പരിശീലനം നൽകേണ്ടത് സെക്രട്ടേറിയറ്റ് ജീവനക്കാർക്ക്; മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പരിശീലനം നൽകണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിനെപ്പറ്റി പരിശീലനം നല്‍കേണ്ടത് പഞ്ചായത്ത് തല ജീവനക്കാര്‍ക്കല്ല മറിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കാണെന്നാണ് മേഴ്സിക്കുട്ടിഅമ്മ പറഞ്ഞത്. ആലപ്പുഴയില്‍ വേമ്പനാട് കായല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി.
"ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പ്രവൃത്തി വളരെ വേഗംആത്മാര്‍ത്ഥയോടെ ചെയ്യേണ്ടതെങ്ങനെയെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരെ പഠിപ്പിക്കണം. ഇവരുടെ രാഷ്ട്രീയം, ഇച്ഛാശക്തിയില്ലായ്മ, മെല്ലപ്പോക്ക് നയം എന്നിവയാണ് പല പദ്ധതികളും കുഴിയിലാകുന്നതിന് പിന്നില്‍. ജനോപകാരപ്രദമായ പദ്ധതികള്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം മാസങ്ങളായി ഇഴയുകയാണ്.
തനിക്ക് നേരിട്ട് അനുഭവമുണ്ട്. ജോലിയില്‍ സുതാര്യത, ജനങ്ങളോട് ആത്മാര്‍ത്ഥത, സത്യസന്ധത, നിശ്ചയിച്ച കാര്യം ചെയ്യാനുള്ള ആര്‍ജ്ജവം എന്നിവ ഉണ്ടായാലേ കാര്യങ്ങള്‍ ചടുലമായി നടക്കൂ. ഇതിന് കൂട്ടായി ഇടപെടേണ്ടി വരുമെന്നും" മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



















