Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പ്രമുഖന്റെ നീലച്ചിത്ര വീഡിയോ സിഡി വീണ്ടെടുക്കാന്‍ നടത്തിയ ശ്രമമാണോ കൊലപാതകത്തില്‍ കലാശിച്ചത്? അന്വേഷണം പുരോഗമിക്കുമ്പോള്‍...

02 OCTOBER 2017 12:41 PM IST
മലയാളി വാര്‍ത്ത

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നീക്കത്തിലൂടെ അന്വേഷണ സംഘം. കൊലപാതകത്തിലേക്ക് നയിച്ചതില്‍ നീലച്ചിത്ര വിവാദവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ നീലച്ചിത്രം രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. കൊലപാതകത്തില്‍ തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേയും ആരോപണമുണ്ട്. 

കേസില്‍ പ്രധാനപ്രതി ജോണിയെ വടക്കാഞ്ചേരിയില്‍ നിന്നും ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആലപ്പുഴ സ്വദേശി സുധന്‍ എന്നയാളും പിടിയിലായി. ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് സുധന്‍ പിടിയിലായത്. കേസില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് യതീഷ്ചന്ദ്രയ്ക്ക് എതിരേ ഉയര്‍ന്ന ആരോപണം. അതേസമയം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യമായി സഹകരിക്കുന്നില്ല. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവര്‍ നല്‍കുന്ന മൊഴി. 

പിടിവലിക്കിടയില്‍ രാജീവ് ശ്വാസം മുട്ടിയാണ് മരിച്ചെന്ന് സൂചന. കൃത്യം നടന്ന ദിവസം തര്‍ക്കം കൈയാങ്കളിയിലെത്തി. തുടര്‍ന്ന് രാജീവിനെ മര്‍ദിച്ചവശനാക്കിയ സംഘം കൈകാലുകളും വായയും വരിഞ്ഞ് കെട്ടി ഓട്ടോറിക്ഷയില്‍ വാടക വീട്ടിലേക്കു കൊണ്ടുപോയെന്നാണു സംശയിക്കുന്നത്. പോലീസ് നടത്തിയ തെരച്ചിലില്‍ കൃഷിയിടത്തിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കൈകള്‍ രണ്ടും മുന്നിലേക്ക് കെട്ടിയും തലയില്‍ മുവിവേറ്റ നിലയിലും കാണപ്പെട്ടു. എന്നാല്‍ മരണകാരണം മുറിവല്ലെന്നും ശ്വാസംമുട്ടിയാണു മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

തോട്ടത്തിലെത്തിയ തൊഴിലാളികള്‍ രാജീവിന്റെ സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നത് കണ്ട് വിവരം വീട്ടില്‍ അറിയിച്ചിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ അഖില്‍ പരാതിയും നല്‍കിയിരുന്നു. പണം കടം കൊടുത്തതിനുള്ള രേഖകള്‍ െകെവശപ്പെടുത്താനുള്ള ശ്രമമാണ് രാജീവിന്റെ മരണത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. ജോണി രാജീവിനെതിരേ അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ നല്‍കിയിരുന്നെന്നും പറയുന്നു. രാജീവ് കരാറെടുത്ത തോട്ടത്തില്‍ നേരത്തെ ഒന്നു രണ്ടുതവണ ബഹളമുണ്ടാക്കിയിരുന്നതായി പറയുന്നു. 

