്ടിയോട് പകരം വീട്ടും. അടുത്ത പാർലെമെന്റ് സീറ്റിലും ഇത് ആവർത്തിക്കും.
https://www.facebook.com/Malayalivartha
























