കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി, അപകടത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി തുറമുഖത്തേക്കുള്ള മത്സ്യബന്ധനബോട്ട് മുങ്ങി. ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലിലായിരുന്നു അപകടം. എന്‍ജിന്‍ തകരാറാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്.
സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് രക്ഷയ്ക്ക് എത്തിയത്. അപകടവിവരം അറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്തുമ്പോഴേക്കും ബോട്ട് പൂര്‍ണമായും മുങ്ങിത്താഴ്ന്നിരുന്നുയ ഈ അപകടത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha























