Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ഹൃദയത്തിലെ ഈശ്വരനെ മനസ്സിലാക്കിയാല്‍ ആര്‍ക്കും എവിടേയും പോകാം; ജാതിയില്ലാത്ത ഞാനെന്തിന് ജാതി മാറണം? വിവാദങ്ങള്‍ക്ക് മറുപടിയുമായി യേശുദാസ് 

02 OCTOBER 2017 04:49 PM IST
മലയാളി വാര്‍ത്ത

തന്റെ ക്ഷേത്ര പ്രവേശനം വിവാദമാക്കിയവരെ സൂര്യയുടെ വേദിയില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് കടന്നാക്രമിച്ചു. സൂര്യയുടെ യോഗം തുടങ്ങുമ്പോള്‍ തന്നെ യേശുദാസ് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. എന്നാല്‍ തന്റെ കച്ചേരി കഴിഞ്ഞ ശേഷം മാധ്യമങ്ങളേയും വിവാദമുണ്ടാക്കുന്നവരേയും കടന്നാക്രമിക്കുകയാണ് യേശുദാസ് ചെയ്തത്. തനിക്ക് ജാതിയില്ലെന്നും ജാതിയില്ലാത്ത താനെന്തിന് ജാതി മാറണമെന്നും യേശുദാസ് ചോദിച്ചു. പത്മനാഭ സ്വാമീക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഗുരുവായൂരില്‍ കയറ്റുമ്പോള്‍ കയറുമെന്നും എല്ലാം ഈശ്വരന് അറിയാമെന്നുമായിരുന്നു യേശുദാസിന്റെ പ്രതികരണം. മുമ്പ് ചന്ദ്രികയ്ക്ക് കൊടുത്ത മറുപടി എടുത്തു പറഞ്ഞ് സൂര്യമേളയിലെത്തിയവരുടെ കൈയടി യേശുദാസ് വാങ്ങുകയും ചെയ്തു.

കച്ചേരി തുടങ്ങും മുമ്പ് യേശുദാസ് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ വിവാദവിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. ശ്രീ പത്മനഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ ഗാനഗന്ധര്‍വന്‍ ഇതിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടകാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിലേക്ക് വലിഞ്ഞു കയറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന് അനുമതി കിട്ടിയതോടെ എന്നാണ് അദ്ദേഹം എത്തുക എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സൂര്യ സംഗീതോത്സവത്തില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. നവരാത്രി ദിനത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന കത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. താന്‍ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നുവെന്നും ക്ഷേത്രത്തില്‍ തൊഴാന്‍ അനുവദിക്കണമെന്ന അപേക്ഷയെത്തുടര്‍ന്നായിരുന്നു ഇത്. ഇതോടെയാണ് സൂര്യമേളയിലെ പരിപാടിക്ക് മാധ്യമശ്രദ്ധ കൂടിയത്. തുടക്കത്തില്‍ മയത്തില്‍ പറഞ്ഞ യേശുദാസ് ഒടുക്കം വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി. ക്യാമറകളും മാധ്യങ്ങളും എല്ലാം അപ്പോള്‍ വേദി വിട്ടു പോയിരുന്നു. ഇത് കൂടി മനസ്സില്‍ വച്ചായിരുന്നു തന്റെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ യേശുദാസ് മനസ്സ് തുറന്നത്.

സൂര്യയില്‍ മംഗളം പാടി യേശുദാസ് കച്ചേരി അവസാനിച്ചതോടെ നീണ്ട കരഘോഷം ഉയര്‍ന്നു. എല്ലാവരും പുറത്തേക്ക് പോകാന്‍ എഴുന്നേറ്റു. അപ്പോഴായിരുന്നു ഗാനഗന്ധര്‍വ്വന്റെ ഇടപെടല്‍. എവിടെ പോകുന്നു. എനിക്ക് കുറിച്ച് കാര്യങ്ങള്‍ കൂടി പറയാനുണ്ട് എന്ന ആമുഖത്തോടെയാണ് വിവാദത്തിലേക്ക് കടന്നത്. ക്ഷേത്ര പ്രവേശനത്തെ വിവാദമാക്കുന്നവരേയും സെന്‍സേഷന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരേയും യേശുദാസ് കടന്നാക്രമിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിനെയാണ് താന്‍ മാതൃകായാക്കുന്നതെന്നും യേശുദാസ് പറഞ്ഞു.

