കേന്ദ്ര കമ്മിറ്റി അംഗത്തിന് ഒരിക്കല്‍ കൂടി അവസരം നല്‍കും... വേങ്ങര ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇ.പി. ജയരാജനെ മന്ത്രിയാക്കാന്‍ നീക്കം; തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യും

വേങ്ങര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തേക്കും.
പകരം ഇ.പി.ജയരാജനെ മന്ത്രിയാക്കും. തോമസ് ചാണ്ടിയുടെ കൈവശമുള്ള ഗതാഗതവും കടകംപള്ളിയുടെ കൈയിലുള്ള ടൂറിസവും ജയരാജന് നല്‍കുമെന്നാണ് സൂചന. എന്നാല്‍ തനിക്ക് വ്യവസായം വേണമെന്ന പിടിവാശിയിലാണ് ജയരാജന്‍. ആരോപണ വിധേയനായി പുറത്ത് പോകേണ്ടി വന്ന വകുപ്പ് ജയരാജന് നല്‍കില്ല.
തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സി പി എം തീരുമാനിച്ചു കഴിഞ്ഞു. അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാകുമെന്നാണ് സി പി എം കരുതുന്നത്. തോമസ് ചാണ്ടി സ്വന്തം പാര്‍ട്ടിയെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞു. അഡ്വ മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ഇതിനു വേണ്ടിയാണ്. മന്ത്രി തോമസ് ചാണ്ടിക്കെതിരെ സംസാരിക്കുന്ന എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കെതിരെയും നടപടി സ്വീകരിക്കാനും പാര്‍ട്ടി തീരുമാനിച്ചു. എ.കെ.ശശീന്ദ്രനും പീതാംബരന്‍ മാസ്റ്ററും ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ മറ്റൊരു മാര്‍ഗ്ഗമില്ല. തോമസ് ചാണ്ടിക്കാപ്പം തത്കാലം നിന്നേ പറ്റൂ.
തോമസ് ചാണ്ടിക്കെതിരായ എല്ലാ റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിയുടെ കൈയിലുണ്ട്. ജില്ലാ കളക്ടര്‍ പ്രഥമദൃഷ്ട്യാ ആരോപണം ശരിവച്ചിട്ടുണ്ട്. റവന്യു വകുപ്പ് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് വേങ്ങര തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ സമര്‍പ്പിക്കും. വേങ്ങര ഇലക്ഷന്‍ കഴിയുന്നത് വരെ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറല്ല. അത് തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കും.
അഴിമതിക്ക് കുട പിടിക്കുന്ന സര്‍ക്കാര്‍ എന്ന .വിളിപ്പേര് നേടിയെടുക്കാന്‍ പിണറായി തയ്യാറല്ല. കോടിയേരിക്കാണെങ്കില്‍ തോമസ് ചാണ്ടിയെ നിലനിര്‍ത്താനാണ് താത്പര്യം. ഇതിനു കാരണം തോമസ് ചാണ്ടിയുമായുള്ള വ്യക്തി ബന്ധമാണ്. എന്നാല്‍ പിണറായി ഇക്കാര്യത്തില്‍ വാശിയുണ്ട്. തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന വാശി മുഖ്യമന്ത്രിക്കാണുള്ളത്.
ജയരാജനെ തിരിച്ചെടുക്കുമെന്ന് അദ്ദേഹത്തിന് സൂചന നല്‍കി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലുള്ള ജയരാജന്‍ അഴിമതി കേസില്‍ പ്രതിയായ പുറത്ത് നില്‍ക്കുന്നത് പാര്‍ട്ടിക്ക് ഭൂഷണണമല്ല.
https://www.facebook.com/Malayalivartha





