കേസാവശ്യത്തിനായാണ് രാജീവ് എറണാകുളത്തെ പ്രമുഖനായ അഭിഭാഷകന്റെ അടുത്തെത്തുന്നത്. പിന്നീട് അഭിഭാഷകന്റെ വസ്തു ഇടപാടുകാരനായി മാറി. സാമ്പത്തിക ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പേരില്‍ രാജീവും അഭിഭാഷകനും തമ്മില്‍ തെറ്റി. രാജീവ് അഭിഭാഷകനില്‍നിന്ന് മൂന്നു കോടി രൂപയും ജോണിയില്‍നിന്നു രണ്ടരക്കോടിയും വസ്തു ഇടപാടിനായി െകെപ്പറ്റിയതായി പറയുന്നു. പണം നല്‍കിയതിന്റെ രേഖകളൊന്നും രണ്ടു പേരും രാജീവില്‍നിന്നു വാങ്ങിയിരുന്നില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ രേഖകളോ നല്‍കാന്‍ രാജീവ് തയാറായില്ലെന്നു പറയപ്പെടുന്നു. രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന് ക്വട്ടേഷന്‍ നല്‍കിയതായി പോലീസ് പറയുന്നു. ഷാജുവും സംഘവും പരിയാരത്തെ തവളപ്പാറയില്‍ രാജീവിന്റെ തോട്ടത്തിന് സമീപം വീട് വാടകക്കെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. 

രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ് ചക്കരജോണി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങള്‍ മുഖേനയാണ്. കുതന്ത്രങ്ങള്‍ പയറ്റാനുള്ള കഴിവാണ് ജോണിയെ വളര്‍ത്തിയത്. രാജീവിനെ കൊലപെടുത്തിയതിന് പിന്നിലും ഈ തന്ത്രങ്ങളുണ്ടെന്നാണു പോലീസ് പറയുന്നത്. തവളപ്പാറയില്‍ ജോണി പാട്ടത്തിനെടുത്ത തോട്ടത്തിനടുത്തായി മറ്റൊരു തോട്ടം പാട്ടത്തിനെടുത്താണ് ഇയാള്‍ രാജീവിനെ നിരീക്ഷിച്ചതെന്നു പോലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നുപേര്‍ ഉണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍. രാജീവ് പരുക്കേറ്റ് കിടക്കുന്നുവെന്ന് ഉദയഭാനു പോലീസിനെ വിളിച്ചറിയിച്ചിരുന്നു. രാജീവ് കിടക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തതു ചക്കര ജോണിയാണ്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ രാജീവിന് പരുക്കേറ്റെന്ന് ഡിെവെ.എസ.്പിയെ അറിയിച്ചത് ഉദയഭാനുവിന് തുണയാകും. ഇക്കാര്യം പോലീസില്‍ അറിയിക്കുകയാണ് ഉദയഭാനു ചെയ്തതെന്നും അതിനാല്‍ ഇപ്പോള്‍ പ്രതിചേര്‍ക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. കൃത്യത്തില്‍ അഭിഭാഷകന്റെ പങ്കുണ്ടോയെന്നറിയാന്‍ കൃത്യമായ തെളിവുകള്‍ വേണം. കൊല്ലപ്പെട്ട രാജീവ് അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന വിവരം അഡ്വ. സി.പി. ഉദയഭാനു ചാലക്കുടി ഡിെവെ.എസ്.പി: ഷാഹുല്‍ ഹമീദിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

കാണാതായ രാജീവ് അബോധാവസ്ഥയില്‍ ആണെന്നും പെട്ടെന്ന് സ്ഥലത്തെത്തിയാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നുമാണ് അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിെവെ.എസ്.പി. ചോദിച്ചെങ്കിലും അക്കാര്യത്തില്‍ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല. തുടര്‍ന്ന് കേസിലെ മുഖ്യസൂത്രധാരനായ ചക്കര ജോണിയെ ഉദയഭാനു ഫോണില്‍ വിളിച്ച് ഡിെവെ.എസ്.പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാന്‍ നിര്‍ദേശിച്ചെന്നാണു പോലീസ് ഭാഷ്യം. ഇതനുസരിച്ച് ചക്കര ജോണി അല്‍പ്പസമയത്തിനകം തന്നെ ഡിെവെ.എസ്.പിയെ വിളിച്ച് രാജീവ് കിടക്കുന്ന സ്ഥലം അറിയിച്ചിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിെവെ.എസ്.പിയും സംഘവും രാജീവ് കിടക്കുന്ന സ്ഥലം കണ്ടെത്തി കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends