തനിക്ക് അറിവില്ലാത്തവ സമ്മതിക്കണമെന്ന് പോലീസ് നിര്‍ബന്ധിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ നുണ പരിശോധനയ്ക്ക് വിധേയനാകാൻ തയാറാണെന്ന് നാദിർഷ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു നുണപരിശോധനയ്‌ക്കു വിധേയനാകാന്‍ തയാറാണെന്നു സംവിധായകന്‍ നാദിര്‍ഷാ കോടതിയെ അറിയിക്കും. തനിക്ക് അറിവില്ലാത്തവ സമ്മതിക്കണമെന്ന് പോലീസ് നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ നുണപരിശോധനയ്‌ക്കു തയാറാണെന്നാണു നാദിര്‍ഷായുടെ നിലപാട്. പോലീസിന്റെ സമ്മര്‍ദത്തിനു വഴങ്ങില്ല. കോടതിയുടെ അനുവാദമില്ലാതെ നാദിര്‍ഷായെ അറസ്‌റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പാടില്ലെന്നാണു ഹൈക്കോടതി നിര്‍ദേശം. മൂന്നിനു നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നുണ്ട്.
സുനിയുമായി ഗൂഢാലോചന നടത്തിയതു ദിലീപാണെന്ന് അറിയാമെന്നു പറയാനാണ് നാദിര്‍ഷായുടെമേല്‍ സമ്മര്‍ദ്ദമുള്ളത്. പ്രതിയോ സാക്ഷിയോ മാപ്പുസാക്ഷിയോ ആകാം. സാക്ഷിയാവുകയാണെങ്കില്‍ അന്വേഷണസംഘം പറയുന്നതു സമ്മതിക്കണം. അല്ലാത്തപക്ഷം പ്രതിയായി കുറ്റപത്രം സ്വീകരിക്കേണ്ടിവരുമെന്നുമാണു പോലീസ് നിലപാട്. ഈ സാഹചര്യത്തില്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയേ്േണ്ടി വരും. ജയിലില്‍നിന്നു പള്‍സര്‍ സുനി വിളിച്ചത് നാദിര്‍ഷായെ മാത്രമാണ്. കാവ്യയേയോ അപ്പുണ്ണിയേയോ ദിലീപിനെയോപ്പോലും സുനി വിളിച്ചിട്ടില്ല. കേസില്‍ കുറ്റപത്രം തയാറായിവരികയാണ്. ചില കാര്യങ്ങള്‍കൂടി ഉറപ്പിക്കാന്‍ നാദിര്‍ഷയുടെ സഹകരണം ആവശ്യമാണെന്നു പോലീസ് കോടതിയെ അറിയിക്കും.
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്‌ച പരിഗണിക്കുമ്പോള്‍ പോലീസ് ശക്‌തമായി എതിര്‍ക്കും. ജയിലില്‍നിന്നു പള്‍സര്‍ സുനി ഫോണ്‍ ചെയ്‌ത വിവരം നാദിര്‍ഷാ മറച്ചുവച്ചെന്നും കൈമാറിയ കോള്‍ റെക്കോഡിങ് പൂര്‍ണമല്ലെന്നും സംഭാഷണം എഡിറ്റ് ചെയ്‌തെന്നുമാണു പോലീസ് പറയുന്നത്. മാത്രമല്ല ആദ്യം ചോദ്യം ചെയ്യലിനു വിധേയനാകും മുമ്പ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥനുമായി നാദിര്‍ഷാ കൂടിക്കാഴ്‌ച നടത്തിയതിന്റെ തെളിവുകളും വീഡിയോ ചിത്രങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്‌ടോബര്‍ 12 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണു റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍.
81 ദിവസമായി ആലുവ സബ്‌ജയിലില്‍ കഴിയുന്ന ദിലീപ് അഞ്ചാംവട്ടം ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ വീതം ജാമ്യഹര്‍ജി തള്ളിയിരുന്നു. പുതിയ ഹര്‍ജിയില്‍ ഒക്‌ടോബര്‍ ആദ്യവാരം വിധിപറയും. ദിലീപിനെതിരേയുള്ള കുറ്റപത്രവും ഉടന്‍ നല്‍കും. അതേസമയം ഗായിക റിമി ടോമി ഉള്‍പ്പെടെ സിനിമാ രംഗത്തെ നാലുപേരുടെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സി.ജെ.എം. കോടതി അനുമതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























