Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദമ്പതികളുടെ തിരോധാനത്തിനൊടുവില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

30 SEPTEMBER 2017 12:51 PM IST
മലയാളി വാര്‍ത്ത

അയല്‍വാസികളുടെ നിരന്തര അക്രമത്തിനും ഭീഷണിയ്ക്കുമെതിരെ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചശേഷം നാടുവിട്ട ദമ്പതികളെപ്പറ്റി ഇതുവരെയും ഒരു സൂചനയും കിട്ടിയില്ല. ബന്ധുവീടുകളിലും ആരാധനാലയങ്ങളിലും ആശുപത്രികളും കേന്ദ്രീകരിച്ച് മൂന്നുദിവസമായി നടന്നുവന്ന അന്വേഷണം വിഫലമായതിനെ തുടര്‍ന്ന് ഇരുവരുടെയും ഫോട്ടയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
സമൂഹ മാദ്ധ്യമങ്ങള്‍ വഴിയും ബസ് സ്‌റ്റേഷനുകള്‍, റെയില്‍ വേസ്‌റ്റേഷനുകള്‍ , പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ലുക്ക് നോട്ടീസ് പ്രസിദ്ധപ്പെടുത്തി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. അയല്‍വാസിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വര്‍ക്കല ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ക്കല ചിലക്കൂര്‍ സെയ്ദലി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (27), ഗര്‍ഭിണിയായ ഭാര്യ നേഹയെന്ന സ്വാലിഹ (26) എന്നിവര്‍ ബുധനാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷരായത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി പുത്തന്‍ ചന്ത ഭാഗത്ത് ഇറങ്ങിയെന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. അവിടെ നിന്ന് എവിടേക്ക് പോയി എന്നത് സംബന്ധിച്ച യാതൊരു സൂചനകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.

വര്‍ക്കല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവര്‍ക്കായി മെഡിക്കല്‍ കോളേജ്, എസ്.എ.ടി , ജനറല്‍ ആശുപത്രി, ബീമാപ്പള്ളി, വെട്ടുകാട്, പാളയം പള്ളി തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ഇന്നലെയും തെരച്ചില്‍ നടത്തി. ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയശേഷം അന്വേഷണം കൂടുതല്‍ വ്യാപകമാക്കാനാണ് പൊലീസിന്റെ നീക്കം.


അതേസമയം മകനെയും മരുമകളെയും കാണാതായി മൂന്നുദിവസം പിന്നിടുമ്പോഴും സൂചനകളൊന്നും ലഭിക്കാത്തതിന്റെ നടുക്കത്തില്‍ ആശങ്കയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇവരുടെ കുടുംബങ്ങള്‍. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് നിരവധി തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന തങ്ങള്‍കുഞ്ഞിന്റെ പരാതി സ്വീകരിക്കുവാനോ അന്വേഷണം നടത്തുവാനോ വര്‍ക്കല പൊലീസ് തയ്യാറാകാത്തതില്‍ ദുഃഖിതനും നിരാശനുമായിരുന്നു തങ്ങള്‍കുഞ്ഞ്. ഓരോ പ്രാവശ്യവും പരാതിയുമായി ചെന്നപ്പോഴൊക്കെ ഭീഷണിയും അവഗണനയുമായിരുന്നു വര്‍ക്കല സ്‌റ്റേഷനില്‍ നിന്നുണ്ടായത്. നീതി ലഭിക്കില്ല എന്നുറപ്പായതോടെയാണ് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി വിവരങ്ങളെല്ലാം ഒരു ആത്മഹത്യാക്കുറിപ്പെന്നപോലെ എഴുതി വച്ചിട്ടാണ് ആശുപത്രിയില്‍ നിന്നു തങ്ങള്‍കുഞ്ഞ് ഭാര്യാസമേതം അപ്രത്യക്ഷമായത്.

മരണം മാത്രമേ നമ്മുടെ മുന്നിലുള്ളൂ എന്നെഴുതിയ കുറിപ്പില്‍ പണവും സ്വാധീനവുമില്ലാത്തവന്റെ വേദനയുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കാണാതായ യുവ ദമ്പതികളെ അന്വേഷിച്ച് പരക്കം പായുമ്പോള്‍ വീടിനകത്ത് വിറങ്ങലിച്ചിരിക്കുകയാണ് ബാപ്പ ഷാഹുദ്ദീനും ഉമ്മ അവ്വാഉമ്മാളും മൂത്ത സഹോദരന്‍ സെയ്ദലിയും. ഒരപകടവും കൂടാതെ മകനും മരുമകളും മടങ്ങിവരണേ എന്ന പ്രാര്‍ത്ഥനയിലാണ് എല്ലാപേരും.

വര്‍ക്കല പുത്തന്‍ചന്ത മാര്‍ക്കറ്റിനു സമീപം ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ഷാഹുദ്ദീന്റേത് നിര്‍ധന കുടുംബമാണ്. രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തയാള്‍ കുറെക്കാലമായി മാനസിക അസുഖത്തിന് ചികിത്സയിലാണ്. തങ്ങള്‍കുഞ്ഞും ഷാഹുദ്ദീനും രാപകല്‍ പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഒരു വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനാണ് തങ്ങള്‍കുഞ്ഞ്. അഞ്ച് സെന്റ് ഭൂമിയും ചെറിയൊരു കൂരയുമാണ് ഇവരുടെ ആകെ സമ്പാദ്യം. കനാല്‍ പുറമ്പോക്കിലെ ചെറിയൊരു കുന്നിന്‍ മുകളിലെ ഇവരുടെ വീട്ടിലേക്ക് ഒരു നടവഴിയാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ വഴിയെച്ചൊല്ലിയാണ് അയല്‍വാസിയുമായി തര്‍ക്കം നടക്കുന്നത്. ഇതിന്റെ പേരില്‍ പലപ്രാവശ്യം തങ്ങള്‍കുഞ്ഞിന് മര്‍ദ്ദനമേറ്റു. ഏറ്റവുമൊടുവില്‍ രാത്രി വീടുകയറി മര്‍ദ്ദിച്ചു. പിറ്റേന്ന് വര്‍ക്ക്‌ഷോപ്പിലെത്തി കമ്പികൊണ്ട് അടിച്ച് കഴുത്തിലും നെഞ്ചിലും പരിക്കേല്‍പ്പിച്ചു.

തങ്ങള്‍കുഞ്ഞിന്റേത് മിശ്രവിവാഹമാണ്. സമീപവാസിയായ നേഹയെന്ന സ്വാലിഹയെ എട്ട് മാസം മുമ്പ് വിളിച്ചുകൊണ്ടു വന്ന് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. സ്വാലിഹയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് കെട്ടടങ്ങി. മൂന്ന് വര്‍ഷം മുമ്പ് അയല്‍വാസി വീടും പുരയിടവും വിലയ്ക്ക് ചോദിച്ചതായി തങ്ങള്‍കുഞ്ഞിന്റെ ബാപ്പ ഷാഹുദ്ദീന്‍ പറയുന്നു. കൊടുക്കാമെന്ന് വിചാരിച്ചെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതുകൊണ്ട് കച്ചവടം നടന്നില്ല. ഇതിനു ശേഷമാണ് ഉപദ്രവം കൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends