Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തൊഴിലാളി മുന്നണി കോടീശ്വരന്‍മാര്‍ക്ക് കുടചൂടുന്നു; സി.പി.എമ്മിന്റെ 15 എം.എല്‍.എമാര്‍ക്ക് കോടികളുടെ ആസ്തി; കയ്യേറ്റകാരും കള്ളക്കടത്തുകാരും പ്രിയപ്പെട്ടവര്‍; സംസ്ഥാനത്ത് ഒരു സെന്റ് ഭൂമിയില്ലാത്ത രണ്ട് ലക്ഷം പേര്‍ 

27 OCTOBER 2017 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

അധ്വാനിക്കുന്ന തൊഴിലാളികളുടെ ചോരയും വിയര്‍പ്പും കൊണ്ട് പടുത്തുയര്‍ത്തിയ ഇടത്പക്ഷ മുന്നണി ഇന്ന് കോടീശ്വരന്‍മാരുടെയും കള്ളക്കടത്തുകാരുടെയും കയ്യേറ്റക്കാരുടെയും ആശ്രീതരായി മാറുന്നു. വന്‍കിട ബിസിനസുകാരെയും കോടീശ്വരന്‍മാരെയും മുന്നണി സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മല്‍സരിപ്പിക്കുന്നു. അവരില്‍ പലരും എം.എല്‍.എമാരും മന്ത്രിമാരുമായി നാട് ഭരിക്കുന്നു. അവരുടെ കച്ചവട താല്‍പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമിയും വനവും കായലും കടലും കയ്യേറുന്നു. സാധരണക്കാര്‍ക്ക് ഒപ്പം നില്‍ക്കേണ്ട മുന്നണി നേതൃത്വം ഈ കോര്‍പ്പറേറ്റ് ജനപ്രതിനിധികള്‍ക്ക് കുട ചൂടുന്നു. കയറിക്കിടാക്കാന്‍ ഒരു സെന്റ് ഭൂമിയില്ലാത്ത രണ്ട് ലക്ഷം പേര്‍ പിണറായി സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് കോടീശ്വരന്‍മാരായ ആശ്രിതരെ രക്ഷിക്കാന്‍ എല്‍.ഡി.എഫ് നിയമങ്ങള്‍ അട്ടിമറിക്കുന്നത്. 

നിയമസഭയിലെ ഏറ്റവും വലിയ കോടീശ്വരന്‍ സി.പി.എമ്മിന്റെ ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്ക് 30.42 കോടിയുടെ ആസ്തിയുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ വര്‍ഷം 1500 കോടി രൂപ ടേണ്‍ഓവറുള്ള കമ്പനിയുടെ ഉടമസ്ഥനാണ് ഈ മുതലാളി. കോഴിക്കോട് മേയറായിരുന്നു ഇദ്ദേഹത്തെ ബേപ്പൂരില്‍ മല്‍സരിപ്പിക്കുകയായിരുന്നു. പണ്ട് മുതലേ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച പി.വി അന്‍വറിന് 14 കോടിയുടെ ആസ്തിയുണ്ട്. 188 ഏക്കറോളം ഭൂമി അനധികൃതമായി അന്‍വര്‍ കൈവശം വച്ചിരിക്കുകയാണെന്ന് അദ്ദേഹം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അഫിഡവിറ്റില്‍ പറയുന്നു. യാതൊരു അനുമതിയുമില്ലാതെ വാട്ടര്‍തീംപാര്‍ക്ക് നടത്തുന്ന എം.എല്‍.എയ്ക്ക് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നതാണ് മറ്റൊരു സത്യം. 

എന്‍.സി.പിയിലെ തോമസ് ചാണ്ടിക്ക് 92.37 കോടിയുടെ ആസ്തിയുണ്ടെന്ന് 2016ല്‍ കമ്മീഷന് നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ മാര്‍ത്താണ്ഡം കായല്‍ കയ്യേറി നികത്തുകയും മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി അനധികൃതമായി കൈക്കലാക്കുകയും ചെയ്‌തെന്ന കേസ് ഇദ്ദേഹത്തിനെതിരെ കോടതിയിലുണ്ട്. കായല്‍ കയ്യേറിയെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഈ കോടീശ്വരനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ നിയമപരിരക്ഷ തേടിയിരിക്കുകയാണ്. 

ഇടത് മുന്നണിയില്‍ ഇല്ലെങ്കിലും മുന്നണിയുടെ പിന്തുണയോടെ മല്‍സരിച്ച് ജയിച്ച കെ.ബി ഗണേഷ്‌കുമാറിന് 22.21 കോടിയുടെ സ്വത്താണ് കഴിഞ്ഞ നിയമസഭാ രഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്നത്. ഇപ്പോഴതിലും കൂടിയിട്ടുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി പ്രതികരിക്കുകയും അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്ത ഗണേഷ് കുമാറിനെ താക്കീത് ചെയ്യാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. കൊല്ലം എം.എല്‍.എയും നടനുമായ എം.മുകേഷിന് 20 കോടിയോളം രൂപയുടെ ആസ്തിയുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 

സി.പി.എമ്മിന്റെ 58 എം.എല്‍.എമാരില്‍ 15 പേര്‍ കോടീശ്വരന്‍മാരാണെന്ന് കേരളാ ഇലക്ഷന്‍വാച്ച് നടത്തിയ സര്‍വ്വേയില്‍ പറയുന്നു. സി.പി.ഐയുടെ മൂന്ന് എം.എല്‍.എമാര്‍ കോടീശ്വരന്‍മാരാണ്. സി.പി.എം എം.എല്‍.എമാരുടെ ആസ്തിയുടെ ശരാശി ഒരു കോടി 48 ലക്ഷം രൂപയാണ്. സി.പി.ഐ എം.എല്‍.എമാരുടെ 64 ലക്ഷവും. 

മുമ്പ് പി.വി അബ്ദുള്‍ വഹാബ് എന്ന ബിസിനസുകാരനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് ലീഗുകാര്‍ അദ്ദേഹത്തെ വലയിലാക്കി. വ്യവസായി രവിപിളളയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കോവളം കൊട്ടാരം നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. അതിനെ എതിര്‍ത്തതിനാലാണ് തന്നെ പീഡനക്കേസില്‍ കുടുക്കിയതെന്ന് സ്ഥലം എം.എല്‍.എ എം.വിന്‍സെന്റ് ആരോപിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസല്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗമാണ്. ഇയാളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പല മുടന്തന്‍ന്യായങ്ങളുമാണ് നിരത്തുന്നത്. വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയെ കാണാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (15 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (29 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (41 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (50 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (55 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (9 hours ago)

Malayali Vartha Recommends