Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടര്‍ ... ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘം


സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത.... ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.


അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ; വിജയകരമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച '10 ജേർണീസിന്' തുടക്കം...


ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...

മുക്കം അനാഥാലയത്തില്‍ സാമ്പത്തിക തിരിമറിയെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍; ഹവാല പണവും സ്വീകരിക്കുന്നുണ്ടെന്ന്‌ സംശയം

05 JULY 2014 04:11 AM IST
മലയാളി വാര്‍ത്ത.

കുട്ടികടത്തിലൂടെ കുപ്രസിദ്ധരായ മുക്കം അനാഥാലയം വന്‍തോതില്‍ സാമ്പത്തിക തിരിമറി നടത്തിയതായി മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തല്‍. മുക്കം അനാഥാലയത്തിന്‌ പുറമേ സംസ്ഥാനത്തെ മറ്റ്‌ അനാഥാലയങ്ങളും സാമ്പത്തിക തിരിമറി നടത്തുന്നു. കേരളസര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വ്യത്യസ്‌തമായ കണക്കുകള്‍ നല്‍കിയാണ്‌ അനാഥാലയങ്ങള്‍ തിരിമറി നടത്തുന്നത്‌. 2012-13ല്‍ മുക്കം അനാഥാലയം കേരളസര്‍ക്കാരിന്‌ നല്‍കിയ അപേക്ഷയില്‍ വിദേശസഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന്‌ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അതേവര്‍ഷം കേന്ദ്രസര്‍ക്കാരിന്‌ നല്‍കിയ രേഖയില്‍ റെഡ്‌ക്രസന്റ്‌ എന്ന സന്നദ്ധ സംഘടനയില്‍ നിന്നും എട്ട്‌ ലക്‌ഷത്തിലേറെ രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന്‌ കാണിച്ചിട്ടുണ്ട്‌. ഫെറ (FERA) നിയമപ്രകാരമാണ്‌ ഇവര്‍ കേന്ദ്രസര്‍ക്കാരിന്‌ റിട്ടേണ്‍ നല്‍കിയിരിക്കുന്നത്‌. വ്യത്യസ്‌തമായ കണക്കുകള്‍ നല്‍കി അനാഥക്കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി സുമനസ്സുകള്‍ നല്‍കിയ സംഭാവനകള്‍ തിരിമറി നടത്തുന്നതായാണ്‌ മനുഷ്യാവകാശ കമ്മീഷന്‌ ബോധ്യമായിരിക്കുകയാണ്‌.
ആരോപണളുടെ പശ്ചാത്തലത്തില്‍ അനാഥാലയങ്ങള്‍ സ്വീകരിക്കുന്ന ഗ്രാന്റിനെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ജെ ബി കോശി ചീഫ്‌ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി.
അനാഥാലയങ്ങള്‍ ഹവാലാ പണം സ്വീകരിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും കമ്മീഷന്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്‌. മുക്കം അനാഥാലയത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം പരിശോധന നടത്തിയതും മനുഷ്യക്കടത്ത്‌ നടന്നതായി പറഞ്ഞത്‌ വിവാദമായിരുന്നു.
വിദേശ ഏജന്‍സികളില്‍ നിന്നും അനാഥാലയങ്ങള്‍ വ്യാപകമായ തോതില്‍ വിദേശനാണ്യം കൈപ്പറ്റുന്നതായും കമ്മീഷന്‍ കണ്ടെത്തി. അനാഥകുട്ടികള്‍ക്ക്‌ വേണ്ടി ചിലവഴിക്കേണ്ട പണം മറ്റ്‌ തരത്തില്‍ ചിലവഴിക്കുന്നതായും കമ്മീഷന്‌ സംശയമുണ്ട്‌. സാമ്പത്തിക കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണം.കണക്കുകളില്‍ കൃത്രിമത്വം കാണിക്കാന്‍ അനാഥാലയങ്ങള്‍ തമ്മില്‍ മത്സരിക്കുകയാണെന്നും കമ്മീഷന്‍ സര്‍ക്കാരിന്‌ നല്‍കിയ ഉത്തരവില്‍ പറയുന്നു. ചില അനാഥാലയങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വന്‍തോതില്‍ ഹവാല പണം ലഭിക്കുന്നുണ്ടെന്ന സംശയം നേരത്തേ കേന്ദ്ര ഇന്റലിജന്‍സ്‌ പുറത്തു വിട്ടിരുന്നു. ഇത്തരം സംഘടനകളെ നിരീക്ഷിക്കണമെന്നും ഇന്റലിജന്‍സ്‌ ആവശ്യപ്പെട്ടിരുന്നു. ചില സന്നദ്ധ സംഘടനകള്‍ സംഭാവനകള്‍ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ ചില സമുദായ സംഘടനകളുമായി അടുപ്പം പുലര്‍ത്തുന്നവരാകയാല്‍ യാതൊരു അന്വേഷണവും യു പി എ സര്‍ക്കാരിന്റെ കാലത്ത്‌ നടന്നിട്ടില്ല.
അനാഥാലയം നടത്തിപ്പുകാര്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതായും കമ്മീഷന്‍ കണ്ടെത്തി. കുട്ടികളെ ഉപയോഗിച്ച്‌ പണമുണ്ടാക്കാനാണ്‌ അനാഥാലയങ്ങള്‍ ശ്രമിക്കുന്നതെന്ന ആരോപണം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണും.  

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് തൃശ്ശൂര്‍ അടിച്ചെടുത്തത്  (17 minutes ago)

കൈവിട്ടു കളയല്ലേ ഈ സുവര്‍ണ്ണാവസരം!  (25 minutes ago)

സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും  (30 minutes ago)

സ്വര്‍ണവിലയില്‍  (47 minutes ago)

നബിദിനം... മൂന്ന് ദിവസത്തെ അവധി  (56 minutes ago)

മാറിമറിഞ്ഞ് പ്രവചനം അടുത്ത 3 മണിക്കൂർ ഇടിച്ചുക്കുത്തി മഴ..! ന്യൂനമർദ്ദം കരകയറി  (1 hour ago)

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി  (1 hour ago)

മേഘവിസ്ഫോടനത്തിൽ പിളർന്നു, ജലബോംബ് തുറന്ന് ഇന്ത്യ..! മഹാ പ്രളയം ..!15000- പേരേയും കൊണ്ട് ഓടി പാക്കികൾ ..!  (1 hour ago)

58 ശതമാനവും അതിഥിത്തൊഴിലാളികളെന്ന് പഠനം....  (1 hour ago)

ലളിതമായ ചടങ്ങോടെ ആരംഭിച്ചു.  (1 hour ago)

ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

11 ദിവസമായി  (2 hours ago)

വിശദീകരിക്കാനാകാതെ  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

Malayali Vartha Recommends