പണം വാങ്ങി തട്ടിപ്പു നടത്തിയ അധ്യാപികയെ പേടിച്ച് നാട്ടുകാര്‍

ഒരു അധ്യാപികയെ കൊണ്ട് നാട്ടുകാര്‍ പേടിച്ചിരിക്കുകയാണ്. നിരവധി പേരില്‍നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ അധ്യാപികയെ അവസാനം വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് നീര്‍ക്കടവ് ഗവ.യുപി സ്‌കൂള്‍ അധ്യാപികയും നാറാത്ത് സ്വദേശിയുമായ കെ.എന്‍. ജ്യോതിലക്ഷ്മി (47)യെയാണ് അറസ്റ്റ് ചെയ്തത്
അഴീക്കോട് ഓലാടത്താഴെയിലെ ചന്ദ്രോത്ത് മുകുന്ദന് തളിപ്പറന്പിനടുത്ത് കൂവത്ത് സ്ഥലംവാങ്ങി നല്‍കാമെന്നു വിശ്വസിപ്പിച്ച് 40 ലക്ഷം രൂപ വാങ്ങി മുങ്ങിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കതിരൂരില്‍ കര്‍ഷകനായ കുഞ്ഞിക്കൃഷ്ണനില്‍നിന്ന് 20 ലക്ഷം രൂപ വാങ്ങുകയും പണം തിരിച്ചുചോദിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിനടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം മകളുടെ വിവാഹ ആവശ്യത്തിനു പണം ആവശ്യപ്പെട്ടു വീണ്ടും ജ്യോതിലക്ഷ്മിയെ നിരന്തരം വിളിക്കുകയും ചെയ്‌തെങ്കിലും പണം നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തതായും പിന്നീട് പണം തിരിച്ചുനല്‍കാത്തതില്‍ മനംനൊന്ത് ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കണ്ണൂര്‍ ടൗണിലെ ടാക്‌സി ഡ്രൈവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കാതെ തട്ടിപ്പ് നടത്തിയ കേസിലും ജ്യോതിലക്ഷ്മി പ്രതിയാണ്. പലപ്പോഴായി ഉല്ലാസയാത്ര നടത്തിയ വകയിലാണു നാലു ലക്ഷം രൂപ ടാക്‌സി ഡ്രൈവര്‍ക്കു നല്കാനുള്ളതെന്നു പറയുന്നു. കണ്ണൂര്‍ ടൗണ്‍, തലശേരി, കതിരൂര്‍ തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. മുങ്ങിനടക്കുന്ന ഇവര്‍ക്കെതിരേ പോലീസ് വാറണ്ടുമുണ്ട്. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണു ജ്യോതിലക്ഷിയുടെ ഭര്‍ത്താവ്. എംബിബിഎസിനു പഠിക്കുന്ന മകളും എന്‍ജിനിയറിംഗിനു പഠിക്കുന്ന മകനും ഇവര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha






















