പ്രിഥ്വിരാജും സംവിധായികയും തമ്മിലുടക്കി; തന്റെ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാതെ രഞ്ജിത്തിന്റെ സിനിമയിലഭിനയിക്കരുതെന്ന് റോഷ്‌നി

ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ് മൈസ്റ്റോറി. എന്നു നിന്റെ മൊയ്തീനുശേഷം പ്രിഥ്വിരാജും പാര്‍വതിയുമൊരുമിച്ച മൈസ്റ്റോറി കുളമായതിനു പിന്നില്‍ പ്രിഥ്വിരാജിന് സംവിധായിക റോഷ്‌നി ദിനകറുമായുണ്ടായ അഭിപ്രായ വ്യത്യാസം.
പൊതുവെ തലക്കനം സൂക്ഷിക്കുന്ന പ്രിഥ്വിരാജിനെ മെരുക്കാന്‍ സംവിധായിക ഇറങ്ങി പുറപ്പെട്ടത് വലിയ കൗതുകമായിരിക്കുന്നു.
കോസ്റ്റിയൂം ഡിസൈനറായിരുന്നു റോഷ്‌നി മൈസ്‌റ്റോറിയിലൂടെ സംവിധായിക രംഗത്തെത്തുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റിയത്. നവാഗത സംവിധായികയ്ക്ക് കാര്യങ്ങളിറിയില്ലെന്നും താന്‍ സംവിധാനം കൂടി ചെയ്യാമെന്നുള്ള പ്രിഥ്വിയുടെ നിലപാടാണ് റോഷ്‌നിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സെറ്റില്‍ പരസ്യ വെല്ലുവിളി വരെയായി. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും മെരുക്കാന്‍ നോക്കിയെങ്കിലും പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നു. പിന്നീട് പലതവണ തന്റെ സിനിമ പൂര്‍ത്തിയാക്കണമെന്ന സംവിധായികയുടെ അഭ്യര്‍ത്ഥന പ്രിഥ്വി നിരസിച്ചു.
ഇതിനിടയില്‍ ഫിലിം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം രഞ്ജിതിന്റെ അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി പ്രിഥ്വിരാജ് ഡേറ്റ് കൊടുത്തത് റോഷ്‌നിയെ ചൊടിപ്പിച്ചു. റോഷ്‌നി ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതായാണ് വിവരം. സിനിമാ സംഘടനാ ഭാരവാഹികളെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. മുമ്പ് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന രഞ്ജിത്, ദിലീപിന്റെ വൈരിയായ പ്രിഥ്വിരാജിനെ വച്ച് സിനിമയെടുക്കുന്നത് സിനിമാ ലോകത്ത് കൗതുകമുണര്‍ത്തുന്നു.
കെ.ജി എ ഗ്രൂപ്പ് നിര്‍മ്മിക്കാനിരിക്കുന്ന ആടു ജീവിതം സിനിമയില്‍ നിന്ന കെ.ജി.എ പിന്മാറുകയും ഈ ചിത്രം സംവിധായകനായ ബ്ലെസി തന്നെ നിര്‍മ്മാണവും സംവിധാനവും ചെയ്യുന്നു. സിനിമയിലെ നായക വേഷത്തിനായി പ്രിഥ്വിരാജിന് വളരെ മെലിയേണ്ടിവരും. ഇത്തരത്തില്‍ ശരീരപ്രകൃതി മാറിയാല്‍ തന്റെ സിനിമയെ അതു ബാധിക്കുമെന്ന് റോഷ്‌നി ഭയപ്പെടുന്നു.
സിനിമാക്കാരുടെ ഈ തലക്കനം വച്ചു പൊറുപ്പിക്കാനാകില്ല എന്നുറച്ച നിലപാടിലാണ് ഒരു വിഭാഗം.
https://www.facebook.com/Malayalivartha



















