കേരളം ഇത്രയ്ക്ക് അധപതിച്ചോ... വെട്ടേറ്റ് തൂങ്ങിയ കാല്‍പാദവുമായി പോയ യുവാവിന് ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ല, ചികിത്സയ്ക്കായി അലഞ്ഞത് 350 കിലോമീറ്റര്‍

കേരളം ഇത്രയ്ക്ക് അധപതിച്ചിരിക്കുന്നുവെന്ന് തെളിയിക്കുകയാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന് സംഭവത്തിലൂടെ. തമിഴ്‌നാട് സ്വദേശിയ്ക്കാണ് ഇത്രയ്ക്ക് ദയനീയമായ ഒരു അനുഭവം നടന്നത്. വെട്ടേറ്റു തൂങ്ങിയ കാല്‍പാദവുമായി തമിഴ്‌നാട് സ്വദേശി കുറെ ആശുപത്രികള്‍ കയറിയിറങ്ങി. എന്നാല്‍ ഒരു ആശുപത്രിയും ചികിത്സ നല്‍കിയില്ല.ചികിത്സ കിട്ടാനായി 350 കിലോമീറ്ററിലധികം തമിഴ്‌നാട് സ്വദേശി സഞ്ചരിച്ചു.
കേരളത്തില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഇയാള്‍ക്കു ചികിത്സ നിഷേധിച്ചതായാണ് പരാതി.
തിരുച്ചിറപ്പള്ളി അരിയലൂര്‍ സ്വദേശി രാജേന്ദ്രന്‍ (36) ആണ് ആതുരാലയങ്ങളുടെ അവഗണനയ്ക്കിരയായത്. സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്. പഴയ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വര(38)നും തമ്മില്‍ മദ്യപാനത്തിനിടെ സംഘര്‍ഷമുണ്ടായി. വെട്ടുകത്തിയെടുത്ത് കോടീശ്വരന്‍ രാജേന്ദ്രന്റെ കാലില്‍ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വെട്ടേറ്റ് കാല്‍പാദം ഒടിഞ്ഞുതൂങ്ങി. കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ചു. അരമണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തി. ഉടന്‍ കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ മാറ്റണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതായി കൂട്ടിരിപ്പുകാര്‍ പറയുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി.
രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും കൊണ്ടുപൊയ്‌ക്കൊള്ളാനും അധികൃതര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്ന തിരുച്ചിറപ്പള്ളി സ്വദേശി ശങ്കര്‍ പറഞ്ഞു. പണം കെട്ടിവച്ചാല്‍ ചികിത്സിക്കാമെന്ന് അത്യാഹിത വിഭാഗത്തില്‍നിന്ന് ഒരാള്‍ അറിയിച്ചെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha




















