Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ ജില്ലയിലും ഇനി പേമെന്റ് ബാങ്ക് ഉടന്‍, സംരംഭവുമായി തപാല്‍ വകുപ്പ്

19 SEPTEMBER 2017 01:10 PM IST
മലയാളി വാര്‍ത്ത

എല്ലാ ജില്ലയിലും പേമെന്റ് ബാങ്ക് സംവിധാനം എത്തിക്കാന്‍ തപാല്‍ വകുപ്പ് തയ്യാറെടുക്കുന്നു. അടുത്ത മാര്‍ച്ച് അവസാനത്തോടെ എല്ലാ ജില്ലയിലും പേമന്റെ് ബാങ്ക് തുടങ്ങും. 2018 അവസാനത്തോടെ ഒന്നര ലക്ഷം തപാല്‍ ഓഫിസുകളിലും പേമന്റെ് ബാങ്ക് സംവിധാനം ആവിഷ് കരിക്കും.
സ്വകാര്യ മൊബൈല്‍ കമ്പനിയായ എയര്‍ടെല്ലിനുശേഷം രണ്ടാമത്തെ വലിയ പേമന്റെ് ബാങ്ക് ശൃംഖലയാകാനുള്ള ഒരുക്കത്തിലാണ് തപാല്‍ വകുപ്പ്. വ്യക്തികളില്‍നിന്നും ചെറുകിട ബിസിനസുകാരില്‍നിന്നും ഒരു ലക്ഷം രൂപവരെ നിക്ഷേപം സമാഹരിക്കാന്‍ പേമന്റെ് ബാങ്കിന് കഴിയും.

പോസ്റ്റ്മാന്‍ അടക്കമുള്ള തപാല്‍ ജീവനക്കാരെ ഇതിനുള്ള ഉപകരണമടക്കം സജ്ജരാക്കും. 25,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് തപാല്‍ പേമെന്റ് ബാങ്ക് നാലര ശതമാനം പലിശ നല്‍കും. 25,000 മുതല്‍ 50,000 രൂപ വരെ അഞ്ച് ശതമാനവും ഒരു ലക്ഷം വരെ അഞ്ചര ശതമാനവുമാണ് പലിശ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപക്ക് താഴെയുള്ള നിക്ഷേപത്തിന് മൂന്നര ശതമാനമാണ് പലിശ നല്‍കുന്നത്.

ആധാര്‍ അടിസ്ഥാന രേഖയാക്കിയുള്ള ഇടപാടുകളാണ് തപാല്‍ പേമെന്റ് ബാങ്ക് നടത്തുക. പരമാവധി ചുരുങ്ങിയ സേവന നിരക്ക് ഈടാക്കിയാല്‍ മതിയെന്നാണ് ധാരണ. നിലവിലെ വിപുലമായ അടിത്തറ ഉപയോഗിച്ച് പേമന്റെ് ബാങ്ക് വിജയകരമാകുമെന്നാണ് തപാല്‍ വകുപ്പിന്റെ പ്രതീക്ഷ.



കഴിഞ്ഞ വര്‍ഷമാണ് സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പേമെന്റ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച എയര്‍ടെല്‍ പേമന്റെ് ബാങ്കിന് ഇതിനകം രണ്ടര ലക്ഷം ഇടപാടുകാരുണ്ട്. മൊബൈല്‍ സേവന ദാതാക്കള്‍, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ തുടങ്ങിയവക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പേമന്റെ് ബാങ്ക് തുടങ്ങാനാകും. നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാടുകളും പേമന്റെ് ബാങ്കില്‍ നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (5 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (7 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (7 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (7 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (7 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍  (7 hours ago)

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്  (7 hours ago)

മാനത്ത് ആ മുഴക്കം മാറിമറിഞ്ഞ് പ്രവചനം..! കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങൾ പിടയുന്നു...!എൽ നിനോ ചതിക്കും  (8 hours ago)

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?  (8 hours ago)

നിതിനെ കൊന്ന് താഴേക്ക് എറിഞ്ഞത്..! കൊലയാളി പിറകിലുണ്ടായിരുന്നു!! ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം തൂങ്ങും ..!  (8 hours ago)

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (8 hours ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (8 hours ago)

Malayali Vartha Recommends