അമേരിക്കയില്‍ എല്ലാവരേയും ചെക്ക് ചെയ്തിട്ടേ വിടൂ. അത് പ്രസിഡന്റായാലും അങ്ങനെ തന്നെയാണ്. ഇത് തന്നെയാണ് അബ്ദുള്‍ കലാമും ചെയ്തത്. അത് ഇവിടെ അടിയനും പിന്തുടരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഒരു ഫോമുണ്ടെന്ന് പറഞ്ഞു. അത് ഒപ്പിട്ടു കൊടുക്കുകയാണ് ചെയ്തത്. അതില്‍ ഒപ്പിട്ടാല്‍ ഒരു പ്രശ്‌നമില്ല. ആര്‍ക്ക് വേണമെങ്കിലും ക്ഷേത്രത്തില്‍ കയറാമെന്നാണ് പറഞ്ഞത്. സത്യത്തോടു കൂടിയും വിശ്വാസത്തോടു കൂടിയും അവിടെ പ്രവേശിക്കാന്‍ വേണ്ടിയാണ് ഒപ്പിട്ട് കൊടുത്തത്. അല്ലാതെ അവിടെ കേറി പ്രശ്‌നമുണ്ടാക്കാനല്ല.

ഇന്നലെ നമ്മുടെ അവിടെ ചെറിയൊരു പരിപാടി ഉണ്ടായിരുന്നു. സാധാരണ മാധ്യമങ്ങളെ വിളിച്ചാല്‍ നല്ലകാര്യങ്ങള്‍ക്ക് ആരും വരാറില്ല. ഇന്നലെ വലിയ ആളായിരുന്നു. ഇരിക്കാന്‍ പോലും സ്ഥലമില്ലായിരുന്നു. ഇതിന് കാരണം അവര്‍ക്ക് എന്നെ കൊണ്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയിക്കണമായിരുന്നു. അതിന് ശേഷം അതിനെ വിലച്ചു കീറി എന്നേയും കീറി, എന്റെ വസ്ത്രത്തേയും എന്തെങ്കിലുമൊക്കെ ആക്കണം. എന്റെ ഈശ്വരാ ഇവര്‍ക്ക് നല്ല ബുദ്ധികൊടുക്കണം. നല്ലത് ചിന്തിച്ചാല്‍ അവരുടെ പേനയില്‍ നിന്ന് നല്ലത് വരും. അതിന് വേണ്ടി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

എന്റെ ഈശ്വരന്‍ എന്റെ ഹൃദയത്തിലുണ്ട്. ഇത് മനസ്സിലാക്കിയാല്‍ പ്രശ്‌നമില്ല. എല്ലാവരുടെ മനസ്സിലുമുണ്ട്. ഇത് മനസ്സിലാക്കിയാല്‍ എവിടേയും പോകും. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രികയുടെ ലേഖകന്‍ ചോദിച്ചു. നിങ്ങളെ എന്തുകൊണ്ട് ഗുരുവായൂരില്‍ കയറ്റുന്നില്ലെന്ന്. അപ്പോള്‍ ദൈവം ബുദ്ധി തന്നു. ഞാന്‍ തിരിച്ചൊരു ചോദ്യം ചേദിച്ചു. ഞാന്‍ നിങ്ങളെ പോലെ മാര്‍ഗ്ഗം കൂടിയിട്ട് സുന്നത്തൊന്നും കഴിക്കാതെ മക്കയില്‍ പോകണമെന്ന് ആഗ്രഹമുണ്ട്? അതു കേട്ടപ്പോള്‍ അതെങ്ങനെ എന്നായിരുന്നു മറുചോദ്യം. അതിന് ഞാന്‍, അപ്പോഴിവിടെ ഇതിങ്ങനെയെന്നും മറുപടി നല്‍കി. അത്രയേ കാര്യമുള്ളൂ.

വെറുതെ വലിഞ്ഞു കയറി പ്രശ്‌നമുണ്ടാക്കാന്‍ ഞാനില്ല. കയറ്റുമ്പോള്‍ കയറാം. അത്രമാത്രം. എല്ലാം അറിയുന്ന ആളാണ് അവിടെയുള്ളത്. ഇത് അറിയാമെങ്കില്‍ ഒന്നും മിണ്ടില്ല വാമൂടി ഇരിക്കുകയേ ഉള്ളൂ യേശുദാസ് പറഞ്ഞു നിര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (15 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (30 minutes ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (35 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (40 minutes ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (44 minutes ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (51 minutes ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (59 minutes ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (1 hour ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (1 hour ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (1 hour ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (1 hour ago)

Malayali Vartha Recommends