പത്ത് വർഷത്തിനിടെ 29കാരൻ കെട്ടിയത് നാല് പേരെ; ഒന്നര മാസം മുമ്പ് ഭാര്യയാക്കിയ യുവതിയുമായി മധുവിധു ആഘോഷിക്കുന്നതിനിടെ പണിയും കിട്ടി!!

പത്ത് വര്‍ഷത്തിനിടെ നാല് വിവാഹംചെയ്‌ത സ്വകാര്യ ബസ് ഡ്രൈവര്റെ മധുവിധുവിനിടെ പോലീസ് അറസ്റ്റു ചെയ്‌തു. കൂട്ടിക്കല്‍ കല്ലുപുരയ്‌ക്കല്‍ അക്‌ബറാണ്(29) പിടിയിലായത്. ഒന്നര മാസം മുമ്പ് ഭാര്യയാക്കിയ ചേറ്റുതോട് സ്വദേശിനിയുമായി കൊടൈക്കനാലില്‍ മധുവിധു ആഘോഷിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇയാളുടെ മൂന്നാം ഭാര്യയെന്നുപറയുന്ന മുണ്ടക്കയം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വിവാഹ വാഗ്‌ദാനം നല്‍കി തന്നെ ഒന്നരവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇയാളെ കണ്ടെത്താനായത്. പത്തൊന്‍പതാം വയസില്‍ ആദ്യ വിവാഹം നടത്തിയ അക്‌ബറിന് ഇതുവരെ നാല് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആരെയും നിയമപരമായി വിവാഹം ചെയ്‌തിട്ടില്ല. ഒന്നും ഒന്നരയും വർഷത്തിനുശേഷം യുവതികളെ ഉപേക്ഷിക്കുകയായിരുന്നു പതിവ്.
ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിലെ സ്വകാര്യബസ് ഡ്രൈവറായ അക്ബർ ജോലിക്കിടെ പരിചയപ്പെടുന്ന യുവതികളെയാണ് വലയിലാക്കുന്നത്. കാസർഗോഡ്, മുണ്ടക്കയം, ചേറ്റുതോട് തുടങ്ങിയ പ്രദേശങ്ങളിലെ യുവതികളാണ് ഇയാളുടെ കെണിയിൽ അകപ്പെട്ടത്. നാലാം വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂ. ഇതര മതസ്‌ഥരാണ് ഇയാള്‍ കൂടെ കൂട്ടിയ യുവതികള്‍. ഏറ്റവുമൊടുവില്‍ ഒപ്പം കൂട്ടിയ ചേറ്റുതോട് സ്വദേശിനിയെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. ഈരാറ്റുപേട്ട സി.ഐ: സി.ജി. സനല്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha
























