Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ഫൈസലിന്റെ പാസ്‌പോര്‍ട്ട് പൊലീസ് നല്‍കിയത് കോടിയേരി പറഞ്ഞിട്ട്; കോടിയേരി സ്വര്‍ണക്കടത്തുകാരന്‍ ഫൈസലിനെ രക്ഷിച്ചത് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബി.ജെ.പി 

27 OCTOBER 2017 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസ് പിടിച്ചുവെച്ച ഫൈസലിന്റെ പാസ്‌പോര്‍ട്ട് തിരികെ കിട്ടാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സഹായിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര ഏജന്‍സിയെ സമീപിക്കാനൊരുങ്ങുന്നു. സ്വര്‍ണക്കടത്ത് മാഫിയയുടെ ആളാണ് കോടിയേരിയെന്നും കാരാട്ട് ഫൈസല്‍, ഫയാസ് എന്നിവരുമായി അദ്ദേഹത്തിന് അടുത്തബന്ധമാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് പറഞ്ഞ് ഫൈസല്‍ സി.പി.എമ്മിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.
കോടിയേരിയും ഫൈസലും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും ഫൈസലിന്റെ കാര്‍ സി.പി.എമ്മിന്റെ വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചതിന്റെ ചിത്രങ്ങളും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.

അതേസമയം കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ താനും കാരാട്ട് ഫൈസലും പ്രതികളായി ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഫൈസല്‍ തന്റെ ബിസിനസ് പാര്‍ട്ട്ണറാണെന്നും ഷഹബാസ് വെളിപ്പെടുത്തി. കേസില്‍ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം നുണയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡി.ആര്‍.ഐ) ആവര്‍ത്തിക്കുന്നു. ഇപ്പോഴും കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍. മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിന്റെ കാറാണ് ഫൈസലിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തത്. വിവിധ വിമാനത്താവളങ്ങള്‍വഴി 11.7 കോടി രൂപയുടെ സ്വര്‍ണം കടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നും ഡി.ആര്‍.ഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2014 മാര്‍ച്ച് 26ന് ആണ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്തത്. അമ്പതു കിലോയിലേറെ സ്വര്‍ണം ഫൈസലും ഷഹബാസും കൂട്ടരും കടത്തിയെന്നാണ് കണക്കുകള്‍. എയര്‍ ഹോസ്റ്റസുമാരെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഷഹബാസിന്റെ ആഡംബര കാര്‍ അന്ന് കൊടുവള്ളി പഞ്ചായത്ത് അംഗവും ഇപ്പോള്‍ മുനിസിപ്പല്‍ അംഗവുമായ കാരാട്ട് ഫൈസലിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു ഫൈസലിനെ അറസ്റ്റ് ചെയ്തത്.

കാരാട്ട് ഫൈസലിന്റെ 44 ലക്ഷം രൂപ വിലയുള്ള ബി.എം.ഡബ്്‌ള്യൂ കാറില്‍ കോടിയേരി എത്തിയത് വിവാദമായതോടെ
കള്ളക്കടത്ത് കേസിലെ പ്രതിയാണെന്ന വിവരം അറിയില്ലെന്നായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം. കൊടുവള്ളിയിലെ പാര്‍ട്ടി നേതൃത്വത്തിന് സ്വന്തമായി കാര്‍ ഇല്ലാത്തതിനാല്‍ ഇയാളുടെ കാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നെന്ന് പിന്നീട് പ്രതികരണം തിരുത്തി. വിവാദം ചൂടുപിടിച്ചതോടെ സംഭവത്തെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുമെന്ന് കോടിയേരി തന്നെ പ്രഖ്യാപിച്ചു. അതേസമയം
സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് കാര്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ഫൈസല്‍ പറയുന്നു. ഇക്കാര്യം മുന്‍നിര്‍ത്തി പ്രാദേശിക നേതാക്കള്‍ക്ക് ഉണ്ടായ വീഴ്ചയെന്ന വാദമുന്നയിച്ച് തടിയൂരാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി പി. മോഹനന്‍ സെക്രട്ടറിയായ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിശദീകരണം തേടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (32 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (43 minutes ago)

റബർ വില തിരിച്ചുകയറി...  (44 minutes ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (54 minutes ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (1 hour ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (1 hour ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (2 hours ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (3 hours ago)

Malayali Vartha Recommends