മനഃസാക്ഷിയെ മരവിപ്പിക്കുന്ന നടുങ്ങുന്ന ക്രൂരത; റബ്ബര്‍പുരയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തിലും ചിറ്റപ്പന്റെ ലൈംഗിക പരീക്ഷണം

കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെടുത്തിയത് അമ്മയുടെ സഹോദരീ ഭര്‍ത്താവ്. ക്രൂര ലൈംഗിക പീഡനങ്ങൾക്കൊടുവിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കൊല്ലം അഞ്ചലില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രീലക്ഷ്മി. സ്‌കൂളില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ മുത്തശ്ശിയുടെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം അമ്പലത്തില്‍ പോകാമെന്ന് പറഞ്ഞായിരുന്നു പ്രതി രാജേഷ് കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ഒടുവില്‍ ഇവിടെ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ ഒരു റബ്ബര്‍ പുരയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനെ താന്‍ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടി മരിച്ച ശേഷം മൃതദേഹത്തെയും ഇയാള്‍ വിട്ടില്ല. ഇയാള്‍ തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതും. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞ് സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും എത്തിയിട്ടില്ല എന്നറിഞ്ഞ് മാതാവ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജേഷിനെ ഫോണില്‍ വിളിച്ചെങ്കിലും അത് സ്വിച്ചോഫ് ആയ നിലയിലായിരുന്നു. ഒടുവില്‍ ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതും.
റബ്ബര്‍ പുരയില്‍ നിന്നുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വിവരം അറിയാതെയും രാജേഷിനെ ഫോണില്‍ കിട്ടാതെയുമായതോടെ മാതാവ് ഏരൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരുടേയും ഫോട്ടോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അന്വേഷണം നടത്തി. എന്നാല്‍ ഇന്നലെ രാത്രി കുളത്തൂപ്പുഴയില്‍ നിന്നും രാജേഷിനെ അറസ്റ്റ് ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാല്‍ റബ്ബര്‍ ഷെഡ്ഡില്‍ പരിശോധിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു. കുഞ്ഞിനെ രാജേഷ് കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















