Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

ജിഎസ്ടി കുരുക്ക്: പദ്ധതി നിര്‍വ്വഹണം താളം തെറ്റി

30 SEPTEMBER 2017 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

ചരക്കുസേവന നികുതിയുമായി (ജി.എസ്.ടി) ബന്ധപ്പെട്ട കുരുക്കില്‍പ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവൃത്തി സ്തംഭിച്ചതിനുപിന്നാലെ പദ്ധതി നിര്‍വഹണവും താളം തെറ്റി. സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലേക്ക് കടക്കുമ്പോഴും 20.57 ശതമാനം തുക മാത്രമാണ് ചെലവഴിക്കാനായത്. മൊത്തം 6162.51 കോടി വകയിരുത്തിയതില്‍ കേവലം 1267.38 കോടി രൂപയാണ് വെള്ളിയാഴ്ച വരെ വിനിയോഗിച്ചത്. ഇതോടെ കഴിഞ്ഞ വര്‍ഷം 67.08 ശതമാനമുണ്ടായിരുന്ന പദ്ധതി നിര്‍വഹണം ഇത്തവണ നൂറുശതമാനത്തിലെത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയാവുമെന്നാണ് ആക്ഷേപം. പതിവില്‍ നിന്ന് വിഭിന്നമായി പദ്ധതി നിര്‍വഹണം നൂറുശതമാനത്തിലെത്തിക്കാനുള്ള ഒരുക്കം ഇത്തവണ ഏപ്രിലില്‍ ആരംഭിച്ചിരുന്നു.

മേയില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനവും പൂര്‍ത്തിയാക്കി. മാത്രമല്ല ചരിത്രത്തിലാദ്യമായി ജൂണ്‍ 15 ഓടെ മുഴുവന്‍ പഞ്ചായത്തുകളുടേതടക്കം പദ്ധതികള്‍ക്ക് ഡി.പി.സികള്‍ അംഗീകാരവും നല്‍കി. ഡിസംബറോടെ 90 ശതമാനം തുകയും ചെലവഴിക്കാന്‍ മറ്റുനടപടികളും ലളിതമാക്കിയതോടെ റെക്കോഡ് വേഗതയിലാണ് തുക വിനിയോഗിച്ചിരുന്നത്. ഇതാണിപ്പോള്‍ ഒച്ചുവേഗത്തിലേക്ക് കൂപ്പുകുത്തിയത്.
ജി.എസ്.ടിയിലെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി കരാറുകാര്‍ പ്രവൃത്തികളുടെ ടെന്‍ഡറില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് പദ്ധതി നിര്‍വഹണം മന്ദഗതിയിലാക്കിയത്. നിര്‍മാണ പ്രവൃത്തികള്‍ക്ക് 18 ശതമാനമുണ്ടായിരുന്ന നികുതി 12 ആക്കിയെങ്കിലും മുന്‍കൂട്ടി നികുതി അടയ്ക്കണം, മാസത്തില്‍ മൂന്നുതവണ റിട്ടേണ്‍ നല്‍കണം എന്നിവയുള്‍പ്പെടെ പരിഷ്‌ക്കാരങ്ങള്‍ അംഗീകരിക്കില്ലെന്നാണ് കരാറുകാരുടെ പക്ഷം.

അതിനിടെ, ജി.എസ്.ടി തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.12 ശതമാനം നികുതിയില്‍ നാല് ശതമാനം നേരത്തെ വാറ്റായി കരാറുകാര്‍ നല്‍കുന്നത് കിഴിച്ചാല്‍ കേവലം എട്ടുശതമാനത്തിന്റെ പ്രശ്‌നമാണ് നിലനില്‍ക്കുന്നതെന്നും ഇത് എസ്റ്റിമേറ്റില്‍ വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉറപ്പുപറഞ്ഞിരുന്നെങ്കിലും ഈ രംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കാനായിട്ടില്ല. ഇതാണ് പദ്ധതി നിര്‍വഹണവും തകിടം മറിച്ചത്. പ്രതിസന്ധി പരിഹരിക്കാത്തപക്ഷം മുന്‍വര്‍ഷത്തെ പോലെ 70 ശതമാനത്തിലധികം തുക ചെലവഴിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജൂണില്‍ ഡി.പി.സികളുടെ അംഗീകാരം ലഭിച്ചതിനാല്‍ ഇത്തവണ പദ്ധതി നിര്‍വഹണം 90 ശതമാനത്തിലെത്തിക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. ഇതാണ് വേണ്ട ഇടപെടലില്ലാത്തതുകാരണം മന്ദഗതിയിലായത് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (4 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (4 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (4 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (4 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (4 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (5 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (5 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (6 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (6 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (6 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (7 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (7 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

Malayali Vartha Recommends