Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ആ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയാണ് പോലീസ് മേധാവി ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്; അത് കണ്ട് ഞെട്ടിയാണ് ജാമ്യവും ലഭിക്കാതായത്

02 OCTOBER 2017 08:36 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ നടിയെ ആക്രമിച്ച ദൃശ്യങ്ങളാണ് തുറുപ്പ് ചീട്ടാകുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി. സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദ ദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കുമുമ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒര്‍ജിനല്‍ ഇല്ലെങ്കിലും പീഡനം തെളിയിക്കാനാകും. ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. അതിക്രൂരമായ പീഡനം ആദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു കണ്ട പോലീസ് മേധാവിയാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. കോടതിയിലും ഈ ദൃശ്യം നല്‍കിയിട്ടുണ്ട്. ഇത് കണ്ട കോടതി പോലും ഞെട്ടിപ്പോയെന്നാണറിയുന്നത്. ഇതോടെയാണ് ജാമ്യം നിഷേധിച്ചതെന്നും പറയപ്പെടുന്നു.

പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പൊലീസ്. ഇതോടെ വിചാരണ തീരും വരെ ദിലീപ് ജയിലില്‍ കിടക്കുമെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. അതിനിടെ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കും. ദിലീപിന് വിചാരണ തീരും വരെ ജാമ്യം കിട്ടില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടല്‍.

സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദിലീപില്‍ ആരോപിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാനായെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ കാവ്യ മാധവന്‍ പ്രതിയാകില്ല. നാദിര്‍ഷായേയും വെറുതെ വിടാനാണ് സാധ്യത. പള്‍സര്‍ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയുമായാണ് പൊലീസ് കുറ്റപത്രം നല്‍കുക. സുനിചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്നകാര്യം മുന്‍കൂട്ടി കണ്ടാണ് കുറ്റപത്രം അതിനുമുന്പ് നല്‍കാനുള്ള പൊലീസിന്റെ നീക്കം. കാവ്യയേയും നാദിര്‍ഷായേയും പ്രതി ചേര്‍ക്കാന്‍ പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മതിയായ തെളിവു കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവരെ തല്‍കാലം പ്രതിചേര്‍ക്കില്ല. കുറ്റപത്രം നല്‍കിയാലും അന്വേഷണം തുടരും. ഇത് സൂചിപ്പിച്ചാകും കുറ്റപത്രം നല്‍കുക. കേസിലെ അടുത്ത ഘട്ടത്തില്‍ വമ്പന്‍ സ്രാവിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിക്കും. അങ്ങനെ വന്നാല്‍ വീണ്ടും കുറ്റപത്രം നല്‍കും. ഏതായാലും ദിലീപിന്റേയും പള്‍സര്‍ സുനിയുടേയും വിചാരണ ഉടന്‍ തുടങ്ങാനാണ് പൊലീസ് നീക്കം.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളില്‍ ഒരാളെ കാവ്യാമാധവന്റെ ഡ്രൈവര്‍ സ്വാധീനിച്ചതായി ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. കാവ്യയുടെ െ്രെഡവര്‍ സാക്ഷിയെ 41 തവണ ബന്ധപ്പെട്ടതായും ജയിലില്‍ കിടന്നുകൊണ്ടു പോലും ദിലീപിന് കേസിനെയും സാക്ഷികളെയും സ്വാധീനിക്കാ കഴിയുമെന്നതിന്റെ തെളിവാണ് ഇതെന്നും താരത്തിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഈ ജാമ്യ ഹര്‍ജിയില്‍ കോടതിയുടെ വിധി അടുത്ത ദിവസം ഉണ്ടാകും. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ദിലീപിനുണ്ട്. എന്നാല്‍ ഒരിക്കലും കിട്ടില്ലെന്ന് പ്രോസിക്യൂഷനും പറയുന്നു.

പള്‍സര്‍ സുനി ക്വട്ടേഷന്‍ വിജയകരമായി നടപ്പാക്കിയിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്ന് പൊലീസ് പറയുന്നു. കേസിലെ പത്താംപ്രതിയായ വിപിന്‍ലാലിനോട് സുനി ക്വട്ടേഷന്‍ ഏറ്റെടുത്ത് ജയിലില്‍ പോയാല്‍ മൂന്ന് കോടി തരാമെന്ന് പറഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്താനായിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. നടിയെ ആക്രമിച്ച ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള ഓണ്‍ െലെന്‍ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യില്‍ എത്തി എന്ന നിര്‍ണായക മൊഴിയില്‍നിന്നു സാക്ഷി പിന്മാറിയെന്നാണു പ്രോസിക്യൂഷന്‍ പറയുന്നത്. ലക്ഷ്യയിലെ മുന്‍ജീവനക്കാരനാണു സാക്ഷി.

കാവ്യാ മാധവന്റെ െ്രെഡവര്‍ ലക്ഷ്യയിലെ ഈ മുന്‍ ജീവനക്കാരനെ 41 തവണ ഫോണില്‍ വിളിച്ചെന്നും ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടില്‍ എത്തിയെന്നും ഇത്തരം ഇടപെടലുകളെ തുടര്‍ന്നാണു മൊഴിയില്‍നിന്നു പിന്നോക്കം പോയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കൂറുമാറുന്ന ആദ്യസാക്ഷിയാണിത്. നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍, തീയറ്റര്‍ ഉടമ എന്ന നിലയിലെല്ലാം സിനിമയില്‍ നല്ല സ്വാധീനമുള്ള ആളാണ് ദിലീപെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നാലു സാക്ഷികളുടെ രഹസ്യമൊഴി റെക്കോഡ് ചെയ്തിട്ടുണ്ടെങ്കിലും കേസന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നേരത്തേ കാവ്യാമാധവന്റെ മൂന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കയും ചെയ്തിരുന്നു. കേസില്‍ ഗായിക റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷക സംഘത്തിന് കോടതിയുടെ അനുമതി. റിമിക്കു പുറമേ മറ്റു നാലുപേരുടെ കൂടി രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവുമുണ്ട്.

മൊഴി പിന്നീട് മാറ്റാതിരിക്കുന്നതിനു വേണ്ടിയാണു രഹസ്യമൊഴിയെടുക്കുന്നത്. നാട്ടിലും വിദേശത്തും നടത്തിയ താരനിശയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എല്ലാവരില്‍നിന്നു ശേഖരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയും കേസില്‍ പ്രതിയാക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപും റിമി ടോമിയുടെ സൗഹൃദവലയത്തിനുള്ളിലുള്ളവരായിരുന്നു. നടനുള്‍പ്പെട്ട വിദേശയാത്രാ സംഘത്തില്‍ റിമി ടോമിയും ഉള്‍പ്പെട്ടിരുന്നു. സംഭവത്തിനിരയായ നടിയോട് ദിലീപിന് വിരോധം തോന്നാനുള്ള കാരണങ്ങള്‍ റിമി ടോമിക്ക് വ്യക്തമായി അറിയാമെന്നാണ് അന്വേഷകസംഘം പറയുന്നത്. നേരത്തേ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങളും പൊലീസ് റിമിയോട് തിരക്കിയിരുന്നു. താരങ്ങളുടെ വിദേശ പരിപാടികളില്‍ ആരൊക്കെയാണ് പങ്കെടുത്തതെന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസ് തിരക്കുക മാത്രമാണ് അന്നു ചെയ്തതെന്നും റിമി വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends