ചിറ്റപ്പന്റെ കാടത്തം പിഞ്ചുകുഞ്ഞിനോട്... ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കൊടുവിൽ ഏഴ് വയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തി

ഏരൂരില്‍ ഏഴ് വയസുകാരിയായ ശ്രീലക്ഷ്മിയെ കൊന്നത് താനാണെന്ന് ചിറ്റപ്പൻ രാജേഷിന്റെ മൊഴി. ലൈംഗിക പീഡനത്തിന് ശേഷമാണ് കുട്ടിയെ കൊന്നതെന്നും രാജേഷ് പറഞ്ഞു. ഇന്നലെയാണ് ശ്രീലക്ഷ്മിയെ കാണാതായത്. കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്. ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്.
പിന്നീട് ഇരുവരേയും കാണാതായി. തുടര്‍ന്ന് അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെ കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാല്‍ പൊലീസ് ഇവിടെ എത്തി പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടി എല്ലാ ദിവസവും അമ്മൂമ്മയോടൊപ്പമാണ് സ്‌കൂളില്‍ പോകുന്നത്. പതിവുപോലെ ഇന്നലെയും അമ്മൂമ്മയൊടൊപ്പം സ്‌കൂളില്‍ പോയി. സ്‌കൂളിന് സമീപം റോഡിന് എതിര്‍വശം നില്‍ക്കുകയായിരുന്ന കുട്ടിയുടെ ചിറ്റപ്പന്‍ അമ്മൂമ്മയില്‍ നിന്ന് കുട്ടിയെ വാങ്ങി സ്‌കൂളിലേക്ക് കൊണ്ടുപോയി. കുറച്ചു സമയത്തിന് ശേഷം സ്‌കൂളിലെത്തിയ ബന്ധുവായ സ്ത്രീ ശ്രീലക്ഷ്മിയെ കാണാതിരുന്നതിനാല്‍ വീട്ടില്‍ അന്വേഷിച്ചു. അപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha






















