Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഞെട്ടരുത്! മൂന്നുമാസത്തിനിടയില് 184 കുട്ടികള് ബലാത്സംഗം ചെയ്യപ്പെട്ടു

07 JULY 2014 04:16 AM IST
മലയാളി വാര്‍ത്ത.

അത്ഭുതപ്പെടരുത്‌, കേരളത്തിലാണോ ഇതെല്ലാം നടക്കുന്നതെന്ന്‌ സംശയിക്കുകയുമരുത്‌. 2014-ലെ ആദ്യത്തെ മൂന്നുമാസത്തിനിടയില്‍ 184 കുട്ടികളാണ്‌ കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്‌. 610 കേസുകളാണ്‌ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ രജിസ്റ്റര്‍ ചെയ്‌തത്‌. ഇതില്‍ 184 ബലാത്സംഗങ്ങള്‍ക്കു പുറമേ എട്ട്‌ കൊലപാതകങ്ങളും 24 തട്ടിക്കൊണ്ടു പോകലും ചെറിയ കുഞ്ഞുങ്ങള്‍ക്കെതിരെ മൂന്ന്‌ പീഡനക്കേസുകളും പോലീസ്‌ രജിസ്റ്റര്‍ ചെയ്‌തു. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോയാണ്‌ ഞെട്ടിക്കുന്ന കണക്ക്‌ പുറത്തു വിട്ടത്‌. ഇതില്‍ 150 കേസുകള്‍ സംസ്ഥാനത്ത്‌ പുതുതായി രൂപീകരിച്ച ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.
അതേസമയം 2013-ല്‍ കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്‌ത കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകള്‍ 1024 ആയിരുന്നു. ആദ്യത്തെ മൂന്ന്‌ മാസത്തിനിടയില്‍ 77 കേസുകള്‍ മാത്രമാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. അതേസമയം ഇക്കൊല്ലം ഇരട്ടിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മൂന്നുമാസത്തിനിടയില്‍ അഞ്ചു ശൈശവ വിവാഹ കേസുകളും രജിസ്റ്റര്‍ ചെയ്‌തു. ഇതെല്ലാം പോലീസിന്‌ മുമ്പിലെത്തിയ കണക്കുകളാണ്‌. പോലീസിന്‌ മുമ്പിലെത്താത്ത കേസുകള്‍ നിരവധിയുണ്ട്‌.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ പോലീസ്‌ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. കുട്ടികളെ വ്യാപകമായ തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍. കുട്ടികള്‍ ഇത്തരം ദുരുപയോഗങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വഴിപ്പെടാനും സാധ്യതയുണ്ട്‌. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, അശ്ലീല സൈറ്റുകളുടെ പ്രചാരം, പണത്തോടുള്ള ആര്‍ത്തി എന്നിവയാണ്‌ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌.
അശ്ലീല സൈറ്റുകളുടെ ദുരുപയോഗം കേരളത്തില്‍ വ്യാപകമാകുകയാണ്‌. ആധുനിക സ്‌മാര്‍ട്ട്‌ ഫോണുകളുടെ ദുരുപയോഗമാണ്‌ പ്രധാന കാരണം. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ സ്‌മാര്‍ട്ട്‌ ഫോണുകളുടെ ഉപഭോക്താക്കളാണ്‌. പ്രായപൂര്‍ത്തിയായവര്‍ക്ക്‌ മാത്രമുള്ള സൈറ്റുകള്‍ ഇത്തരക്കാര്‍ക്ക്‌ കൂടുതല്‍ പ്രാപ്യമാണ്‌. ആരും ഇത്‌ ചോദ്യം ചെയ്യുന്നില്ല. സ്‌കൂളുകളില്‍ കൗണ്‍്‌സിലര്‍മാരുണ്ടെങ്കിലും അവരുടെ മുമ്പില്‍ പോലും ഇത്തരം സംഭവങ്ങള്‍ വരുന്നില്ല.
ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ കുട്ടികള്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട നിരവധി കമ്മീഷനുകള്‍ കേരളത്തില്‍ നിലവിലുണ്ട്‌. ഇത്തരം സ്ഥാപനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുമുണ്ട്‌. ഇതിന്റെ ഫലമായാണ്‌ കൂടുതല്‍ കേസുകളും പിടിക്കപ്പെടുന്നത്‌. എന്നാല്‍ മാധ്യമങ്ങളെയും പോലീസ്‌ ട്രയലും ഭയന്ന്‌ പീഡിതരാകുന്ന കുട്ടികളുടെ കാര്യം രക്ഷാകര്‍ത്താക്കള്‍ പോലും മറച്ചു വയ്‌ക്കുന്നു. എന്നാല്‍ സംഭവങ്ങള്‍ രഹസ്യമാക്കുകയാണെങ്കില്‍ അത്‌ കുറ്റവാളികളെ സഹായിക്കുന്ന കാര്യം രക്ഷാകര്‍ത്താക്കള്‍ ഓര്‍ക്കുന്നില്ല. കുട്ടികളെ കൈവിടാതെ ശ്രദ്ധിക്കാന്‍ ജാഗരൂകരാവുക എന്നത്‌ മാത്രമാണ്‌ പോംവഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (15 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (28 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

Malayali Vartha Recommends