ചാലക്കുടിയിൽ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തിന്ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ മുന്‍ ബിസിനസ് പങ്കാളി ജോണി ഒളിവിലായി. രാജീവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അങ്കമാലി സ്വദേശി ജോണിയാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.
കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ച കൊച്ചിയിലെ അഭിഭാഷകന്റെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു. എന്നാൽ ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് അങ്കമാലി നായത്തോട് സ്വദേശി രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്കായാണ് പോലീസ് അന്വേഷണം വിപുലമാക്കിയത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വസ്തുഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കണ്ടെത്തി.
പരിയാരം തവളപ്പാറയിൽ എസ്ഡി കോൺവെന്റിന്റെ കെട്ടിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. ഇയാൾ പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള ഗേറ്റ് കഴിഞ്ഞുള്ള വഴിയിൽ ഇയാളുടെ സ്കൂട്ടറും കുടയും മൂന്നു പേരുടെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു. സ്ഥലത്തു ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.
ഈ ഭാഗത്തു വച്ച് രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം എസ്ഡി കോൺവെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തിൽ മൃതദേഹം ഒളിപ്പിച്ചതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഒഴിഞ്ഞ കെട്ടിടത്തിൽ ആളനക്കം കേട്ടതിനെത്തുടർന്നു സമീപവാസി സ്ഥലത്തെത്തിയപ്പോൾ മദ്യപിച്ചു ലക്കുകെട്ട നിലയിൽ ഒരാളെ കണ്ടെത്തി. സമീപവാസിയെ കണ്ടയുടൻ അയാൾ ആക്രോശിച്ചു പുറത്താക്കി.
സംശയം തോന്നിയ സമീപവാസി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പായ കൊണ്ടു ശ്വാസം മുട്ടിച്ചുകൊന്ന നിലയിലായിരുന്നു രാജീവന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ, രാജീവനെ കാണാനില്ലെന്ന് കാണിച്ചു മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. രാവിലെ 10 മണിയോടെ രാജീവന്റെ സ്കൂട്ടർ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























