Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അപകടമരണം യഥാസമയം അറിയുന്നില്ലെന്ന പരാതി ഇനി വേണ്ട, വിവരം അറിയിക്കാന്‍ പൊലീസ് വീട്ടിലെത്തും

02 OCTOBER 2017 11:35 AM IST
മലയാളി വാര്‍ത്ത

അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും പെട്ട് മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ ആവശ്യമെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തും. വീടുകളില്‍ അല്‍പ്പസമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ ആശ്വസിപ്പിക്കും.

അപകടങ്ങളില്‍ മരണമോ ഗുരുതര പരിക്കോ സംഭവിക്കുന്നവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സമയത്തിന് വിവരം ലഭിച്ചില്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിക്ക് എട്ട് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ അപകടവിവരം അറിയിക്കുന്നത് ശാന്തതയോടെയും സമചിത്തതയോടെയുമാകണമെന്നും കത്തിലുണ്ട്.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ വാഹനാപകടത്തില്‍ മരിച്ചത് ബന്ധുക്കളെ സമയത്തിന് അറിയിക്കുന്നതില്‍ സഹപ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് മേധാവി കത്തില്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയുമാണ് മരണവിവരം ബന്ധുവറിഞ്ഞത്. ഇങ്ങനെ ദുരന്തവിവരം പരോക്ഷമായി അറിയുന്നത് ഭാര്യ, ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് താങ്ങാനാകില്ല. ഇത് ഒഴിവാക്കാന്‍ സമയത്തിന്, കൃത്യതയോടെ, സമചിത്തതയോടെ വിവരം അറിയിക്കുന്നതിന് ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തുന്നത് നല്ലതാണ്. ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, മക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളെ നേരിട്ട് കണ്ട് അറിയിക്കണം. ആവശ്യമെങ്കില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഒപ്പംകൂട്ടണം.

മരണമോ ഗുരുതരപരിക്കോ സംഭവിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനാണെങ്കില്‍ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാപൊലീസ് മേധാവിക്കോ ഡിവൈഎസ്പിക്കോ ആകും. ഇവരുടെ അസാന്നിധ്യത്തില്‍ സിഐയെ ചുമതലപ്പെടുത്താം. ബന്ധുക്കള്‍ താമസിക്കുന്നത് ദൂരെയാണെങ്കില്‍ അതതിടത്തെ ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിക്കണം. തുടര്‍ന്ന് അടുത്ത സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം കൈമാറാന്‍ ചുമതലപ്പെടുത്തണം.

മറ്റുള്ളവരുടെ കാര്യത്തില്‍ അതത് സ്‌റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. നിലവില്‍ ഫോണ്‍വഴിയാണ് വിവരങ്ങള്‍ കൈമാറുന്നത്. എന്നാല്‍, ഇത് പലപ്പോഴും വൈകാരികത സൃഷ്ടിക്കും. മാത്രമല്ല, ഫോണ്‍വഴി വിവരം അറിയിക്കുമ്പോള്‍ അനുകമ്പയും സമചിത്തതയും ഇല്ലാതാകുന്നതായും പരാതിയുണ്ടാകാറുണ്ട്. ഇതൊഴിവാക്കാന്‍ കൂടിയാണ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി വിവരം കൈമാറണമെന്ന നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends