Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അര്‍ദ്ധരാത്രിയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് പൊക്കിക്കൊണ്ട് പോയി; കാമുകന്റെ പ്രാണവേദന ഫോണിലൂടെ ഭാര്യയെ കേള്‍പ്പിച്ചു...

29 SEPTEMBER 2017 02:26 PM IST
മലയാളി വാര്‍ത്ത

മലയിന്‍കീഴില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വള്ളക്കടവ് ദേവീ വില്ലയില്‍ ബിജുവിശ്വനാഥന്‍( 38) വീണു പരിക്കേറ്റതല്ല, തല്ലിക്കൊന്നതാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. അവിഹിത ബന്ധം തെളിഞ്ഞതിനെ തുടര്‍ന്നു നടത്തിയ കൊലപാതകമാണെന്നും പൊലീസ് പറയുന്നു. കാമുകിയുടെ ഭര്‍ത്താവിനേയും നാലു കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 24 ന് രാവിലെയാണ് ബിജുവിനെ അജ്ഞാതര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബിജു പത്തരയോടെ മരണപ്പെട്ടു. സംഭവത്തിലെ അസ്വാഭവികതയാണ് അന്വേഷണത്തിന് ഇടയാക്കിയത്. മലയിന്‍കീഴ് സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട വെള്ളൈക്കടവ് മാത്തവിള പുത്തന്‍വീട്ടില്‍ മനു(28) , പുളിയറക്കോണം അച്ചത്ത് വീട്ടില്‍ അന്‍സാരി ( 30), വെള്ളൈക്കടവ് മാത്തവിളയില്‍ ഞാഞൂല്‍ ബിജു വിളിക്കുന്ന ബിജു( 40), വിതുര ആനപ്പാറ ചെറുമണലി ഭഗവതിക്കോണം സ്വദേശി അപ്പുക്കുട്ടന്‍ കാണി ( 35) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.

സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ വിതുര മണലി വനത്തിനുളളില്‍ നിന്നാണ് തിരുവനന്തപുരം ഷാഡോ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറഴ്ച്ചയാണ് വലിയതുറ സ്വദേശിയായ ബിജു വിശ്വനാഥന്‍ കെല്ലപ്പെട്ടത്. പരിക്കേറ്റ് അവശ നിലയിലായിരുന്ന ബിജു വിശ്വനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം കൊലപാതകികള്‍ കടന്ന് കളയുകയായിരുന്നു.

മുഖ്യപ്രതിയായ വളളക്കടവ് സ്വദേശിയായ മനുവിന്റെ ഭാര്യയുമായി ബിജു വിശ്വനാഥനുളള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം കൊച്ചുവേളിയില്‍ വാടകക്ക് താമസിക്കുന്ന മനു ഓടിക്കുന്ന ഓട്ടോ റിക്ഷയുടെ ഉടമസ്ഥനാണ് ബിജു. സുഹുത്തായ ബിജു തന്നെ വഞ്ചിച്ചതിലുളള ദേഷ്യം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ മനു പോലീസിനോട് പറഞ്ഞു.

കൊച്ചുവേളിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഒന്നാം പ്രതി മനു. സുഹൃത്തും തന്റെ ഓട്ടോയുടെ ഉടമയുമായ വെള്ളക്കടവ് സ്വദേശി ബിജുവിശ്വനാഥന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയ മനു കൂട്ടുകാരും ഗുണ്ടകളുമായ ബിജു, അന്‍സാരി, ഭരത്കുമാര്‍ എന്നിവരോട് സഹായം ആവശ്യപ്പെടുകയും പദ്ധതി തയാറാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് വേളിയിലുള്ള മനുവിന്റെ വീട്ടില്‍ ഭാര്യയോടൊപ്പം ബിജു ഉണ്ടെന്നറിഞ്ഞ് സംഘം അര്‍ധരാത്രിയോടെ വീട്ടിലെത്തി ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി വട്ടിയൂര്‍ക്കാവ് അരുവിപ്പുറം ആറ്റിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പാറക്കെട്ടില്‍ കൊണ്ടുപോയി കാലുകളും കൈകളും തല്ലിയൊടിച്ച്‌ ശരീരത്തിന് പിന്‍ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കൊണ്ട് ഉരുട്ടിയും മൃതപ്രായനാക്കി.

ഈ സമയമത്രയും മനു തന്റെ ഭാര്യയെ ഇടയ്ക്കിടയ്ക്ക് വിളിച്ച്‌ നിന്റെ കാമുകനെ ഞാന്‍ തല്ലികൊന്നു എന്ന് ഫോണിലൂടെ അറിയിച്ചതായും പൊലീസിന് തെളിവുകള്‍ ലഭിച്ചു. പുലര്‍ച്ചെ ഏഴോടെ മരണാസന്നനായ ബിജുവിനെ കെട്ടിടത്തില്‍ നിന്നും വീണ് പരിക്ക് പറ്റി എന്ന് പറഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിക്കാനും ഏര്‍പ്പാട് ചെയ്തു പ്രതികള്‍ ഒളിവില്‍പ്പോയി.

തുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ വിതുര മണലി വനമേഖലയില്‍ താമസിക്കുന്ന മുരുകന്‍ എന്ന വിളിക്കുന്ന രതീഷിന്റെ വീട്ടിലും വനത്തിലുമായിട്ടാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്.

രക്ഷപെടാനായി ഇവര്‍ ഉപയോഗിച്ച വാഹനവും വനത്തില്‍ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാറിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി അനില്‍കുമാര്‍, ഷാഡോ പൊലീസ് ഡിവൈഎസ്പി പി.അശോകന്‍, മലയിന്‍കീഴ് സിഐ ജയകുമാര്‍, വിളപ്പില്‍ശാല എസ്‌ഐ കണ്ണന്‍ എഎസ്‌ഐ ജയന്‍, ഷിബു, പൊലീസുകാരായ സുനി, ലാല്‍, സുനില്‍, നെവില്‍രാജ്, ഷജീം ഗോപന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends