തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള അമ്മയോട് മക്കളുടെ കൊടും ക്രൂരത..

കുഞ്ഞുനാളിൽ എല്ലാക്കാര്യങ്ങൾക്കും അമ്മ വേണമായിരുന്ന പൊന്നുമക്കൾക്ക് വാർധക്യത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ അമ്മ ഭാരമാകുന്നു. പിന്നീടുള്ള തർക്കം അമ്മയെ ആര് നോക്കും എന്നതാണ്. ഏറ്റവും കൂടുതൽ സ്ത്രീധനം കിട്ടിയ മകൾ അല്ലെങ്കിൽ കൂടുതൽ കുടുംബസ്വത്ത് കിട്ടിയ മകൻ അങ്ങനെ അമ്മയിൽനിന്നും ആർക്കാണോ കൂടുതൽ സമ്പത്ത് കിട്ടിയത് അവരാണ് അമ്മയെ നോക്കേണ്ടത് എന്ന തീരുമാനത്തിലെത്തും മക്കൾ.
മക്കളുടെ തർക്കങ്ങൾമൂലം ഏറ്റവും ക്ലേശമനുഭവിക്കുന്നത് പെറ്റമ്മയാണ്. അമ്മമാർക്ക് തലനരച്ചാൽ, ദേഹം ചുളുങ്ങിയാൽ നേരെ വൃദ്ധസദനങ്ങളിൽ തള്ളുന്ന രീതിയാണ് ഇപ്പോൾ കേരളത്തിൽ കൂടുതലും കണ്ടുവരുന്നത്. അഞ്ചൽ എന്ന സ്ഥലത്ത് തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള അമ്മയോട് മക്കൾ ചെയ്തത് വൃദ്ധസദനങ്ങളിൽ തള്ളുന്നതിനേക്കാളുമുള്ള ക്രൂരതയാണ്. അഗസ്ത്യകോട് കാവുവിളവീട്ടില്‍ മീനാക്ഷിയമ്മയെന്ന തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ ബന്ധുവിന്റെ വീട്ടില്‍ പൂട്ടിയിടുകയാണ് ചെയ്തത്.
മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടി ഇട്ടിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത് നാട്ടുകാരാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നാട്ടുകാരാണ് വിവരം അഞ്ചല്‍ പോലീസിനെ അറിയിച്ചത്. നാലുമക്കളുള്ള മാതാവിനെ പൂട്ടി ഇട്ടിരുന്ന വീടിനു അടുത്താണ് ഒരു മകനും കുടുംബവും താമസിക്കുന്നത്. അമ്മയെ അവിടെ കൊണ്ട് പോയി താമസിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മകന്‍ തയ്യാറായില്ല. വേറേയും മക്കള്‍ ഉണ്ടല്ലോ എന്നായിരിന്നുമകന്റെ മറുപടി. നാലുമക്കളും പൊലീസ് സ്റ്റേഷനില്‍ എത്താന്‍ അഞ്ചല്‍ എസ്.ഐ.പി.സ്. രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















