Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

വനിതാ പോലീസ്‌ ചമഞ്ഞ്‌ രണ്ടരലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന രണ്ട്‌ സ്‌ത്രീകള്‍ അറസ്റ്റില്‍

10 JULY 2014 10:25 PM IST
മലയാളി വാര്‍ത്ത.

വനിതാ പോലീസ്‌ ചമഞ്ഞ്‌ ജുവലറിയില്‍ നിന്ന്‌ രണ്ടരലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത രണ്ട്‌ സ്‌ത്രീകള്‍ പിടിയിലായി. മരട്‌ നഗരസഭയില്‍ മൂന്നാംവാര്‍ഡില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന കുമ്പളങ്ങി സ്വദേശിനി സിനി(39) അങ്കമാലി ദേവഗിരി മേനാച്ചേരി വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യ ഷൈല വര്‍ഗീസ്‌ (44) എന്നിവരാണ്‌ അറസ്റ്റിലായത്‌. തേവര ധനലക്ഷ്‌മി ജൂവലറിയില്‍ നിന്നാണ്‌ ആഭരണങ്ങള്‍ തട്ടിയെടുത്തത്‌.
രണ്ടു പേരും ജൂവലറിയില്‍ എത്തിയശേഷം തേവര സ്റ്റേഷനിലെ പോലീസുകാരാണെന്ന്‌ പറഞ്ഞ്‌ സ്വയം പരിചയപ്പെടുത്തുകയും പണം പിന്നെ തരാമെന്ന വ്യവസ്ഥയില്‍ സ്വര്‍ണം ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജൂവലറി ഉടമ അതിന്‌ തയ്യാറായില്ല. വൈകുന്നേരം എസ്‌.ഐയെയും കൂട്ടി വരാമെന്നായിരുന്നു ഇരുവരുടെയും മറുപടി. സാധാരണ പോലീസിനെ ആരും വെറുപ്പിക്കില്ലെന്ന്‌ ഭീഷണി സ്വരത്തില്‍ പറഞ്ഞിട്ട്‌ സിനി ഫോണെടുത്ത്‌ എസ്‌ഐയോടെന്ന നിലയില്‍ സംസാരിച്ചു. അതുകേട്ട ഉടമ ഉടനെ രണ്ടുപേര്‍ക്കുമായി രണ്ടരലക്ഷം രൂപയുടെ സ്വര്‍ണം കൊടുത്തു. ദിവസങ്ങള്‍ക്കുശേഷം പണം കിട്ടാതെ വന്നപ്പോള്‍ ഉടമ സിനിയെ ഫോണില്‍ വിളിച്ചു. അപ്പോള്‍ താന്‍ ട്രെയിനിംഗിന്‌ തിരുവനന്തപുരത്താണെന്നും വന്നാലുടന്‍ തരാമെന്നും പറഞ്ഞു. ഒരുമാസം കഴിഞ്ഞ്‌ വിളിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട്‌ മുംബൈയിലാണെന്നു പറഞ്ഞു. പിന്നീട്‌ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു. ഇതില്‍ സംശയം തോന്നിയ ഉടമ തേവര സ്റ്റേഷനിലെത്തി സിനി എന്ന പോലീസുകാരിയെ തിരക്കിയപ്പോഴാണ്‌ താന്‍ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്‌.
ഉടമ നല്‍കിയ പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. അപ്പോഴാണ്‌ സിനി പല കേസുകളില്‍ പ്രതിയാണെന്നും ഷൈല കഴിഞ്ഞ എട്ടു വര്‍ഷമായി സിനിയോടൊപ്പമുണ്ടെന്നും അറിഞ്ഞത്‌. ജുവലറി ഉടമയുടെ കൈയ്യില്‍ നിന്ന്‌ തട്ടിയെടുത്ത സ്വര്‍ണം ഷൈലയുടെ മകളുടെ കല്യാണആവശ്യത്തിനായി ഉപയോഗിച്ചെന്ന്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (20 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (39 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (54 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends