Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പോലിസുകാർ നോക്കുകുത്തികളായപ്പോൾ; ഗർഭിണിയായ ഭാര്യയ്ക്കും ഭർത്താവിനും ചെയ്യേണ്ടി വന്നത്...

28 SEPTEMBER 2017 10:51 AM IST
മലയാളി വാര്‍ത്ത

വർക്കല പൊലീസിന് നൽകിയ പരാതി അവഗണിച്ചതിൽ മനംനൊന്ത് യുവാവും ഗർഭിണിയായ ഭാര്യയും മരണം മാത്രമേ നമ്മുടെ മുന്നിലുള്ളു എന്ന വരികളുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് അപ്രത്യക്ഷരായി. ആക്രമണത്തിൽ പരിക്കേറ്റ് വർക്കല താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ചിലക്കൂർ സൈദലി മൻസിലിൽ തങ്ങൾകുഞ്ഞ് (27), ഭാര്യ നേഹ (26) എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. അയൽവാസികൾ വീടുകയറി പല തവണ ആക്രമിച്ചെന്ന പരാതി നൽകിയിട്ടും പോലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല തുടർന്നായിരുന്നു ഇരുവർക്കും ഈ തീരുമാനം എടുക്കേണ്ടി വന്നത്.

മിശ്രവിവാഹിതരാണ് തങ്ങൾകുഞ്ഞും ഹിന്ദുവായ നേഹയും. വർക്കല എസ്.ഐ കെ.ആർ. ബിജുവാണ് ദമ്പതികളുടെ പരാതി ചെവിക്കൊള്ളാതിരുന്നത്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസികളിൽ നിന്ന് മർദ്ദനമേറ്റ് വർക്കല താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്ങൾകുഞ്ഞും ഭാര്യയും. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നാണ് ഇരുവരെയും കാണാതായത്. ഇവരുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് ആശുപത്രി കിടക്കയിൽ നിന്ന് കണ്ടെടുത്തു.

രണ്ടുപേരുടെയും മൊബൈൽഫോണും ആശുപത്രിയിൽ തന്നെയുണ്ടായിരുന്നു. രാവിലെ ആശുപത്രിയിലെത്തിയ ബന്ധുക്കൾക്കാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. കുറിപ്പ് ഡ്യൂട്ടി ഡോക്ടർക്ക് കൈമാറി. ചികിത്സയിലായിരുന്ന തങ്ങൾകുഞ്ഞിനെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും കാണാതായത് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാർ സ്ഥിരീകരിച്ചു. ദമ്പതികളെ കാണാതായ വിവരം വർക്കല പൊലീസിൽ അറിയിച്ചെങ്കിലും വൈകിട്ട് വരെ സ്റ്റേഷനിൽ ഇന്ന് ആരും തിരിഞ്ഞ് നോക്കിയില്ല.നിങ്ങൾ സ്വന്തം നിലയിൽ അന്വേഷണം നടത്തൂ' എന്നാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പൊലീസിന്റെ വക ഉപദേശം.

തങ്ങൾകുഞ്ഞിന്റെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് അയൽവാസികളിൽ ചിലരുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ നിരവധി തവണ ഇവർ ഭീഷണിക്കും മർദ്ദനത്തിനും ഇരയായിട്ടുണ്ട്. അപ്പോഴെല്ലാം വർക്കല പൊലീസിൽ പരാതിപ്പെട്ടെങ്കിലും എസ്.ഐ ബിജു നടപടിയെടുത്തില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അയൽവാസികളായ ചിലർ തങ്ങൾകുഞ്ഞിനെ വീടുകയറി മർദ്ദിച്ചു.

അപ്പോൾ തന്നെ വർക്കല പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും തങ്ങൾകുഞ്ഞിന്റെ പരാതി സ്വീകരിക്കാൻ എസ്.ഐ ബിജു തയ്യാറായില്ല. സ്റ്റേഷനിൽ നിന്ന് നിരാശരായി ദമ്പതികൾ മടങ്ങിപ്പോയി. അടുത്തദിവസം തങ്ങൾകുഞ്ഞ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഇരുമ്പുകമ്പിയും ആയുധങ്ങളുമായി വീണ്ടും മർദ്ദിച്ചു. വർക്കല പൊലീസിൽ പരാതി നൽകിയശേഷം ഇവർ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഗർഭിണിയായ നേഹയുമായി ബൈക്കിൽ പോകുമ്പോൾ തങ്ങൾകുഞ്ഞിനെ നേരത്തേ ഒരുസംഘം തടഞ്ഞു നിറുത്തി ആക്രമിച്ചിരുന്നു. പൊലീസിൽ നിരവധി പരാതി നൽകിയെങ്കിലും വാദിയെ പ്രതിയാക്കുന്ന സമീപനമായിരുന്നു വർക്കല പൊലീസ് സ്വീകരിച്ചത്. പരാതിയുമായി ചെല്ലുമ്പോഴെല്ലാംനിങ്ങൾക്കെതിരെ കേസെടുത്ത് അകത്താക്കും' എന്ന് ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് എസ്.ഐ ബിജു ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (6 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (6 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (6 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (8 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (8 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (10 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (11 hours ago)

Malayali Vartha Recommends