കെ.പി എ.സി ലളിതയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി

ജയിലില്‍ കഴിയുന്ന ദിലീപിനെ നടിയും സംഗീതനാടക അക്കാദമി അധ്യക്ഷയുമായ കെ.പി.എ.സി ലളിത സന്ദര്‍ശിച്ചതില്‍ തെറ്റായി ഒന്നുമില്ലെന്ന് പ്രസ്താവിച്ച് കോടിയേരി ബാലകൃഷ്ണന്‍. വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന ഒരാളെ കണ്ടതില്‍ എന്ത് തെറ്റാണുള്ളതെന്ന് കോടിയേരി ചോദിച്ചു.
പാര്‍ട്ടി സമരങ്ങളുടെ പേരില്‍ തങ്ങള്‍ തടവിലായിരുന്നപ്പോള്‍ പാര്‍ട്ടി വിരുദ്ധര്‍ പോലും സന്ദര്‍ശിക്കാന്‍ എത്തി. അത് വ്യക്തി ബന്ധങ്ങളുടെ പേരിലാണ്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha























