Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌.... യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ബോംബ്‌ ഭീഷണി എഴുതിത്തള്ളി

07 JULY 2014 11:09 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ആഴ്‌ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ബാഗ്ലൂരില്‍ ഇറക്കിയ കേസ്‌ പോലീസ്‌ എഴുതി തള്ളി. തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ്‌ നിലനില്‍ക്കില്ലെന്നാണ്‌ പോലീസിന്‌ കിട്ടിയ നിയമോപദേശം. ഫോണ്‍ വിളിച്ച പ്രതീഷ്‌ ബോംബ്‌ ഭീഷണി മുഴക്കിയില്ലെന്നും കേട്ട ഉദ്യോഗസ്ഥരാണ്‌ തെറ്റിദ്ധാരണ പരത്തിയതെന്നുമാണ്‌ പോലീസിന്റെ കണ്ടെത്തല്‍.
സംഭവം ഇങ്ങനെ
കഴിഞ്ഞമാസം മുപ്പതിന്‌ രാത്രിയിലായിരുന്നു സംഭവം നടന്നത്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥന്‌ പറ്റിയ പിഴവ്‌ മൂലം വെള്ളം കുടിച്ചത്‌ യാത്രക്കാരായിരുന്നു. ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട വിമാനം അടിയന്തിരമായി ബാംഗ്ലൂരില്‍ ഇറക്കുകയും യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ്‌ വഴി പുറത്തിറക്കി പരിശോധിക്കുകയും ചെയ്‌തപ്പോള്‍ അവരും അവരുടെ ബന്ധുക്കളും അനുഭവിച്ച ടെന്‍ഷന്‍ വളരെ വലുതായിരുന്നു.

ഈ ഫോണ്‍ വിളിക്ക്‌ കാരണക്കാരിയായ പെണ്‍കുട്ടിയും ഇവരോടൊപ്പം ഒന്നുമറിയാതെ ടെന്‍ഷനടിച്ചു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സില്‍ നിന്നാണ്‌ ഫോണ്‍ വിളിക്കുള്ള തുടക്കം. വിമാനം വൈകിയതിനാല്‍ പെണ്‍കുട്ടി അമ്മയുടെ ഫോണിലേക്ക്‌ ഒരു മെസേജ്‌ അയച്ചു. വിമാനം വൈകുന്നതിന്റെ കാരണം എന്താണെന്ന്‌ തന്റെ കൂടെ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സുഹൃത്തായ പ്രതീഷിനോട്‌ തിരക്കണം എന്നായിരുന്നു മെസേജ്‌. ഉടന്‍ തന്നെ അമ്മ പ്രതീനെ വിളിച്ചു പറഞ്ഞു.
പ്രതീഷ്‌ ഉടന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിളിച്ചു. വിമാനം വൈകുന്നത്‌ എന്തെങ്കിലും അപകടമുണ്ടായതിനാലാണോ എന്ന്‌ ചോദിച്ചു. ഈ ചോദ്യം ഫോണെടുത്തയാളെ അമ്പരിപ്പിച്ചു. തലേ ദിവസമുണ്ടായ ബോംബ്‌ ഭീഷണി കാരണം സംഗതി സീരിയസായി എടുത്ത്‌ മറ്റ്‌ ഉദ്യോഗസ്ഥരെ അറിയിച്ചു. അങ്ങനെയാണ്‌ വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടതും വിമാനം അടിയന്തിരമായി ബാംഗ്ലൂരില്‍ ഇറക്കിയതും വിമാനം രണ്ടു വട്ടം പരിശോധിച്ചതും.
പെണ്‍കുട്ടിയേയും പ്രതീഷിനേയും ഡല്‍ഹി പോലീസ്‌ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു. എന്നാല്‍ വൈരുദ്ധ്യമായി ഒന്നും തന്നെ കിട്ടിയില്ല. തെറ്റിദ്ധാരണയുടെ പുറത്താണ്‌ യാത്രക്കാരെ വലച്ചതെന്നാണ്‌ പോലീസിന്റെ ഭാഷ്യം. തുടര്‍ന്ന്‌ പെണ്‍കുട്ടിയേയും യുവാവിനേയും പോലീസ്‌ വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (13 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (26 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

Malayali Vartha Recommends