എല്‍.ഡി.എഫില്‍ വല്യേട്ടനും കൊച്ചേട്ടനും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു; മുമ്പത്തെ തര്‍ക്കങ്ങളില്‍ സി.പി.ഐ പത്തിമടക്കിയിരുന്നു

ഭരണമുന്നണിയിലെ വല്യേട്ടനായ സി.പി.എമ്മും കൊച്ചേട്ടനായ സി.പി.ഐയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഏറ്റുമുട്ടുന്നു. മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന സി.പി.ഐയുടെയും റവന്യൂമന്ത്രിയുടെയും ആവ്യത്തിനെതിരെ സി.പി.എം മുഖംതിരിച്ചിരിക്കുകയാണ്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം തേടി. എന്നാല്‍ കേസില്‍ സി.പി.ഐ നിയമിച്ച അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇതോടെ രഞ്ജിത് തമ്പാനെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന് കത്ത് നല്‍കി. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുന്നിരിക്കുകയാണ്.
എന്നാല്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറിലെ മാറ്റിയത് പുനസ്ഥാപിക്കാനാകില്ലെന്ന് എ.ജി ഓഫീസ് അറിയിച്ചതായാണ് സീചന. കെ.വി സോഹനായിരിക്കും കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുക. മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ജനജാഗ്രത ജാഥയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജാഥ നടക്കുന്നതിനാല്‍ മുന്നണി കൂടി ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ സി.പി.ഐയ്ക്ക് ആകുന്നില്ല.
ഭരണം തുടങ്ങിയത് മുതല്‍ തുടങ്ങിയതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം. ലാ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ മാറ്റണമെന്നും സര്‍ക്കാര്‍ ഭൂമിയില്‍ പാട്ടക്കരാറിന് വിരുദ്ധമായി കെട്ടിടങ്ങള്‍ നിര്‍മിച്ചതിനെ തുടര്‍ന്ന് ഭൂമി തിരിച്ച് പിടിക്കണമെന്നും സി.പി.ഐ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് കാനവും കോടിയേരും തമ്മില്‍ പരസ്യപ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ലോ അക്കാദമിയുടെ കവാടം പൊളിച്ചുമാറ്റിയതല്ലാതെ ഒന്നും നടന്നില്ല. ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്‍ വിവേക് വിജയഗിരി നല്‍കിയ പരാതി കോടതിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇത് സി.പി.ഐ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.
മൂന്നാര്‍ കയ്യേറ്റവിഷയത്തിലും സി.പി.ഐ ശക്തമായ നിലപാടെടുത്തു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും കാനംരാജേന്ദ്രനും ദേവികുളം സബ്കളക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഉറച്ചപിന്തുണ നല്‍കി. എന്നാല്‍ സബ്കളക്ടര്‍ക്കെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി ജയചന്ദ്രനും മന്ത്രി എം.എം മണിയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും റവന്യൂമന്ത്രിക്കും സബ്ജളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും എതിരെ രംഗത്തെത്തി. ഇരുവര്‍ക്കുമെതിരെ പരസ്യവിമര്‍ശനം നടത്തി. അവസാനം പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സി.പി.എം സബ്കളക്ടറെ തെറിപ്പിച്ചു. അങ്ങനെ മൂന്നാറിലും ലോ അക്കാദമിയിലും തോറ്റ് തുന്നംപാടിയ കൊച്ചേട്ടന്റെ മൂന്നാം അങ്കവും തോല്‍വി ഏറ്റുവാങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























