കേരളത്തിൽ ബി.ജെ.പിക്ക് സ്ഥാനമില്ല കേരളത്തിലുള്ളത് യുഡിഎഫും എൽഡിഎഫും മാത്രം; വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ ബിജെപി ഒരുകാലത്തും അധികാരത്തിൽ വരാൻ പോകുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. താൻ മനസുകൊണ്ട് ഇടതുപക്ഷക്കാരനാണെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ച. തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബിഡിജെഎസ് എൻഡിഎയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ കൂടിക്കാഴ്ച. പിണറായിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ മുഴുവൻ വിവരങ്ങളും പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാലം മാറുന്നതിനനുസരിച്ച് ബിഡിജെഎസിലും മാറ്റങ്ങളുണ്ടാകുമെന്നായിരുന്നു എൽഡിഎഫിലേക്കു പോകുമോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി. എൻഡിഎ ഇപ്പോൾ കേരളത്തിലില്ല. ഉള്ളത് യുഡിഎഫും എൽഡിഎഫും മാത്രമാണ്. അറിയേണ്ട കാലത്ത് ബിഡിജെഎസ് അത് മനസിലാക്കും. യുഡിഎഫും എൽഡിഎഫും ഇടം നൽകാത്ത സാഹചര്യത്തിലാണ് എൻഡിഎയിലേക്കു പോയതെന്നും വെള്ളാപ്പള്ളിവ്യക്തമാക്കി..
https://www.facebook.com/Malayalivartha
























